Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ആഫ്രിക്കൻ രാജാവ് 15 ഭാര്യമാരുമായി വിമാനത്താവളത്തിൽ; ഇത് ലോകം കണ്ട ഏറ്റവും വലിയ ‘റോയൽ എൻട്രൻസ്’; അടച്ചിട്ടത് മൂന്ന് ടെർമിനലുകൾ

Canada Varthakal by Canada Varthakal
October 6, 2025
in World
Reading Time: 1 min read
abu-dhabi-airport

google

അബുദാബി: ദക്ഷിണാഫ്രിക്കൻ രാജ്യമായ ഇസ്വാറ്റിനിയിലെ (മുമ്പ് സ്വാസിലാൻഡ്) രാജാവായ എംസ്വാറ്റി മൂന്നാമൻ വൻ പരിവാരവുമായി അബുദാബി വിമാനത്താവളത്തിൽ എത്തിയതിനെത്തുടർന്ന് വിമാനത്താവളത്തിൽ താൽക്കാലികമായി തിരക്ക് നിയന്ത്രിക്കേണ്ടി വന്നു. രാജാവിനൊപ്പമുണ്ടായിരുന്നത് 15 ഭാര്യമാർ, 30-ഓളം മക്കൾ, കൂടാതെ ഏകദേശം 100-ഓളം പരിചാരകരുമായിരുന്നു. ഒരു സ്വകാര്യ ജെറ്റിലാണ് രാജാവും സംഘവും അബുദാബിയിലെത്തിയത്. ഇത്രയും വലിയൊരു സംഘം ഒരുമിച്ച് വിമാനത്താവളത്തിൽ എത്തിയത് കാരണം സുരക്ഷാ ഉദ്യോഗസ്ഥർക്ക് തിരക്ക് നിയന്ത്രിക്കാൻ മൂന്ന് ടെർമിനലുകൾ വരെ താൽക്കാലികമായി അടച്ചിടേണ്ടി വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പരമ്പരാഗത വേഷത്തിൽ വിമാനത്തിൽ നിന്നിറങ്ങുന്ന രാജാവിന്റെയും പിന്നാലെ വർണ്ണാഭമായ വസ്ത്രങ്ങളണിഞ്ഞ ഭാര്യമാരുടെയും പരിചാരകരുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണ ചർച്ചകൾക്കായാണ് രാജാവ് യുഎഇ സന്ദർശിച്ചതെന്നാണ് വിവരം. ആഫ്രിക്കയിലെ അവസാനത്തെ പരമാധികാരികളിൽ ഒരാളാണ് എംസ്വാറ്റി മൂന്നാമൻ. ലോകത്തിലെ ഏറ്റവും ധനികരായ രാജാക്കന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതേസമയം, രാജാവിന്റെ ആഡംബര ജീവിതശൈലിയെക്കുറിച്ച് രാജ്യത്തിനകത്തും പുറത്തും വിമർശനങ്ങളുയരുന്നുണ്ട്. രാജ്യത്തെ 60 ശതമാനത്തോളം ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത് എന്ന വസ്തുതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. അദ്ദേഹത്തിന് 30 ഭാര്യമാർ വരെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

ADVERTISEMENT

ആഫ്രിക്കന്‍ രാജ്യമാണ് ഇസ്വാറ്റിനി. നാലുഭാഗവും കരയാല്‍ ചുറ്റപ്പെട്ട കൊച്ചു രാജ്യം. ദക്ഷിണാഫ്രിക്കയും മൊസാംബികുമെല്ലാം അതിര്‍ത്തി രാജ്യങ്ങളാണ്. നേരത്തെ സ്വാസിലാന്റ് എന്നായിരുന്നു ഈ രാജ്യത്തിന്റെ പേര്. 2018ലാണ് ഔദ്യോഗികമായി പുനര്‍നാമകരണം ചെയ്തത്. ആഫ്രിക്കയിലെ അവസാനത്തെ രാജാവാണ് എംസ്വാറ്റി മൂന്നാമന്‍. ഇദ്ദേഹത്തിന്റെ പിതാവ് സുഭുസ രണ്ടാമന് 125 ഭാര്യമാരുണ്ടായിരുന്നു.

ദാരിദ്ര്യത്തില്‍ ജീവിക്കുന്ന ജനം, രാജാവിന് ആഡംബരം

വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെ കടുത്ത വിമര്‍ശനവും നേരിടുന്നുണ്ട്. കടുത്ത ദാരിദ്ര്യമാണ് ഇസ്വാറ്റിനിയില്‍. ഈ വേളയിലാണ് രാജാവ് ആഡംബര ജീവിതം നയിക്കുന്നത്. മതിയായ വെള്ളവും വെളിച്ചവും ഇല്ലാത്ത രാജ്യമാണിത്. 1986 മുതല്‍ എംസ്വാറ്റി ആണ് രാജ്യം ഭരിക്കുന്നത്. 100 കോടി ഡോളര്‍ ആണത്രെ ഇദ്ദേഹത്തിന്റെ ആസ്തി.

ആരോഗ്യ, വിദ്യാഭ്യാസ മേഖല പൂര്‍ണമായും തകര്‍ന്ന രാജ്യമാണ് ഇസ്വാറ്റിനി. മതിയായ മരുന്നുകള്‍ ഇല്ലാത്തതും കുട്ടികള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതുമെല്ലാം വലിയ വെല്ലുവിളിയായി തുടരുന്നു. 23 ശതമാനമായിരുന്ന തൊഴിലില്ലായ്മ 2021ല്‍ 33 ശതമാനമായി ഉയര്‍ന്നു എന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രധാന കമ്പനികളിലെല്ലാം രാജാവിന് ഓഹരി പങ്കാളിത്തമുണ്ട് എന്ന് സ്വാസിലാന്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജാവിന്റെ ആഡംബര ജീവിതം എപ്പോഴും മാധ്യമങ്ങളില്‍ നിറയാറുണ്ട്. പരമ്പരാഗത വേഷം ധരിച്ചാണ് അദ്ദേഹം വിദേശ യാത്ര പോലും നടത്തുന്നത്. അബുദാബിയില്‍ എത്തിയതും അങ്ങനെ തന്നെ. ഇവരെ യുഎഇ നേതൃത്വം സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്. ഓരോ വര്‍ഷവും നടക്കുന്ന റീഡ് ഡാന്‍സ് ആഘോഷ വേളയില്‍ ഒരു യുവതിയെ രാജാവ് വിവാഹം ചെയ്യുമെന്നാണ് പറയപ്പെടുന്ത്. നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണത്രെ.

African king arrives at airport with 15 wives; This is the world's largest 'royal entrance'; Three terminals closed

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82


Tags: 'royal entrance'
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

This American has given blood in every U.S. state and now 1 Canadian province
World

37 വർഷം, 64 ലിറ്റർ രക്തം; 50 യു.എസ് സംസ്ഥാനങ്ങൾക്ക് ശേഷം കാനഡയിലും രക്തദാനവുമായി വിന്റൺ സ്മിത്ത്

by Canada Varthakal
July 23, 2026
പശ്ചിമേഷ്യയിൽ യുദ്ധഭീതി മൂർച്ഛിക്കുന്നു: ഹൂതി ആക്രമണവും യു.എസ് നയങ്ങളും ആഗോള എണ്ണവിപണിയെ പ്രതിസന്ധിയിലാക്കുന്നു
World

പശ്ചിമേഷ്യയിൽ യുദ്ധഭീതി മൂർച്ഛിക്കുന്നു: ഹൂതി ആക്രമണവും യു.എസ് നയങ്ങളും ആഗോള എണ്ണവിപണിയെ പ്രതിസന്ധിയിലാക്കുന്നു

by Canada Varthakal
July 23, 2026
യു.എസ്-കാനഡ സാമ്പത്തിക പോര് മുറുകുന്നു: ‘കുസ്മ’ കരാർ പ്രതിസന്ധിയിൽ; വാഹന വിപണിയെയും ബാധിച്ചേക്കും
Canada

യു.എസ്-കാനഡ സാമ്പത്തിക പോര് മുറുകുന്നു: ‘കുസ്മ’ കരാർ പ്രതിസന്ധിയിൽ; വാഹന വിപണിയെയും ബാധിച്ചേക്കും

by Canada Varthakal
July 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.