വൻകൂവർ : പ്രവിശ്യയിലെ നിയമ വിദ്യാർത്ഥികൾക്കായി ബാർ പരീക്ഷയ്ക്ക് പകരം പുതിയ പ്രായോഗിക പരിശീലന സംവിധാനം നടപ്പിലാക്കി ബ്രിട്ടീഷ് കൊളംബിയ. പരമ്പരാഗത എഴുത്തുപരീക്ഷകൾ ഒഴിവാക്കി, നിയമ പരിജ്ഞാനം, കഴിവുകൾ, തൊഴിൽ മര്യാദകൾ, പ്രാക്ടീസ് മാനേജ്‌മെന്റ് എന്നിവ നേരിട്ട് വിലയിരുത്തുന്ന നാല് ഘട്ടങ്ങളുള്ള പ്രോഗ്രാമാണ് ആദ്യ ബാച്ച് വിദ്യാർത്ഥികൾക്കായി ഇവിടെ ആരംഭിച്ചത്. പ്രവിശ്യയിലെ ലോ സൊസൈറ്റി കഴിഞ്ഞ ഒക്ടോബറിലാണ് ഈ സുപ്രധാന മാറ്റം പ്രഖ്യാപിച്ചത്. കാനഡയിൽ ബാർ പരീക്ഷ ഒഴിവാക്കുന്ന ആറാമത്തെ പ്രവിശ്യയാണ് ബ്രിട്ടീഷ് കൊളംബിയ.
ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ തുടങ്ങി നിരവധി പ്രവിശ്യകൾ ഇതിനകം തന്നെ ഈ പ്രായോഗിക മൂല്യനിർണ്ണയ രീതി സ്വീകരിച്ചു കഴിഞ്ഞു. അതേസമയം, ഒന്റാറിയോ പ്രവിശ്യയിൽ പുതിയ രീതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. നിലവിലുള്ള ബാർ പരീക്ഷകൾ കേവലം വായന വേഗത മാത്രം പരിശോധിക്കുന്നതാണെന്നും, പുതിയ കാലത്തെ അഭിഭാഷകർക്ക് പ്രായോഗിക അറിവാണ് ആവശ്യമെന്നുമാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
Also Read: തിരിച്ചടിയായി കാൽഗറി-ഷാ തോൽവി: ആൽബർട്ട പ്രീമിയറുടെ ജനപ്രീതി കുറയുന്നതായി സർവേ
കൃത്രിമബുദ്ധിയുടെ (AI) കടന്നുവരവോടെ നിയമമേഖലയിലുണ്ടായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ പുതിയ രീതി സഹായിക്കുമെന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ അഭിപ്രായപ്പെടുന്നു. എന്നാൽ, ജോലിയോടൊപ്പം ഇത്തരം പ്രായോഗിക കോഴ്‌സുകൾ ചെയ്യുന്നത് വിദ്യാർത്ഥികൾക്ക് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ടെന്ന വിമർശനവുമുണ്ട്. രാജ്യത്തുടനീളം ഒരേ രീതിയിലുള്ള മൂല്യനിർണ്ണയ സംവിധാനം കൊണ്ടുവരുന്നതാണ് കൂടുതൽ അനുയോജ്യമെന്നാണ് ഭൂരിഭാഗം വിദ്യാർത്ഥികളുടെയും വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









