ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BC PNP) 2026 ഓഗസ്റ്റ് 6-ന് നടത്തിയ നറുക്കെടുപ്പുകളുടെ ഫലങ്ങൾ പുറത്തുവിട്ടു. സ്കിൽസ് ഇമിഗ്രേഷൻ വിഭാഗത്തിന് കീഴിലുള്ള വിവിധ മേഖലകളിലേക്കാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ചൈൽഡ് കെയർ, ഹെൽത്ത് കെയർ, കൺസ്ട്രക്ഷൻ ഉൾപ്പെടെയുള്ള മേഖലകളിൽ കട്ട് ഓഫ് സ്കോറിൽ കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ ഡ്രോ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്തവണ ഏറ്റവും കൂടുതൽ അപേക്ഷകർക്ക് അവസരം ലഭിച്ചത് നിർമ്മാണ മേഖലയിലാണ് (Build Construction Occupations). ഈ വിഭാഗത്തിൽ 187 പേർക്ക് പെർമനന്റ് റെസിഡൻസിക്കായുള്ള അപേക്ഷ സമർപ്പിക്കാൻ ക്ഷണം (ITA) ലഭിച്ചു. 88 ആണ് ഈ വിഭാഗത്തിലെ കുറഞ്ഞ കട്ട് ഓഫ് സ്കോർ.
ചൈൽഡ് കെയർ മേഖലയിൽ 183 അപേക്ഷകർക്ക് ക്ഷണം ലഭിച്ചപ്പോൾ കുറഞ്ഞ സ്കോർ 102 ആയി രേഖപ്പെടുത്തി. ഹെൽത്ത് കെയർ വിഭാഗത്തിൽ 124 ഐ.ടി.എകൾ നൽകിയപ്പോൾ കട്ട് ഓഫ് സ്കോർ 84 ആണ്. അതേസമയം, വെറ്ററിനറി കെയർ ഓക്കുപേഷൻസ് ആൻഡ് അനിമൽ ഹെൽത്ത് ടെക്നോളജിസ്റ്റ്സ് വിഭാഗത്തിൽ 6 പേർക്കാണ് ക്ഷണം ലഭിച്ചത്; കുറഞ്ഞ സ്കോർ 72. എജ്യുക്കേഷൻ ഓക്കുപേഷൻസ് വിഭാഗത്തിൽ കട്ട് ഓഫ് സ്കോർ 68 ആയി കുറഞ്ഞെങ്കിലും അഞ്ചിൽ താഴെ അപേക്ഷകർക്ക് മാത്രമാണ് അവസരം ലഭിച്ചത്.
വിവിധ തന്ത്രപ്രധാന തൊഴിൽ മേഖലകളിൽ നിലനിൽക്കുന്ന ആളുകളുടെ കുറവ് പരിഹരിക്കുന്നതിനാണ് ബ്രിട്ടീഷ് കൊളംബിയ ഈ ടാർഗെറ്റഡ് ഡ്രോകൾ സംഘടിപ്പിച്ചിരിക്കുന്നത്. യോഗ്യതയുള്ള വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിനുള്ള വലിയ അവസരമാണ് ഈ PNP ഡ്രോയിലൂടെ തുറന്നുകിട്ടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
BC PNP Draw: Details of the various draws held on August 6th are known





