ടൊറന്റോ: ഹാമിൽട്ടണിലുള്ള പ്രശസ്തമായ പുഡ്ഡികോംബ് എസ്റ്റേറ്റ് ഫാമിൽ സന്ദർശകർക്കായി ട്രെയിൻ സർവീസ് വീണ്ടും ആരംഭിച്ചു. ടൊറന്റോയിൽ നിന്ന് ഒരു മണിക്കൂർ മാത്രം യാത്രാദൂരമുള്ള ഈ ഫാമിൽ, കുറഞ്ഞ ചെലവിൽ വേനൽക്കാല ദിനയാത്രകൾ ആസൂത്രണം ചെയ്യുന്ന കുടുംബങ്ങളെയും വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് സർവീസ് പുനരാരംഭിച്ചിരിക്കുന്നത്. വെറും 9 ഡോളർ മാത്രമാണ് ട്രെയിൻ യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക്.
വിവിധ സീസണുകളിലായി വ്യത്യസ്ത സമയങ്ങളിലാണ് ട്രെയിൻ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് 2 മുതൽ ജൂൺ 29 വരെയുള്ള കാലയളവിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11:30 നും, ഉച്ചയ്ക്ക് 12:30, 1:30 എന്നീ സമയങ്ങളിലായിരുന്നു സർവീസ് ഉണ്ടായിരുന്നത്. തുടർന്ന് ഒക്ടോബർ 31 വരെയുള്ള പുതിയ സമയക്രമമനുസരിച്ച്, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇതേ സമയങ്ങളിലും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10:30 മുതൽ വൈകിട്ട് 4:30 വരെ ഓരോ മണിക്കൂർ ഇടവിട്ടും ട്രെയിൻ സർവീസ് ലഭ്യമായിരിക്കും. ട്രെയിൻ യാത്രയ്ക്ക് പുറമെ വിപുലമായ മറ്റ് സൗകര്യങ്ങളും ഫാമിൽ ഒരുക്കിയിട്ടുണ്ട്.
ഇവിടെയെത്തുന്ന സന്ദർശകർക്ക് ഫാമിലെ ചെറി, ആപ്പിൾ, പിയേഴ്സ്, മത്തങ്ങ എന്നിവ നേരിട്ട് പറിച്ചെടുക്കാനുള്ള സാധിക്കും. ഇതോടൊപ്പം ഫാമിലെ ബേക്കറിയിൽ നിന്നുള്ള സ്വാദിഷ്ടമായ വിഭവങ്ങൾ രുചിക്കാനും, വൈൻ ടേസ്റ്റിംഗിനും, നാടൻ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയുന്ന കൺട്രി മാർക്കറ്റ് സന്ദർശിക്കാനും അവസരമുണ്ട്. ഹാമിൽട്ടണിലെ ‘1468 ഹൈവേ 8, വിനോന’ എന്ന വിലാസത്തിലാണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്. കുറഞ്ഞ ചെലവിൽ കുടുംബത്തോടൊപ്പം ആസ്വദിക്കാൻ പറ്റിയ കാനഡയിലെ ഏറ്റവും മികച്ച വേനൽക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Are you planning a budget-friendly one-day trip? Then head over to Puddicombe Estate in Hamilton.






