Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

കോംഗോയിൽ എബോള ബാധിതർ 12,000 കടന്നു; പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സമായി CRP-യുമായുള്ള ഏറ്റുമുട്ടൽ

Canada Varthakal by Canada Varthakal
November 26, 2026
in World
Reading Time: 1 min read
Ebola Cases in Congo

Image credits: screen grab

കോംഗോ: കിഴക്കൻ കോംഗോയിൽ എബോള ബാധിതരുടെ എണ്ണം 12,021 ആയി ഉയർന്നു. CRP സായുധസംഘവും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ രോഗപ്രതിരോധ പ്രവർത്തനങ്ങളെ ബാധിച്ചു. ഇതോടെ ചില മേഖലകളിൽനിന്ന് ആരോഗ്യപ്രവർത്തകരെയും ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടിവന്നു.

1 04 05 04 1 1 1

കോംഗോ ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം സ്ഥിരീകരിച്ച 12,021 എബോള കേസുകളിൽ പകുതിയോളം പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ ഉണ്ടായ 17 എബോള വ്യാപനങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയതും നിലവിലെ വ്യാപനത്തിലാണ്. 2014 മുതൽ 2016 വരെ പശ്ചിമാഫ്രിക്കയിൽ ഉണ്ടായ എബോള വ്യാപനത്തിൽ 11,000-ത്തിലധികം പേരാണ് മരിച്ചത്. നിലവിലെ രോഗവ്യാപനം തുടർന്നാൽ ആ മരണസംഖ്യയും മറികടക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

ADVERTISEMENT

2026 മേയിലാണ് കിഴക്കൻ കോംഗോയിൽ നിലവിലെ രോഗവ്യാപനം പ്രഖ്യാപിച്ചത്. അപൂർവമായ ബുണ്ടിബുഗ്യോ വൈറസാണ് രോഗത്തിന് കാരണം. ഈ വൈറസിനെതിരെ അംഗീകൃത വാക്സിനോ പ്രത്യേക ചികിത്സയോ നിലവിലില്ല. രോഗബാധിതരെ കണ്ടെത്തി ചികിത്സിക്കുക, സമ്പർക്കത്തിൽ വന്നവരെ നിരീക്ഷിക്കുക, മരിച്ചവരുടെ മൃതദേഹങ്ങൾ സുരക്ഷിതമായി സംസ്കരിക്കുക എന്നിവയാണ് പ്രധാന പ്രതിരോധ നടപടികൾ.

വടക്കുകിഴക്കൻ കോംഗോയിലെ ഇറ്റൂറി പ്രവിശ്യയിലാണ് രോഗവ്യാപനവും സംഘർഷവും രൂക്ഷമായിരിക്കുന്നത്. പ്രവിശ്യാ തലസ്ഥാനമായ ബുനിയയിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള ഇഗ-ബാരിയറിൽ വ്യാഴാഴ്ച സൈന്യവും പോപ്പുലർ റവല്യൂഷൻ കൺവെൻഷൻ എന്ന വിമതസംഘവും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതോടെ പ്രദേശത്തെ നിരവധി പേർ ബുനിയയിലേക്ക് ഒഴിഞ്ഞുപോയി

സംഘർഷം കാരണം ചില മേഖലകളിൽ ആരോഗ്യപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗികളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതും ചികിത്സാകേന്ദ്രങ്ങളുടെ പ്രവർത്തനവും ഇതുമൂലം തടസ്സപ്പെട്ടു. ആവശ്യത്തിന് ജീവനക്കാരില്ലാത്ത ചികിത്സാകേന്ദ്രങ്ങളുമുണ്ട്.

Also Read: ഇമിഗ്രേഷൻ അപേക്ഷകളിൽ കാലതാമസം; നാല് കേസുകളിൽ IRCCയ്ക്ക് സമയപരിധി നിശ്ചയിച്ച് ഫെഡറൽ കോടതി

അക്വേയിലെ ഒരു ആശുപത്രിയിൽ മൂന്ന് ദിവസത്തോളം കുടുങ്ങിയ ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥരും കോംഗോ ആരോഗ്യവകുപ്പ് ജീവനക്കാരും ഉൾപ്പെടെ 12 പേരെ ചൊവ്വാഴ്ച ബുനിയയിലേക്ക് മാറ്റി. സംഘർഷത്തിനുപുറമേ ജനങ്ങൾക്കിടയിലെ അവിശ്വാസം, തെറ്റായ വിവരങ്ങൾ, മോശം റോഡുകൾ എന്നിവയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട്. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ പ്രശ്നങ്ങൾ മറികടന്ന് പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് അധികൃതരുടെ പ്രധാന വെല്ലുവിളി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Elon Musk
World

അമേരിക്കയിലെ 18 വയസ്സിന് താഴെയുളളവർക്കും സ്‌പേസ് എക്സിൻ്റെ ഷെയർ നൽകും; പ്രഖ്യാപനവുമായി എലോൺ മസ്‌ക്

by Canada Varthakal
November 26, 2026
Nvidia Singapore chip controversy
World

എൻവിഡിയ വിവാദം ; ആഗോള ചിപ്പ് വിപണിയിൽ പ്രതിസന്ധിയാകുന്നു, സിംഗപ്പൂരിന്റെ വ്യാപാരമേഖലയിൽ ആശങ്ക

by Canada Varthakal
November 26, 2026
Saudi Arabia Houthi attacks
World

ഹൂതികളും സൗദിയും നേർക്കുനേർ; വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും ഭീഷണി

by Canada Varthakal
November 26, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.