Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

‘നെപ്പോ കിഡ്’ വിമർശനങ്ങൾക്ക് മറുപടി; ഏഷ്യാകപ്പിലെ താരമായി ആര്യവീർ സേവാഗ്

Canada Varthakal by Canada Varthakal
November 14, 2026
in Sports
Reading Time: 1 min read
Aryaveer Sehwag

Image credits: screen grab

അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗ്. അഞ്ച് മത്സരങ്ങളിൽ നിന്ന് 361 റൺസ് നേടിയ ആര്യവീർ, ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരമായും മാറി.
ഒമാനിലെ അൽ അമെറാത്തിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. പാക്കിസ്ഥാൻ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഫൈനലിൽ ഓപ്പണറായി ഇറങ്ങിയ ആര്യവീർ 61 പന്തിൽ ഒൻപത് ഫോറുകൾ ഉൾപ്പെടെ 58 റൺസ് നേടി. ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിയുമായി ചേർന്ന് ആദ്യ വിക്കറ്റിൽ 95 റൺസിന്റെ കൂട്ടുകെട്ടും സൃഷ്ടിച്ചു.

ടൂർണമെന്റിലുടനീളം സ്ഥിരതയാർന്ന പ്രകടനമാണ് ആര്യവീർ പുറത്തെടുത്തത്. നേപ്പാളിനെതിരായ ആദ്യ മത്സരത്തിൽ 52 പന്തിൽ പുറത്താകാതെ 70 റൺസ് നേടി. പാക്കിസ്ഥാനെതിരായ രണ്ടാം മത്സരത്തിൽ 22 റൺസിന് പുറത്തായെങ്കിലും തുടർന്നുള്ള മത്സരത്തിൽ യുഎഇക്കെതിരെ സെഞ്ചറിയുമായി തിരിച്ചെത്തി. 168 പന്തിൽ 160 റൺസാണ് ഈ മത്സരത്തിൽ നേടിയത്. ഏഴ് സിക്‌സറുകളും 17 ഫോറുകളും ഇന്നിങ്‌സിലുണ്ടായിരുന്നു.

ADVERTISEMENT

Also Read: പ്രശസ്ത ഗായിക റിമി ടോമി വിവാഹിതയായി

അഫ്ഗാനിസ്ഥാനെതിരായ സെമി ഫൈനലിൽ താരം 57 പന്തിൽ 51 റൺസും നേടി. നാല് സിക്‌സറുകളും നാല് ഫോറുകളും ഉൾപ്പെട്ടതായിരുന്നു ഈ ഇന്നിങ്‌സ്. ഫൈനലിലെ അർധ സെഞ്ചറിയോടെ ടൂർണമെന്റിൽ മൂന്ന് അർധ സെഞ്ചറികളും ഒരു സെഞ്ചറിയും ആര്യവീർ സ്വന്തമാക്കി. ആകെ 16 സിക്‌സറുകളാണ് അഞ്ച് മത്സരങ്ങളിൽ നിന്ന് താരം നേടിയത്. ടൂർണമെന്റിന്റെ തുടക്കത്തിൽ ‘നെപ്പോ കിഡ്’ എന്ന വിമർശനം നേരിട്ടിരുന്ന ആര്യവീർ, പ്രകടനത്തിലൂടെ ശ്രദ്ധ നേടുകയും പ്ലേയർ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു. ഫൈനലിൽ പുറത്താകാതെ 26 പന്തിൽ 46 റൺസ് നേടിയ മോഹിത് ഉൾവയാണ് കളിയിലെ താരം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: sports
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Abhishek Sharma and Vaibhav Suryavanshi posing in India team jerseys.
Sports

ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ്: നേപ്പാളിനെ 26 റൺസിന് പുറത്താക്കി ഇന്ത്യ എയ്ക്ക് 306 റൺസ് ജയം

by Canada Varthakal
November 20, 2026
Cristiano Ronaldo wearing Portugal’s number 7 jersey.
Sports

ക്രിസ്റ്റ്യാനോയ്ക്ക് വിടവാങ്ങല്‍ മത്സരം ഒരുക്കാന്‍ പോര്‍ച്ചുഗല്‍

by Canada Varthakal
November 19, 2026
Abhishek Sharma and Vaibhav Suryavanshi posing in India team jerseys.
Sports

ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ്: ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും തകര്‍പ്പന്‍ ജയം; ഇന്ത്യ എ നാളെ ഇറങ്ങും

by Canada Varthakal
November 19, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.