Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

നിക്ഷേപത്തിന് മുമ്പ് സൂക്ഷിക്കുക! ക്രിപ്റ്റോകറൻസി തട്ടിപ്പുകൾ വർദ്ധിക്കുന്നു; മുന്നറിയിപ്പുമായി പോലീസ്

Canada Varthakal by Canada Varthakal
August 17, 2025
in Ontario
Reading Time: 1 min read
Representations of cryptocurrencies

ctv

ഒരു തട്ടിപ്പുമായി ബന്ധപ്പെട്ട് നോർത്ത് ബേ പോലീസ് സർവീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഓൺലൈൻ ക്രിപ്‌റ്റോകറൻസി നിക്ഷേപത്തട്ടിപ്പുകൾ നോർത്ത് ബേയിൽ വർധിച്ചുവരുന്നതായി പോലീസ് അറിയിച്ചു. ഇതേ തുടർന്നാണ് മുന്നറിയിപ്പ്. അഭ്യസ്തവിദ്യരായ ആളുകളാണ് തട്ടിപ്പുകളിൽ കുടുങ്ങുന്നത്. നിക്ഷേപ സ്ഥാപനങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.

പിന്നീട് പണം അയച്ചു കഴിഞ്ഞാൽ ഇവർ അപ്രത്യക്ഷമാകും. ഇരകളെ ആകർഷിക്കാൻ വ്യാജ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, പണമടച്ചുള്ള പരസ്യങ്ങൾ എന്നിവ തട്ടിപ്പുകാർ ഉപയോഗിക്കുന്നു. ഈ തട്ടിപ്പുകൾക്ക് ഇരയാവുന്നവർക്ക് പണം വീണ്ടെടുക്കാൻ കഴിയാറില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ADVERTISEMENT

വഞ്ചകർ പലപ്പോഴും ഉയർന്ന സമ്മർദ്ദ തന്ത്രങ്ങളും വൈകാരികമായ ചൂഷണങ്ങളുമാണ് ഉപയോഗിക്കുന്നത്. അതുവഴി ആളുകളെ പണം കൈമാറാനും രഹസ്യ വിവരങ്ങൾ പങ്കുവെക്കാനും ഇവർ പ്രേരിപ്പിക്കുന്നു. ഭയം, അത്യാഗ്രഹം, സഹതാപം എന്നിവപോലെയുള്ള വികാരങ്ങൾ ഉപയോഗിച്ച് ഇരകളെ വേഗത്തിൽ തീരുമാനമെടുപ്പിക്കാൻ ഇവർ ശ്രമിക്കുന്നു.

ക്രിപ്‌റ്റോകറൻസി എടിഎമ്മുകൾ, ഗിഫ്റ്റ് കാർഡുകൾ, വയർ ട്രാൻസ്ഫർ എന്നിവ പോലുള്ള അസാധാരണമായ പണമിടപാട് രീതികളെക്കുറിച്ച് ശ്രദ്ധിക്കാനും പോലീസ് നിർദ്ദേശിച്ചു. തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കുക:
അറിയാത്ത നമ്പറിൽ നിന്നും വരുന്ന കോളുകൾ കരുതലോടെ കൈകാര്യം ചെയ്യുക. സർക്കാർ ഏജൻസികളിൽ നിന്നോ കമ്പനികളിൽ നിന്നോ വരുന്ന അടിയന്തര കോളുകൾ ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ അവരെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങൾ ഉറപ്പുവരുത്തുക. കമ്പ്യൂട്ടറിലേക്ക് വിദൂരമായി പ്രവേശിക്കാൻ ആരെയും അനുവദിക്കാതിരിക്കുക. കമ്പ്യൂട്ടറിലേക്ക് പ്രവേശിക്കാൻ ഉപയോഗിക്കുന്ന വ്യാജ ലിങ്കുകളും സോഫ്‌റ്റ്‌വെയറുകളും ഉപയോഗിച്ച് തട്ടിപ്പുകാർക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ കഴിയും. കുടുംബത്തിലെ മുതിർന്ന ആളുകൾക്ക് തട്ടിപ്പുകളെക്കുറിച്ച് പറഞ്ഞ് മനസിലാക്കിക്കൊടുക്കുക. കാരണം മുതിർന്ന ആളുകളാണ് ഇത്തരം തട്ടിപ്പുകളിൽ പെടാൻ സാധ്യത കൂടുതൽ.

ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ നോർത്ത് ബേ പോലീസിന്റെ 705-497-5555 എന്ന നമ്പറിൽ വിളിച്ച് 5 അമർത്തി ഒരു ഓഫീസറുമായി സംസാരിക്കുക. അതല്ലെങ്കിൽ കനേഡിയൻ ആന്റി-ഫ്രോഡ് സെന്ററിനെ 1-888-495-8501 എന്ന നമ്പറിൽ ബന്ധപ്പെടുക. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കാൻ മടിക്കരുതെന്നും പോലീസ് പറഞ്ഞു. നിങ്ങളുടെ സഹായം അന്വേഷണത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Be careful before investing! Cryptocurrency scams are on the rise; Police warn
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഒന്റാറിയോ ലണ്ടനിൽ ഫിറ്റ്‌നസ് സെന്ററിലേക്ക് കാർ ഇടിച്ചുകയറി വൻ അപകടം; ഏഴു സ്ത്രീകൾക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
Canada

ഒന്റാറിയോ ലണ്ടനിൽ ഫിറ്റ്‌നസ് സെന്ററിലേക്ക് കാർ ഇടിച്ചുകയറി വൻ അപകടം; ഏഴു സ്ത്രീകൾക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

by Canada Varthakal
June 12, 2026
ഒസ്സീസ് ഗാരേജിന് കൈത്താങ്ങായി സഡ്ബറി സിറ്റി കൗൺസിൽ; 75,000 ഡോളറിന്റെ അടിയന്തര സഹായം അനുവദിച്ചു
Ontario

ഒസ്സീസ് ഗാരേജിന് കൈത്താങ്ങായി സഡ്ബറി സിറ്റി കൗൺസിൽ; 75,000 ഡോളറിന്റെ അടിയന്തര സഹായം അനുവദിച്ചു

by Canada Varthakal
June 12, 2026
ടൊറന്റോയിലും വാൻകൂവറിലും വാടക വീടുകൾക്ക് നിരക്ക് കുറയുന്നു; ഒപ്പം വൻ ഓഫറുകളും
Ontario

ടൊറന്റോയിലും വാൻകൂവറിലും വാടക വീടുകൾക്ക് നിരക്ക് കുറയുന്നു; ഒപ്പം വൻ ഓഫറുകളും

by Canada Varthakal
June 10, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.