കേരളം നിലവിൽ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കെഎസ്എസ്ഐഎ (KSSIA) എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നികുതി വർധിപ്പിച്ച് പ്രതിസന്ധി മറികടക്കുകയല്ല സർക്കാർ നയമെന്നും, പകരം ഖജനാവിൽ നിന്ന് സംഭവിക്കുന്ന അനാവശ്യ ചോർച്ചകൾ തടയുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വലിയ പദ്ധതികൾ നടപ്പാക്കുന്നതിലെ കാലതാമസവും അവ നീണ്ടുപോകുന്നതുമാണ് സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ പ്രൊജക്ട് മാനേജ്‌മെന്റ് സംവിധാനവും ചട്ടക്കൂടുകളും സർക്കാർ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കേരളത്തെ സമ്പൂർണ തുറമുഖ നഗരമാക്കി മാറ്റുകയെന്നത് സർക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്നും, നിലവിലെ കൺസ്യൂമർ കേരളത്തെ ഉൽപ്പാദനക്ഷമമായ മാനുഫാക്ചറിങ് കേരളമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സംരംഭങ്ങളെയും യുവാക്കളുടെ ആശയങ്ങളെയും എല്ലാവിധ സഹായങ്ങളും നൽകി സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നും വി.ഡി. സതീശൻ ഉറപ്പുനൽകി.
Kerala is going through a severe economic crisis; leakage in the treasury will be stopped, Chief Minister V.D. Satheesan
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





