കോട്ടയം: കാലിഫോർണിയയിൽ കൊല്ലപ്പെട്ട മറ്റത്ത് ആൻമേരി മാത്യുവിന്റെ (40) സംസ്കാരം ഇന്ന്. പള്ളം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ (കല്ലുപ്പാറയിൽ) പള്ളിയിൽ രാവിലെ 10ന് മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. 12ന് സംസ്കാരച്ചടങ്ങുകൾ ആരംഭിക്കും. കഴിഞ്ഞ മാസം 28ന് ആയിരുന്നു കൊലപാതകം.
ആൻമേരിയോടൊപ്പം കൊല്ലപ്പെട്ട തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരിയുടെ സംസ്കാരം ഇന്നലെ നടത്തി. ഉച്ചയ്ക്ക് 2 മുതൽ പാണഞ്ചേരിയിൽ അഞ്ജനയുടെ വസതിയിൽ പൊതുദർശനത്തിനും ചടങ്ങുകൾക്കും സൗകര്യമൊരുക്കിയിരുന്നു. വൈകിട്ട് 5ന് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടത്തി. പിതൃസഹോദര പുത്രൻ ഉൾപ്പെടെ ബന്ധുക്കൾ ചേർന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. അഞ്ജനയും ആൻമേരിയും കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് കോട്ടയം ഈരാറ്റുപേട്ട മുണ്ടിലേൽ തഴക്കവയൽ മറാമറ്റത്ത് അനില (32) അറസ്റ്റിലായിരുന്നു. കൊലപാതകങ്ങളുടെ കാരണം സംബന്ധിച്ച അന്വേഷണവും തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








