Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

യുഎസിൽ പണിമുടക്കി ആപ്പിൾ സേവനങ്ങൾ; തകരാർ സൈബർ ആക്രമണത്തിന് പിന്നാലെ

Canada Varthakal by Canada Varthakal
November 18, 2026
in World
Reading Time: 1 min read
Apple logo

Image credits: screen grab

വാഷിംഗ്‌ടൺ: യുഎസിൽ ഐക്ലൗഡ്, ആപ്പ് സ്റ്റോർ, ആപ്പിൾ പേ തുടങ്ങിയ സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെട്ടു. ചൊവ്വാഴ്ചയാണ് വിവിധ ആപ്പിൾ സേവനങ്ങൾ പ്രവർത്തനരഹിതമായതായും ആപ്പുകളിൽ പ്രവേശിക്കാൻ കഴിയാത്തതായും ഉപയോക്താക്കൾ പരാതിപ്പെട്ടത്. സേവനങ്ങളിലെ തടസ്സം സംബന്ധിച്ച പരാതികൾ ഓൺലൈൻ തകരാറുകൾ നിരീക്ഷിക്കുന്ന ഡൗൺഡിറ്റക്ടറിൽ വ്യാപകമായി റിപ്പോർട്ട് ചെയ്തു.

1 1 4

പല ഉപയോക്താക്കളുടെയും ആപ്പിൾ ഉപകരണങ്ങളിൽ നിന്ന് ഐക്ലൗഡ് അക്കൗണ്ട് തനിയെ ലോഗ് ഔട്ട് ആയതായി റിപ്പോർട്ടുണ്ട്. വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോൾ അക്കൗണ്ട് സ്ഥിരീകരിക്കുന്നതിൽ പിഴവുകൾ നേരിട്ടതായും അവർ പറഞ്ഞു. എന്നാൽ, ഉപയോക്താക്കൾ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ സേവനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നതായാണ് കാണിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് ആപ്പിൾ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.

ADVERTISEMENT

ആപ്പിൾ ഉപകരണങ്ങളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണത്തിന് പിന്നാലെയാണ് പുതിയ സേവന തടസ്സം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഉപയോക്താക്കളുടെ പണവും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാനായി ബിബിസി, സൂം, ഐകിയ, എച്ച്എസ്ബിസി യുഎഇ, എയർ ഫ്രാൻസ് തുടങ്ങിയ 200-ഓളം വെബ്‌സൈറ്റുകളിൽ ഹാക്കർമാർ ആക്രമണം നടത്തിയിരുന്നു. ഈ വെബ്‌സൈറ്റുകളിൽ വൈറസ് പോലുള്ള അപകടകരമായ കോഡുകൾ ചേർത്തതായാണ് റിപ്പോർട്ട്. വിവിധ കമ്പനികൾ വെബ്‌സൈറ്റുകളിൽ ഉപയോക്താക്കൾക്ക് അനുയോജ്യമായ വിവരങ്ങൾ കാണിക്കാൻ ഉപയോഗിക്കുന്ന ഒപ്റ്റിമൈസ്ലി പ്ലാറ്റ്‌ഫോമിലെ ടൂളുകളിലൂടെയാണ് ഹാക്കർമാർ കോഡ് കടത്തിവിട്ടത്. ഇതിന് അപകടകരമായ ജാവാസ്ക്രിപ്റ്റ് കോഡ് ഉപയോഗിച്ചതായി സൈബർ സുരക്ഷാ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

Also Read: IRCC പ്രോസസ്സിംഗ് സമയം പുതുക്കി; പുതിയ മാറ്റങ്ങൾ അറിയാം

നവംബർ 16-ന് ഏകദേശം ഒൻപത് മണിക്കൂർ നീണ്ട ആക്രമണത്തിലൂടെ ക്രിപ്‌റ്റോ വാലറ്റുകളിലേക്ക് 7,040 ഡോളറോളം ലഭിച്ചതായും സുരക്ഷാ ഗവേഷകൻ സ്കോട്ട് ഹെൽം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ യുഎസിലെ ചില ബാങ്കുകളുടെ ഓൺലൈൻ സേവനങ്ങളിലും തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബാങ്ക് ഓഫ് അമേരിക്ക, ചേസ്, വെൽസ് ഫാർഗോ ഉൾപ്പെടെയുള്ള ബാങ്കുകളുടെ ഉപഭോക്താക്കൾ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതായി ഡൗൺഡിറ്റക്ടർ രേഖപ്പെടുത്തി. സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് ചില ഇടപാടുകൾ വൈകുന്നുണ്ടെങ്കിലും അക്കൗണ്ടുകളിലേക്കും പണത്തിലേക്കും പ്രവേശനം ലഭിക്കുന്നുണ്ടെന്ന് ചേസ് ബാങ്ക് അറിയിച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നതായും ബാങ്ക് വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Ireland visa waiver for Indians
World

അയർലൻഡ് യാത്ര ഇനി എളുപ്പം; ഇന്ത്യക്കാർക്കുള്ള വിസ ഇളവ് ഡിസംബർ 31 വരെ നീട്ടി

by Canada Varthakal
November 23, 2026
Mera Peak Nepal
World

നേപ്പാളിലെ മേരാ കൊടുമുടിയിൽ യുഎസ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി

by Canada Varthakal
November 23, 2026
Jensen Huang
World

​ടെക് ലോകത്തെ ഞെട്ടിച്ച് Nvidia; ജെൻസൺ ഹുവാങ് വീണ്ടും സി.ഇ.ഒ

by Canada Varthakal
November 23, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.