Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Climate

ബ്രിട്ടീഷ് കൊളംബിയയിൽ ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യത; തീരദേശ മേഖലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
November 25, 2026
in Climate
Reading Time: 1 min read
BC coastal flooding

Image credits: screen grab

വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിൽ ശക്തമായ കാറ്റിനൊപ്പം വലിയ വേലിയേറ്റത്തിനും സാധ്യതയുള്ളതിനാൽ അധികൃതർ തീരദേശ മേഖലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. വൻകൂവർ ദ്വീപിന്റെ പടിഞ്ഞാറൻ തീരം, ഹൈദ ഗ്വായ്, മധ്യ തീരദേശ മേഖലകൾ എന്നിവിടങ്ങളിലാണ് ECCC ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

1 04 05 04 1 1 1

ചൊവ്വാഴ്ച തീരദേശത്ത് വീശിയ കൊടുങ്കാറ്റിന് പിന്നാലെ ബുധനാഴ്ച വൈകുന്നേരത്തോടെ മറ്റൊരു ശക്തമായ കൊടുങ്കാറ്റ് കൂടി എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ബുധൻ, വ്യാഴം ദിവസങ്ങളിൽ കടലിലെ ജലനിരപ്പ് സാധാരണയേക്കാൾ 0.2 മുതൽ 0.5 മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. കൂടാതെ, ‘എൽ നിനോ’ പ്രതിഭാസം കാരണം തിരമാലകൾ സാധാരണയേക്കാൾ ശക്തമായി ഉയരുന്ന ‘കിംഗ് ടൈഡ്’ വ്യാഴാഴ്ച വരെ തുടരുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

ADVERTISEMENT

മുൻകരുതൽ നടപടികളുടെ ഭാഗമായി ബിസിയിലെ വിവിധ തീരദേശ സമൂഹങ്ങൾ മണൽച്ചാക്കുകൾ നിരത്തിയും ഓടകളിലെ തടസ്സങ്ങൾ നീക്കിയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യമുണ്ടായ കൊടുങ്കാറ്റ് സാരമായി ബാധിച്ച സ്ക്വാമിഷിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിലും തീരങ്ങളിലും താമസിക്കുന്ന ഭവനരഹിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും 2022-ൽ വെള്ളപ്പൊക്കമുണ്ടായ മേഖലകളിൽ പ്രത്യേക ശ്രദ്ധ നൽകുന്നതിനും നടപടികൾ സ്വീകരിച്ചതായി സ്ക്വാമിഷ് മേയർ ഷോൺ ഈസ്റ്റൺ അറിയിച്ചു.

വൻകൂവർ ദ്വീപിലെ ത്ലാ-ഒ-ക്വി-അഹ്ത് ഫസ്റ്റ് നേഷൻ, പാർക്ക്‌സ്‌വില്ലെ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെട്രോ വൻകൂവറിലെ ഡെൽറ്റ നഗരത്തിലും വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ടോഫിനോ, ഉക്ലൗലെറ്റ് എന്നിവിടങ്ങളിലെ പൊതു ബീച്ചുകളിലേക്കുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചു. കൂടാതെ, നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ആളുകൾ നദീതീരങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് ബിസി റിവർ ഫോർകാസ്റ്റ് സെന്ററും മുന്നറിയിപ്പ് നൽകി.

Also Read: എക്സ്പ്രസ് എൻട്രി ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി ഡ്രോ: 2026 നവംബർ 25-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

പ്രതികൂല കാലാവസ്ഥ ഗതാഗത സംവിധാനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. റോഡിൽ വെള്ളവും മാലിന്യങ്ങളും അടിഞ്ഞുകൂടിയതിനെ തുടർന്ന് ഹൈദ ഗ്വായ്യിലെ ഹൈവേ 16 ചൊവ്വാഴ്ച അടച്ചിട്ടു. സൺഷൈൻ കോസ്റ്റ്, ഹോവെ സൗണ്ട് എന്നിവിടങ്ങളിലെ ഹൈവേ 101-ലൂടെയും മലാഹത്ത് ഹൈവേയിലൂടെയും യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനമോടിക്കരുതെന്നും ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

ottawa road
Climate

ഓട്ടവയിൽ യെല്ലോ അലേർട്ട് പിൻവലിച്ചു; വരും ദിവസങ്ങളിലെ കാലാവസ്ഥ മുന്നറിയിപ്പ് അറിയാം

by Canada Varthakal
November 27, 2026
Canada Weather Forecast
Climate

Canada Weather Forecast: തിങ്കളാഴ്ച മുതൽ കാലാവസ്ഥ മാറും; കാനഡയിലെ ഈ പ്രദേശങ്ങളിൽ മഴക്കും കാറ്റിനും സാധ്യത

by Canada Varthakal
November 20, 2026
Toronto skyline featuring the CN Tower and Rogers Centre under a clear blue sky.
Climate

ടൊറന്റോയില്‍ നവംബറിലും അസാധാരണ ചൂട്; അടുത്തയാഴ്ച തണുപ്പും മഞ്ഞുവീഴ്ചയ്ക്കും സാധ്യത

by Canada Varthakal
November 19, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.