Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നോർത്തേൺ ലൈറ്റ്സ് കാണാൻ ആഗ്രഹമുണ്ടോ? കാനഡയിലെ ഈ സ്ഥലങ്ങൾ അറിയാം

Canada Varthakal by Canada Varthakal
November 10, 2026
in Canada
Reading Time: 2 mins read
Northern Lights

Credits: pexels

നോർത്തേൺ ലൈറ്റ്സ് കാണാൻ ആഗ്രഹിക്കുന്നവർക്ക് കാനഡയിൽ നിരവധി സ്ഥലങ്ങളുണ്ട്. യുകോണിലെ വൈറ്റ്‌ഹോഴ്സ്, മാനിറ്റോബയിലെ ചർച്ചിൽ, നോർത്ത് വെസ്റ്റ് ടെറിട്ടറീസിലെ യെല്ലോനൈഫ് എന്നിവയാണ് പ്രധാന കേന്ദ്രങ്ങൾ. ഒന്റാരിയോ, ആൽബർട്ട, ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ, നൂനവുട്ട് എന്നിവിടങ്ങളിലും ചില സമയങ്ങളിൽ ഈ കാഴ്ച കാണാം. ഓരോ പ്രദേശത്തിനും തനതായ പ്രത്യേകതകളുണ്ട്.

IMG 20261109 140157 851 1

യുകോണിലെ വൈറ്റ്‌ഹോഴ്സ് (Whitehorse, Yukon)

ADVERTISEMENT

നോർത്തേൺ ലൈറ്റ്സ് കാണാൻ യുകോണിലെത്തുന്നവർ പ്രധാനമായും തിരഞ്ഞെടുക്കുന്ന സ്ഥലമാണ് വൈറ്റ്‌ഹോഴ്സും സമീപപ്രദേശങ്ങളും. ഗ്ലാസ് ചാലറ്റുകൾ (Glass Chalets), യൂർട്ട് (Yurt) കൂടാരങ്ങൾ, കാട്ടുപ്രദേശങ്ങളിലെ ടെന്റ് ക്യാമ്പുകൾ എന്നിവിടങ്ങളിൽ താമസിക്കാം.

ALSO READ: കാനഡയിലെ ഏറ്റവും മികച്ച 10 നഗരങ്ങൾ ഇവയാണ്!

പകൽ സമയത്ത് ഡോഗ് സ്ലെഡിംഗ്, സ്നോമൊബൈലിംഗ്, ഫാറ്റ് ബൈക്കിംഗ്, ഐസ് ഫിഷിംഗ് തുടങ്ങിയ വിനോദങ്ങളിലും ഏർപ്പെടാം. എയർ നോർത്തുമായി ചേർന്ന് നടത്തുന്ന ‘അറോറ 360’ വിമാനയാത്രയും ഇവിടത്തെ പ്രത്യേകതയാണ്. വിമാനത്തിൽനിന്ന് നോർത്തേൺ ലൈറ്റ്സ് കാണാനുള്ള അവസരമാണ് ഈ യാത്രയുടെ ആകർഷണം.

ധ്രുവക്കരടികളുടെ നാട് ചർച്ചിൽ (Churchill, Manitoba)

ധ്രുവക്കരടികൾക്ക് പേരുകേട്ട മാനിറ്റോബയിലെ ചർച്ചിൽ നോർത്തേൺ ലൈറ്റ്സ് കാണാനും അറിയപ്പെടുന്ന സ്ഥലമാണ്. ഹഡ്സൺ ബേയുടെ തീരത്തുള്ള ഈ പ്രദേശത്ത് ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ അറോറ കാണാനുള്ള സാധ്യതയുണ്ട്.

ധ്രുവക്കരടികൾക്കു പുറമേ ബെലൂഗ തിമിംഗലങ്ങളെയും ആർട്ടിക് കുറുനരികളെയും ഇവിടെ കാണാം. വന്യജീവികളെ കാണാൻ പ്രത്യേകമായി ഒരുക്കിയ ടണ്ട്ര ബഗ്ഗികളിലെ (Tundra Buggy) യാത്രയും ചർച്ചിലിലെ പ്രധാന ആകർഷണമാണ്. വിന്നിപെഗിൽനിന്നാണ് സാധാരണയായി ചർച്ചിലിലേക്ക് യാത്ര ചെയ്യുന്നത്.

യെല്ലോനൈഫ് (Yellowknife, Northwest Territories)

നോർത്തേൺ ലൈറ്റ്സ് കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികൾ എത്തുന്ന സ്ഥലമാണ് നോർത്ത് വെസ്റ്റ് ടെറിട്ടറീസിന്റെ തലസ്ഥാനമായ യെല്ലോനൈഫ്. വർഷത്തിൽ ഏകദേശം 240 രാത്രികളിൽ ഇവിടെ അറോറ കാണാൻ സാഹചര്യമുണ്ടെന്നാണ് കണക്ക്.

യെല്ലോനൈഫിലെ അറോറ വില്ലേജ് (Aurora Village) സഞ്ചാരികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്. ചൂടുള്ള ടിപീ കൂടാരങ്ങൾക്കു പുറമേ, കിടന്നുകൊണ്ട് ആകാശം കാണാൻ കഴിയുന്ന പ്രത്യേക ക്യാപ്സ്യൂളുകളും ഇവിടെയുണ്ട്.

മനിടൂലിൻ ദ്വീപ് (Manitoulin Island, Ontario)

ഹ്യൂറോൺ തടാകത്തിലെ മനിടൂലിൻ ദ്വീപിലും ചില സമയങ്ങളിൽ നോർത്തേൺ ലൈറ്റ്സ് കാണാം. പ്രകൃതിഭംഗിക്കും ശാന്തമായ അന്തരീക്ഷത്തിനും പേരുകേട്ട ഈ ദ്വീപിലെ മനിടൂലിൻ ഇക്കോ പാർക്ക് ആകാശനിരീക്ഷണത്തിന് അനുയോജ്യമായ സ്ഥലമാണ്.

ക്യാമ്പിങ്, നക്ഷത്രനിരീക്ഷണം, പ്രകൃതിയിലൂടെയുള്ള നടത്തം എന്നിവയ്ക്കും ഇവിടെ സൗകര്യമുണ്ട്. ശരത്കാലത്തും ചില രാത്രികളിൽ നോർത്തേൺ ലൈറ്റ്സ് കാണാൻ സാധ്യതയുണ്ട്.

കനേഡിയൻ റോക്കീസ് (Canadian Rockies, Alberta)

പർവതങ്ങളും തടാകങ്ങളും ഹിമാനികളും നിറഞ്ഞ കനേഡിയൻ റോക്കീസ് ആൽബർട്ടയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ചില രാത്രികളിൽ ഇവിടെയും നോർത്തേൺ ലൈറ്റ്സ് കാണാം.

ജാസ്പർ ദേശീയോദ്യാനം നക്ഷത്രനിരീക്ഷണത്തിന് പേരുകേട്ട സ്ഥലമാണ്. നഗരവെളിച്ചം കുറവായതിനാൽ രാത്രി ആകാശം നിരീക്ഷിക്കാൻ ഇവിടെ നല്ല അവസരമുണ്ട്. അറോറ ശക്തമായി കാണപ്പെടുന്ന രാത്രികളിൽ പർവതനിരകൾക്ക് മുകളിലും നോർത്തേൺ ലൈറ്റ്സ് തെളിയാം.

ടോർൻഗാറ്റ് മൗണ്ടെയ്ൻസ് (Torngat Mountains, Newfoundland and Labrador)

ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിലെ വിദൂര പ്രദേശങ്ങളിലും നോർത്തേൺ ലൈറ്റ്സ് കാണാൻ സാധ്യതയുണ്ട്. ലാബ്രഡോറിലെ ടോർൻഗാറ്റ് മൗണ്ടെയ്ൻസ് ദേശീയോദ്യാനം ഇതിൽ പ്രധാനപ്പെട്ടതാണ്.

വിശാലമായ പർവതനിരകളും തുണ്ട്ര പ്രദേശങ്ങളും വന്യജീവികളുമാണ് ഇവിടത്തെ പ്രത്യേകതകൾ. നഗരവെളിച്ചത്തിൽനിന്ന് അകന്നുള്ള സ്ഥലങ്ങളിൽ തെളിഞ്ഞ രാത്രികളിൽ നോർത്തേൺ ലൈറ്റ്സ് കാണാം.

നൂനവുട്ട് (Nunavut)

കാനഡയുടെ വടക്കൻ മേഖലയിലുള്ള നൂനവുട്ടിലും നോർത്തേൺ ലൈറ്റ്സ് കാണാൻ അവസരമുണ്ട്. വിശാലമായ മഞ്ഞുപ്രദേശങ്ങളും തുണ്ട്രയും ജനവാസം കുറഞ്ഞ വിദൂര പ്രദേശങ്ങളുമാണ് ഇവിടത്തെ പ്രത്യേകത. ശൈത്യകാലത്തെ നീണ്ട രാത്രികൾ അറോറ കാണാൻ അനുയോജ്യമാണ്.

യാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കാം

കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ നോർത്തേൺ ലൈറ്റ്സ് വ്യക്തമായി കാണാൻ കഴിയൂ. അതിനാൽ യാത്രയ്ക്ക് മുമ്പ് കാലാവസ്ഥാ വിവരങ്ങൾ പരിശോധിക്കുകയും ഒന്നിലധികം രാത്രികൾ അവിടെ തങ്ങാൻ പദ്ധതിയിടുകയും വേണം. താമസവും യാത്രാസൗകര്യങ്ങളും മുൻകൂട്ടി ക്രമീകരിക്കുന്നതും നല്ലതാണ്. ശൈത്യകാലത്തെ കടുത്ത തണുപ്പ് നേരിടാൻ ആവശ്യമായ വസ്ത്രങ്ങളും കരുതണം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Representational Image
Canada

കാനഡയിലെ ഏറ്റവും മികച്ച 10 നഗരങ്ങൾ ഇവയാണ്!

by Canada Varthakal
November 10, 2026
Representational Image
Canada

കാനഡയിൽ ഏറ്റവും കൂടുതൽ മോഷണം പോയ കാർ ഏതാണെന്ന് അറിയാമോ? ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

by Canada Varthakal
November 10, 2026
Two trees block an LED display in front of the Canadian Embassy
Canada

ടിയാനൻമെൻ സ്ക്വയർ അനുസ്മരണം: ബീജിംഗിലെ കാനഡ എംബസി സ്ക്രീൻ മരങ്ങൾ വെച്ച് മറച്ച് ചൈന

by Canada Varthakal
November 10, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.