Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ബ്രാംപ്ടണിൽ സ്‌കൂൾ മൈതാനത്ത് വെടിവയ്പ്പ്: രണ്ട് മരണം; അക്രമികൾക്കായി തിരച്ചിൽ തുടർന്ന് പോലീസ്

Canada Varthakal by Canada Varthakal
April 4, 2026
in Ontario
Reading Time: 1 min read
ബ്രാംപ്ടണിൽ സ്‌കൂൾ മൈതാനത്ത് വെടിവയ്പ്പ്: രണ്ട് മരണം; അക്രമികൾക്കായി തിരച്ചിൽ തുടർന്ന് പോലീസ്

ഒന്റാറിയോ; ബ്രാംപ്ടണിൽ സ്കൂൾ മൈതാനത്തുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്തരയോടെ റൂഥർഫോർഡ് റോഡിനും വേബ്രിഡ്ജ് ട്രെയിലിനും സമീപമുള്ള സെന്റ് ജോക്കിം എലിമെന്ററി സ്കൂൾ വളപ്പിലാണ് സംഭവം നടന്നത്. സ്കൂൾ സമയത്തിന് ശേഷമായിരുന്നതിനാലും അവധി ദിവസമായതിനാലും വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിയേറ്റവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

WhatsApp Image 2026 03 26 at 6.04.08 PM 1 1

ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന യുവാവും ഒരു കൗമാരക്കാരനുമാണ് കൊല്ലപ്പെട്ടതെന്ന് പീൽ റീജിയണൽ പോലീസ് വക്താവ് ലോറി മക്കാൻ മാധ്യമങ്ങളോട് പറഞ്ഞു. സ്കൂൾ മൈതാനത്ത് ഒരു സംഘം ആളുകൾ തമ്മിലുണ്ടായ തർക്കമാണ് ഒടുവിൽ വെടിവയ്പ്പിൽ കലാശിച്ചത്. ഒന്നിലധികം പേർ വെടിയുതിർത്തിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം അക്രമികൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഇവർക്കായി പീൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ADVERTISEMENT

പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതാണോ അതോ ഏതെങ്കിലും വാഹനത്തിലാണോ പോയത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. അക്രമികളും ഇരകളും തമ്മിൽ മുൻപരിചയമുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, ഇത് മുൻകൂട്ടി പ്ലാൻ ചെയ്ത് നടത്തിയ ഒരു ആക്രമണമാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് വരും ദിവസങ്ങളിലും പോലീസിന്റെ ശക്തമായ സാന്നിധ്യമുണ്ടാകും.

വെടിവയ്പ്പ് നടന്ന സ്കൂളുമായി ഈ സംഭവത്തിന് നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികൾ നിലനിൽക്കുന്നില്ലെന്നും ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച മേയർ, ഇത്തരം തോക്ക് സംസ്കാരങ്ങൾക്കെതിരെ എല്ലാ തലത്തിലുമുള്ള സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരമോ ദൃശ്യങ്ങളോ ലഭിക്കുന്നവർ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടണമെന്നും അന്വേഷണസംഘം അഭ്യർത്ഥിച്ചിട്ടുണ്ട്.

Brampton school shooting: Two dead; police continue search for attackers

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tags: Brampton school shooting
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ബോൾട്ടണിൽ വാഹനാപകടം; പ്രധാന റോഡ് അടച്ചത് മണിക്കൂറുകളോളം, യാത്രക്കാർക്ക് മുന്നറിയിപ്പ്
Ontario

ബോൾട്ടണിൽ വാഹനാപകടം; പ്രധാന റോഡ് അടച്ചത് മണിക്കൂറുകളോളം, യാത്രക്കാർക്ക് മുന്നറിയിപ്പ്

by Canada Varthakal
August 1, 2026
തണ്ടർ ബേ 50/50 ലോട്ടറി: 2,772,840 കനേഡിയൻ ഡോളറിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി ഭവ്യ ഫൽദു
Ontario

തണ്ടർ ബേ 50/50 ലോട്ടറി: 2,772,840 കനേഡിയൻ ഡോളറിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി ഭവ്യ ഫൽദു

by Canada Varthakal
August 1, 2026
കാട്ടുതീ മുന്നറിയിപ്പിൽ വീഴ്ചയോ?; ഒന്റാറിയോ സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫസ്റ്റ് നേഷൻസ്
Canada

കാട്ടുതീ മുന്നറിയിപ്പിൽ വീഴ്ചയോ?; ഒന്റാറിയോ സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫസ്റ്റ് നേഷൻസ്

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.