ഹാലിഫാക്സ്: ഹാലിഫാക്സ് നഗരമധ്യത്തിൽ ബോംബ് ഭീഷണിയെത്തുടർന്ന് ആയിരക്കണക്കിന് ആളുകളെ കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. അപ്പർ വാട്ടർ സ്ട്രീറ്റിലെ ‘പർഡീസ് വാർഫ്’ പാർക്കിങ് കേന്ദ്രത്തിലാണ് ആദ്യം ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് പ്രദേശത്ത് പോലീസ് കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരു വാഹനം കേന്ദ്രീകരിച്ചാണ് പോലീസ് പരിശോധന നടത്തിയത്. സുരക്ഷ മുൻനിർത്തി പ്രദേശത്തെ നിരവധി വ്യവസായ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സ്കോഷ്യ സ്ക്വയർ, സർക്കാർ ഓഫീസുകൾ എന്നിവ അടപ്പിച്ചു.
പ്രധാന റോഡുകളെല്ലാം അടച്ച് ഗതാഗതം പൂർണമായി തിരിച്ചുവിട്ടിട്ടുണ്ട്. അതേസമയം ഫെറി ടെർമിനൽ പ്രവർത്തിക്കുന്നുണ്ടെന്നും യാത്രക്കാർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ക്ലേട്ടൻ പാർക്കിന് സമീപമുള്ള തോമസ് റാഡാൽ ഡ്രൈവിൽ നിന്ന് പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് പോലീസ് കാവൽ ശക്തമാക്കിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പരിശോധനകൾക്ക് ശേഷം വ്യക്തമാക്കുമെന്ന് ഹാലിഫാക്സ് റീജിയണൽ പോലീസ് അറിയിച്ചു.
Bomb threat in Halifax: People evacuated from the city, establishments closed.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





