ലാഹോർ: ലഷ്കറെ തയിബ സ്ഥാപക അംഗമായ ഭീകരൻ ആമിർ ഹംസയ്ക്ക് അജ്ഞാതരുടെ വെടിയേറ്റു. ഒരു മാധ്യമ സ്ഥാപനത്തിന് പുറത്തുവെച്ച് വെടിയേറ്റ ആമിറിന്റെ നില നിലവിൽ അതീവ ഗുരുതരമായി തുടരുകയാണ്. ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് ആമിർ ഹംസയ്ക്ക് നേരെ വധശ്രമം നടക്കുന്നത്. കഴിഞ്ഞ മേയിൽ ആമിറിന്റെ വസതിക്ക് നേരെ ആക്രമണം ഉണ്ടായതിനെത്തുടർന്ന് പാക് അധികൃതർ സുരക്ഷ വർധിപ്പിച്ചിരുന്നെങ്കിലും അത് മറികടന്നാണ് ഇപ്പോൾ ആക്രമണം നടന്നിരിക്കുന്നത്.
ഹാഫിസ് സയീദിനൊപ്പം ചേർന്ന് ലഷ്കറെ തയിബയ്ക്ക് രൂപം നൽകിയ ആമിർ ഹംസ സംഘടനയിലെ രണ്ടാമനായാണ് അറിയപ്പെടുന്നത്. 2005-ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് നേരെ നടന്ന ആക്രമണമടക്കം ഇന്ത്യയിൽ നടന്ന നിരവധി ഭീകര പ്രവർത്തനങ്ങളുടെ സൂത്രധാരനായിരുന്നു ഇയാൾ. യുഎസ് ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഇയാൾ 2018 മുതൽ സംഘടനയിൽ നിന്ന് അകന്നു കഴിയുകയാണെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇയാൾക്കെതിരെയുള്ള ഭീഷണി നിലനിന്നിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Amir Hamza, cofounder and senior leader of the terrorist group Lashkar-e-Taiba (LeT), was hospitalised in Pakistan’s Lahore following injuries sustained at his residence





