Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home montreal

മിഡിൽ ഈസ്റ്റ് സംഘർഷം: ഇന്ധന പ്രതിസന്ധിയിൽ വിമാനയാത്രാ നിരക്ക് വർധിപ്പിച്ച് എയർ ട്രാൻസാറ്റ്

Canada Varthakal by Canada Varthakal
March 12, 2026
in montreal
Reading Time: 1 min read
TRANSIT

മോൺട്രിയൽ: മിഡിൽ ഈസ്റ്റിലെ യുദ്ധസഹചര്യത്തെത്തുടർന്ന് ജെറ്റ് ഇന്ധനവില ഉയർന്നതോടെ യൂറോപ്പിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നതായി എയർ ട്രാൻസാറ്റ്. ബുധനാഴ്ച നടന്ന ആദ്യ പാദ വരുമാന യോഗത്തിൽ കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജീൻ-ഫ്രാൻസ്വാ പ്രുനോയാണ് നിരക്ക് വർധന സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇന്ധന സർചാർജിലെ വർധനവ് നിലവിൽ ടിക്കറ്റ് നിരക്കുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും തിരക്കുള്ള ദിവസങ്ങളിലും മത്സരമില്ലാത്ത റൂട്ടുകളിലും അധിക നിരക്ക് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി 28-ന് ഇറാനുനേരെയുണ്ടായ സൈനിക നീക്കങ്ങൾ പ്രാദേശിക യുദ്ധത്തിലേക്ക് വഴിമാറിയതോടെയാണ് ആഗോള എണ്ണ വിപണിയിൽ പ്രതിസന്ധി രൂപപ്പെട്ടത്. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (IATA) കണക്കുകൾ പ്രകാരം വെറും പത്തുദിവസത്തിനുള്ളിൽ ജെറ്റ് ഇന്ധനവില ബാരലിന് 99.40 ഡോളറിൽ നിന്ന് 157.41 ഡോളറായി ഉയർന്നു. ഏകദേശം 58.4 ശതമാനത്തിന്റെ വർധനവാണിത്. ഇതേത്തുടർന്ന് എയർ ന്യൂസിലൻഡ്, ക്വാന്റാസ് എയർവേയ്‌സ്, സ്കാൻഡിനേവിയൻ എയർലൈൻസ് തുടങ്ങിയ പ്രമുഖ കമ്പനികളും നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ADVERTISEMENT

കാനഡയിലെ മറ്റ് വിമാനക്കമ്പനികളായ വെസ്റ്റ് ജെറ്റും വരാനിരിക്കുന്ന നിരക്ക് വർധനയെക്കുറിച്ച് സൂചന നൽകി. എന്നാൽ എയർ കാനഡ, ലുഫ്താൻസ തുടങ്ങിയ കമ്പനികൾ ഇന്ധനവില നിശ്ചിത നിരക്കിൽ മുൻകൂട്ടി ഉറപ്പിക്കുന്ന ‘ഹെഡ്ജിംഗ്’ സംവിധാനം വഴി താൽക്കാലികമായി പ്രതിസന്ധി മറികടക്കാനാണ് ശ്രമിക്കുന്നത്. അതേസമയം, ജപ്പാൻ എയർലൈൻസ് ഏപ്രിൽ ഒന്നിന് ശേഷമേ നിരക്കുകളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കൂ എന്ന് അറിയിച്ചു. മിഡിൽ ഈസ്റ്റിലെ അനിശ്ചിതാവസ്ഥ തുടരുന്നത് വരും മാസങ്ങളിലും ആഗോള വ്യോമയാന മേഖലയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Middle East conflict: Air Transat increases airfares amid fuel crisis
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Montreal Pink House
montreal

ആര് നിർമ്മിച്ചു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല; ചർച്ചയായി മോൺട്രിയലിലെ ഈ പിങ്ക് വീട്

by Canada Varthakal
November 1, 2026
Eglise Saint Jean Baptiste
montreal

ഉപേക്ഷിക്കപ്പെട്ട പള്ളിക്ക് പുതുജീവൻ; കാനഡയിലെ ഈ ചരിത്ര സ്മാരകം ടൂറിസം കേന്ദ്രമാകുന്നു

by Canada Varthakal
October 24, 2026
Lightspeed
montreal

നോർത്ത് അമേരിക്കയും യൂറോപ്പും ലക്ഷ്യം; കനേഡിയൻ ഐടി കമ്പനിയായ ലൈറ്റ്‌സ്പീഡിൽ 250 തസ്തികകൾ വെട്ടിക്കുറയ്ക്കുന്നു

by Canada Varthakal
October 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.