മോൺട്രിയൽ: പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയായ ലൈറ്റ്സ്പീഡ് കോമേഴ്സ് ഇൻകോർപ്പറേറ്റഡ് 250 തസ്തികകൾ വെട്ടിക്കുറയ്ക്കുന്നു. ചില ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടും, ഒഴിവുവരുന്ന തസ്തികയിൽ പുതിയ ആളുകളെ എടുക്കാതെയുമാണ് കമ്പനി ചെലവ് കുറയ്ക്കാൻ ശ്രമിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കനേഡിയൻ കമ്പനിയായ ലൈറ്റ്സ്പീഡിന്റെ ഈ നീക്കം.
ബിസിനസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ലളിതമാക്കാനുമാണ് ഇത്തരമൊരു നീക്കമെന്ന് കമ്പനി വ്യക്തമാക്കി. ഒഴിവുകൾ വെട്ടിക്കുറയ്ക്കുന്നതിലൂടെ ലാഭിക്കുന്ന തുക കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും പുതിയ ഉൽപ്പന്നങ്ങളുടെ വികസനത്തിനുമായി വീണ്ടും നിക്ഷേപിക്കാനാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. ഇതിലൂടെ വിപണിയിൽ കൂടുതൽ മത്സരക്ഷമത കൈവരിക്കാൻ കഴിയുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.
ഈ പിരിച്ചുവിടൽ ഏതൊക്കെ മേഖലകളെയും സ്ഥലങ്ങളെയുമാണ് ബാധിക്കുകയെന്ന് കമ്പനി വക്താവ് സ്റ്റെഫാനി പ്രിൻസിവിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ അടുത്ത മാസം കമ്പനിയുടെ സാമ്പത്തിക റിപ്പോർട്ട് പുറത്തുവിടുമ്പോൾ കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്ന് അവർ ഇമെയിലിലൂടെ വ്യക്തമാക്കി.
കമ്പനിയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡാക്സ് ഡാസിൽവ സി.ഇ.ഒ പദവിയിൽ തിരിച്ചെത്തിയ ശേഷം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലൈറ്റ്സ്പീഡ് നിരവധി ജീവനക്കാരെ ജോലിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കമ്പനിയുടെ ലാഭക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം തുടർച്ചയായ പുനഃസംഘടനകൾ നടപ്പിലാക്കി വരുന്നത്.
കമ്പനിക്ക് കൂടുതൽ മൂല്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനേജ്മെന്റ് പുതിയ പഠനങ്ങൾ നടത്തിയത്. എന്നാൽ കമ്പനി വിൽക്കാനോ മറ്റ് സ്വകാര്യ കരാറുകളിലോ എത്താൻ കഴിഞ്ഞ വർഷത്തെ ചർച്ചകൾക്ക് സാധിച്ചില്ല. ഇതിനെത്തുടർന്നാണ് പ്രവർത്തന രീതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ ലൈറ്റ്സ്പീഡ് തീരുമാനിച്ചത്.
ALSO READ: തൊഴിലാളികളെ പിരിച്ചുവിട്ടാൽ പണി കിട്ടും! സ്റ്റെൽകോയ്ക്കെതിരെ മുന്നറിയിപ്പുമായി ഫെഡറൽ സർക്കാർ
ഇനി മുതൽ നോർത്ത് അമേരിക്കയിലെ റീട്ടെയിൽ ബിസിനസ്സിലും യൂറോപ്പിലെ ഹോട്ടൽ-ടൂറിസം രംഗത്തുമാണ് കമ്പനി കൂടുതൽ ശ്രദ്ധ നൽകുക. ഇതിന്റെ ഭാഗമായി റസ്റ്റോറന്റുകൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്ന ‘അപ്സെർവ്’ (Upserve) എന്ന സ്വന്തം കമ്പനി വിൽക്കാനും ലൈറ്റ്സ്പീഡ് തീരുമാനിച്ചു.
Lightspeed Commerce Cuts 250 Jobs in Canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





