📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

ക്രിസ്മസ് ‘ലഹരി’യിൽ ആറാടി കേരളം; നാല് ദിവസത്തിനുള്ളിൽ ബെവ്കോ വിറ്റത് 332.62 കോടിയുടെ മദ്യം

Canada Varthakal by Canada Varthakal
December 27, 2025
in Kerala
Reading Time: 1 min read
liquor

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ഔട്ട്‌ലെറ്റുകളിൽ നടന്നത് റെക്കോർഡ് മദ്യവിൽപന. ഡിസംബർ 22 മുതൽ 25 വരെയുള്ള ക്രിസ്മസ് വാരത്തിൽ മാത്രം 332.62 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 279.54 കോടി രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 19 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

ക്രിസ്മസ് തലേന്നായ ഡിസംബർ 24-ന് മാത്രം വിൽപന 100 കോടി കടന്നു എന്നത് ശ്രദ്ധേയമാണ്. അന്നേ ദിവസം 114.45 കോടി രൂപയുടെ മദ്യമാണ് മലയാളികൾ വാങ്ങിയത്. ഡിസംബർ 22-ന് 77.62 കോടിയും 23-ന് 81.56 കോടി രൂപയുടെയും വിൽപന നടന്നു. ക്രിസ്മസ് ദിനമായ 25-ന് 59.21 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. ബെവ്കോയുടെ ചരിത്രത്തിലെ തന്നെ ഉയർന്ന വിൽപന കണക്കുകളിലൊന്നാണിത്.

ADVERTISEMENT

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പുതുതായി ആരംഭിച്ച പ്രീമിയം കൗണ്ടറുകൾ വിൽപന വർധിക്കാൻ പ്രധാന കാരണമായിട്ടുണ്ട്. തൃശൂർ, കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഈയിടെ പ്രവർത്തനമാരംഭിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കൗണ്ടറുകളിലേക്ക് കൂടുതൽ ഉപഭോക്താക്കൾ എത്തിയതായി അധികൃതർ വിലയിരുത്തുന്നു. ക്യൂ നിൽക്കാതെ മദ്യം തിരഞ്ഞെടുക്കാനുള്ള സൗകര്യം പലയിടങ്ങളിലും വിൽപന വേഗത്തിലാക്കി.

വിൽപനയിലെ വർധനവിനൊപ്പം പരിസ്ഥിതി സൗഹൃദപരമായ പുതിയ പദ്ധതിക്കും ബെവ്കോ തുടക്കമിടുകയാണ്. മദ്യക്കുപ്പികൾ ഉപഭോക്താക്കളിൽ നിന്ന് തിരികെ വാങ്ങുന്ന ‘ഡിപ്പോസിറ്റ് റീഫണ്ട്’ പദ്ധതി ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പൂർണ്ണതോതിൽ നടപ്പിലാക്കും. മദ്യം വാങ്ങുമ്പോൾ ഈടാക്കുന്ന അധിക തുക കുപ്പികൾ തിരികെ നൽകുമ്പോൾ ഉപഭോക്താവിന് ലഭ്യമാകുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.

ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ബെവ്കോ എം.ഡി ഹർഷിത അട്ടല്ലൂരി അറിയിച്ചു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതി വഴി പരമാവധി കുപ്പികൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ കുപ്പിക്കും 20 രൂപ വീതം അധിക ഡെപ്പോസിറ്റ് ഈടാക്കും. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Kerala in a Christmas frenzy; Bevco sells liquor worth Rs 332.62 crore in four days
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

kattalan movie
Kerala

പെരുന്നാൾ ദിനത്തിൽ ആക്ഷൻ വെടിക്കെട്ടിന് തിരികൊളുത്തി പെപ്പെ; ‘കാട്ടാളൻ’ അഡ്വാൻസ് ബുക്കിംഗിൽ വൻ കുതിപ്പ്, റിലീസിന് ഇനി 5 നാൾ!

by Canada Varthakal
May 24, 2026
Another Malayali female power on the summit of Everest; Suhra Siraj defeats crises!
Kerala

എവറസ്റ്റിന്റെ നെറുകയിൽ വീണ്ടുമൊരു മലയാളി പെൺകരുത്ത്; പ്രതിസന്ധികളെ തോൽപ്പിച്ച് സുഹ്‌റ സിറാജ്!

by Canada Varthakal
May 23, 2026
മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; ദില്ലിയിലെത്തി മുതിർന്ന നേതാക്കളെ കണ്ട് വി.ഡി. സതീശൻ
Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; ദില്ലിയിലെത്തി മുതിർന്ന നേതാക്കളെ കണ്ട് വി.ഡി. സതീശൻ

by Canada Varthakal
May 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.