Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Prince Edward Island

വൈദ്യുതി ഉപഭോക്താക്കൾക്കായി കൺസ്യൂമർ അഡ്വക്കേറ്റ്; പുതിയ നിയമനവുമായി പി.ഇ.ഐ. സർക്കാർ

Canada Varthakal by Canada Varthakal
November 16, 2026
in Prince Edward Island
Reading Time: 1 min read
PEI electricity customers

Credits: ai generated

ഷാർലറ്റ്‌ടൗൺ: വൈദ്യുതി ഉപഭോക്താക്കൾക്കായി പ്രത്യേക പ്രതിനിധിയെ നിയമിക്കാനൊരുങ്ങി പ്രിൻസ് എഡ്വേർഡ് ഐലൻഡ് സർക്കാർ. ഇതിനായി കൺസ്യൂമർ അഡ്വക്കേറ്റ് എന്ന പുതിയ തസ്തിക രൂപീകരിക്കും. മാരിടൈം ഇലക്ട്രിക്കിന്റെ നിരക്ക് വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉപഭോക്താക്കളുടെ ഭാഗം അവതരിപ്പിക്കുകയാണ് ലക്ഷ്യം.

1 1

ഇതുസംബന്ധിച്ച നിയമനിർമ്മാണം പ്രോഗ്രസീവ് കൺസർവേറ്റീവ് (പി.സി.) സർക്കാർ കൊണ്ടുവരും. വൈദ്യുതി വിതരണ കമ്പനിയായ മാരിടൈം ഇലക്ട്രിക് നിരക്ക് വർധനയ്ക്കോ വലിയ ഉപകരണങ്ങൾ വാങ്ങുന്നതിനോ അനുമതി തേടുമ്പോൾ ഐലൻഡ് റെഗുലേറ്ററി ആൻഡ് അപ്പീൽ കമ്മീഷനിൽ (IRAC) ഉപഭോക്താക്കൾക്കുവേണ്ടി വാദിക്കുകയാണ് പുതിയ പ്രതിനിധിയുടെ പ്രധാന ചുമതല.

ADVERTISEMENT

READ MORE: പെട്രോൾ വില കണ്ണ് തള്ളും; പണപ്പെരുപ്പം മാറ്റമില്ല, സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്

സർക്കാരിൽനിന്ന് സ്വതന്ത്രമായിട്ടായിരിക്കും കൺസ്യൂമർ അഡ്വക്കേറ്റിന്റെ പ്രവർത്തനം. വൈദ്യുതി നിരക്കുകളുടെ താങ്ങാനാവുന്ന നിലവാരം, വിതരണത്തിലെ വിശ്വാസ്യത, സുസ്ഥിരത എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് എനർജി മിനിസ്റ്റർ ജിൽ ബറിഡ്ജ് പറഞ്ഞു. ദീർഘകാലമായി ഉയർന്നുവരുന്ന ആവശ്യമാണ് ഇതിലൂടെ നടപ്പാക്കുന്നതെന്നും അവർ വ്യക്തമാക്കി.

മൂന്ന് വർഷത്തേക്കായിരിക്കും നിയമനം. ഗാർഹിക, ചെറുകിട വ്യവസായ ഉപഭോക്താക്കളെ ബാധിക്കുന്ന വൈദ്യുതി സംബന്ധമായ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തുക, പരാതികളും ചോദ്യങ്ങളും സ്വീകരിച്ച് പരിഹാരം കണ്ടെത്തുക എന്നിവയും ചുമതലകളാണ്. ആവശ്യമായ സാഹചര്യങ്ങളിൽ കമ്മീഷൻ നടപടികൾക്കായി വിദഗ്ധരുടെയും കൺസൾട്ടന്റുമാരുടെയും സഹായം തേടാം. ഓരോ സാമ്പത്തിക വർഷവും അവസാനിച്ച് മൂന്ന് മാസത്തിനുള്ളിൽ വാർഷിക റിപ്പോർട്ടും സമർപ്പിക്കണം.

പുതിയ തസ്തിക പ്രവിശ്യയ്ക്ക് ഗുണകരമാകുമെന്ന് ഗ്രീൻ പാർട്ടി എം.എൽ.എ പീറ്റർ ബെവൻ-ബേക്കർ പറഞ്ഞു. മാരിടൈം ഇലക്ട്രിക്കിന്റെ അപേക്ഷകളിൽ ഇടപെടുന്നതിനായി മുമ്പ് വ്യക്തികൾക്ക് സ്വന്തം നിലയിൽ നൂറുകണക്കിന് മണിക്കൂറുകൾ ചെലവഴിക്കേണ്ടിവന്നിട്ടുണ്ടെന്നും പുതിയ സംവിധാനം ഈ സാഹചര്യം മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

crab
Prince Edward Island

അമേരിക്കയ്ക്ക് പകരം ചൈനയോ? പുതിയ വിപണി തേടി PEI -യിലെ സമുദ്രോത്പന്ന കയറ്റുമതിക്കാർ

by Canada Varthakal
November 15, 2026
PEI AI Abuse Warning
Prince Edward Island

കുട്ടികളുടെ ചിത്രങ്ങൾ സുരക്ഷിതമോ? AI ദുരുപയോഗത്തിൽ മുന്നറിയിപ്പുമായി PEI പോലീസ്

by Canada Varthakal
November 14, 2026
Lebanese Association Celebrat​ion
Prince Edward Island

ഒരു മാസം നീളുന്ന പരിപാടികളുമായി പി.ഇ.ഐയിൽ ലെബനീസ് ഹെറിറ്റേജ് മന്ത് ആഘോഷം

by Canada Varthakal
November 12, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.