ലബ്രാഡോർ: ലബ്രാഡോറിലെ ഇൻനു ജനതയുടെ ചരിത്രം വെറും 300 വർഷം പഴക്കമുള്ളതാണെന്ന ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യാ സർക്കാരിന്റെ വാദത്തിനെതിരെ അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസ് രംഗത്ത്. ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലാത്തതും അപലപനീയവുമായ ഈ സിദ്ധാന്തം ഇൻനു ജനതയുടെ ആയിരക്കണക്കിന് വർഷത്തെ ചരിത്രത്തെ തമസ്കരിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അസംബ്ലി പ്രമേയം പാസാക്കി.
തങ്ങൾ ആയിരക്കണക്കിന് വർഷങ്ങളായി ലബ്രാഡോറിൽ വസിക്കുന്നവരാണെന്ന് ഇൻനു ജനത ഉറപ്പിച്ചു പറയുമ്പോൾ, 18-ാം നൂറ്റാണ്ടിൽ മാത്രമാണ് ഇവർ ഇവിടെ എത്തിയതെന്ന് പ്രവിശ്യാ സർക്കാരിന്റെ കീഴിലുള്ള പുരാവസ്തു വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ഷെഷത്ഷിയു ഇൻനു ഫസ്റ്റ് നേഷൻ ചീഫ് യൂജിൻ ഹാർട്ട് ഈ വാദത്തെ രൂക്ഷമായി വിമർശിക്കുകയും തങ്ങളുടെ പൂർവികരെയും സംസ്കാരത്തെയും അപമാനിക്കുന്ന നടപടിയാണിതെന്ന് വ്യക്തമാക്കുകയും ചെയ്തു. മെമ്മോറിയൽ സർവകലാശാലയിലെ എട്ട് പുരാവസ്തു ഗവേഷകരും നരവംശശാസ്ത്രജ്ഞരും ഈ സർക്കാർ റിപ്പോർട്ടിനെ തള്ളിക്കളയുകയും തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വാദമെന്നും ചൂണ്ടിക്കാട്ടി.
ഈ തർക്കത്തെത്തുടർന്ന് ലബ്രാഡോറിൽ ഇൻനു ജനതയുടെ ചരിത്രം വിളിച്ചോതുന്ന ‘ഇൻനു പാകാസിയുൻ’ എന്ന സാംസ്കാരിക പ്രദർശനം അവസാന നിമിഷം റദ്ദാക്കേണ്ടി വന്നു. തങ്ങളുടെ ചരിത്രത്തെയും അവകാശങ്ങളെയും ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് ഇൻനു നേതാക്കൾ ആരോപിക്കുമ്പോൾ, ഇൻനു ജനത കാനഡയിലെ ആദ്യ ജനവിഭാഗങ്ങളിൽ ഒന്നാണെന്ന് പ്രവിശ്യാ മന്ത്രി ലേല ഇവാൻസ് പ്രതികരിച്ചു.
Assembly of First Nations rejects ‘discredited’ theory of Innu history in Labrador
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






