ആൽബർട്ട പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (Alberta Advantage Immigration Program – AAIP) തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. ഓഗസ്റ്റ് 4 നും 12 നും ഇടയിലുള്ള ദിവസങ്ങളിൽ അഞ്ചോളം റൗണ്ട് നറുക്കെടുപ്പുകൾ പൂർത്തിയാക്കിയാണ് പ്രവിശ്യ ഉദ്യോഗാർഥികൾക്കായി ഇൻവിറ്റേഷൻസ് അയച്ചിരിക്കുന്നത്.. Healthcare, agriculture, construction, technology തുടങ്ങിയ ആവശ്യകത കൂടുതലുള്ള മേഖലകളിലെ ഉദ്യോഗാർഥികളെ ലക്ഷ്യമിട്ടാണ് പ്രവിശ്യ ഈ ഡ്രോകൾ സംഘടിപ്പിച്ചത്.
ആകെ 367 ഉദ്യോഗാർഥികൾക്കാണ് അഞ്ച് റൗണ്ടുകളിലായി പ്രവിശ്യാ നോമിനേഷനായുള്ള ഇൻവിറ്റേഷൻസ് ലഭിച്ചത്. ഓഗസ്റ്റ് 12-ന് നടന്ന Dedicated Health Care Pathway – Express Entry ഡ്രോയിൽ 57 പേർക്ക് ഇൻവിറ്റേഷൻസ് ലഭിച്ചു (60 ആയിരുന്നു കുറഞ്ഞ സ്കോർ). ഓഗസ്റ്റ് 11-ലെ Rural Renewal Stream വഴി 51 കട്ട്-ഓഫ് സ്കോറിൽ 127 പേരെ തിരഞ്ഞെടുത്തു. ഓഗസ്റ്റ് 7-ലെ Alberta Express Entry – Agriculture ഡ്രോയിൽ 55 സ്കോറോടെ 38 പേർക്കും, ഓഗസ്റ്റ് 6-ലെ Alberta Express Entry – Accelerated Tech Pathway വഴി 60 സ്കോറോടെ 95 പേർക്കും ഇൻവിറ്റേഷൻസ് ലഭിച്ചു. ഓഗസ്റ്റ് 4-ലെ Alberta Express Entry – Health Care ഡ്രോയിൽ 66 സ്കോറോടെ 50 പേർക്കും അവസരം ലഭിച്ചു.
Also Read more: https://canadavarthakal.ca/nlpnp-draw-august-10th/
അതാത് മേഖലകളിൽ പ്രവൃത്തിപരിചയവും യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്കാണ് ഈ ഡ്രോയിൽ മുൻഗണന ലഭിച്ചത്. സമർപ്പിച്ച Worker Expression of Interest (WEOI) പ്രൊഫൈലുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർക്ക് നിർദിഷ്ട സമയപരിധിക്കുള്ളിൽ നോമിനേഷൻ പ്രോസസ്സ് പൂർത്തിയാക്കാനായി അപേക്ഷിക്കാം. നിലവിൽ ഫെഡറൽ സർക്കാർ ആൽബർട്ടയുടെ നോമിനേഷൻ 6,603 ആയി ഉയർത്തിയതിനാൽ വരും ദിവസങ്ങളിലും കൂടുതൽ അവസരങ്ങൾ ലഭ്യമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
AAIP Draw: Here are the details of the draw scheduled from August 4 to 12, 2026.





