Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

അനികൃതമായി പടക്കം വിൽക്കുന്നവർക്കും പൊട്ടിക്കുന്നവർക്കും കടുത്ത ശിക്ഷ; പിഴത്തുക കൂട്ടി കാൽ​ഗറി സിറ്റി കൗൺസിൽ

Canada Varthakal by Canada Varthakal
September 22, 2026
in Alberta
Reading Time: 1 min read
fireworks

fireworks

കാൽ​ഗറി: കാൽ​ഗറിയിൽ അനധികൃതമായി പടക്കം വിൽക്കുന്നവർക്കും പൊട്ടിക്കുന്നവർക്കും എതിരെയുള്ള പിഴത്തുക കുത്തനെ വർദ്ധിപ്പിച്ചു. നഗരത്തിൽ അനധികൃത പടക്ക ഉപയോഗവും വിൽപ്പനയും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സെപ്റ്റംബർ 22 ചൊവ്വാഴ്ച മുതലാണ് സിറ്റി കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ച പുതിയ നിയമഭേദഗതി പ്രാബല്യത്തിൽ വന്നത്.

WhatsApp Image 2026 09 21 at 14.35.11 1

പുതിയ മാറ്റങ്ങൾ അനുസരിച്ച് പടക്കങ്ങളുടെ അനധികൃത വിൽപ്പനയ്ക്കുള്ള പിഴ മുൻപുണ്ടായിരുന്ന 750 ഡോളറിൽ നിന്ന് 3,000 ഡോളറായി ഉയർത്തി. അനുമതിയില്ലാതെ പടക്കം പൊട്ടിക്കുന്നതിനുള്ള പിഴ 500 ഡോളറിൽ നിന്ന് 1,000 ഡോളറായി ഇരട്ടിയാക്കുകയും ചെയ്തു. ഇതിനുപുറമേ, പൊതുസ്ഥലങ്ങളിൽ പടക്കങ്ങൾ കൊണ്ടുവരുന്നതിനും ഉപയോഗത്തിനായി സജ്ജീകരിക്കുന്നതിനും 1,000 ഡോളറിന്റെ പുതിയ പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്

കാൽഗറിയുടെ ഫയർ ഓപ്പറേഷൻസ് ആൻഡ് ഫീസ് ബൈലോ പ്രകാരം പ്രത്യേക പെർമിറ്റില്ലാതെ റോമൻ കാൻഡിലുകൾ ഉൾപ്പെടെയുള്ള സാധാരണ പടക്കങ്ങൾ, ഡിസ്‌പ്ലേ പടക്കങ്ങൾ, പടക്കങ്ങൾ എന്നിവ വാങ്ങുന്നതും വിൽക്കുന്നതും പൊട്ടിക്കുന്നതും പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്. വാർഡ് 5 കൗൺസിലർ രാജ് ധലിവാല കഴിഞ്ഞ നവംബറിൽ അവതരിപ്പിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഭേദഗതികൾ കൊണ്ടുവന്നത്. പൊതുജനസുരക്ഷ ഉറപ്പാക്കിക്കൊണ്ട് തന്നെ ആഘോഷങ്ങൾ സുരക്ഷിതമായി നടത്താനാണ് ഈ തീരുമാനമെന്ന് ഫയർ മാർഷൽ ഗ്ലെൻ ബാക്സ്റ്റർ വ്യക്തമാക്കി.

311 ഹെൽപ്പ് ലൈൻ, ഫയർ ഡിപ്പാർട്ട്‌മെന്റ്, പൊലീസ് എന്നിവയുടെ കണക്കുകൾ പ്രകാരം ദീപാവലി, കാനഡ ഡേ, സ്റ്റാംപീഡ്, ന്യൂ ഇയർ എന്നീ ആഘോഷവേളകളിലാണ് അനധികൃത പടക്ക ഉപയോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിൽ ദീപാവലി സമയത്താണ് ഏറ്റവും ഉയർന്ന പരാതികൾ ലഭിക്കുന്നത്. കർശനമായ നിയമപാലനത്തോടൊപ്പം ജനങ്ങൾക്ക് സുരക്ഷിതമായി ആഘോഷങ്ങൾ നടത്താൻ ബോധവൽക്കരണവും കമ്മ്യൂണിറ്റി കേന്ദ്രീകൃത പരിപാടികളും സംഘടിപ്പിക്കാൻ എമർജൻസി മാനേജ്‌മെന്റ്, പൊലീസ്, ഫയർ ഡിപ്പാർട്ട്‌മെന്റ് എന്നിവരെ ഉൾപ്പെടുത്തി സംയുക്ത പദ്ധതിയും സിറ്റി കൗൺസിൽ തയ്യാറാക്കിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Alberta fuel tax suspension
Alberta

പെട്രോൾ, ഡീസൽ വില കുറയും!; ഇന്ധന നികുതി ഒഴിവാക്കി ആൽബർട്ട സർക്കാർ

by Canada Varthakal
September 22, 2026
health centre
Alberta

എയർഡ്രിയിൽ പുതിയ ഹെൽത്ത് സെന്റർ വരുന്നു; വമ്പൻ പ്രഖ്യാപനവുമായി ആൽബർട്ട

by Canada Varthakal
September 21, 2026
Alberta Referendum
Canada

കാനഡയുടെ എണ്ണ സമ്പത്തിൽ കണ്ണുവെച്ച് ട്രംപ്; വേർപിരിയുമോ ആൽബർട്ട? നിർണായകം ഒക്ടോബർ 19

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.