Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ ഏറ്റവും മികച്ച 10 നഗരങ്ങൾ ഇവയാണ്!

Canada Varthakal by Canada Varthakal
November 10, 2026
in Canada
Reading Time: 1 min read
Representational Image

Representational Image

ഓട്ടവ:കാനഡയിലെ ഏറ്റവും മികച്ച ന​ഗരമായി ഒന്റാരിയോയിലെ ടൊറന്റോ തെരഞ്ഞെടുക്കപ്പെട്ടു. ആഗോള സാമ്പത്തിക ഉപദേശക സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സ് പുറത്തുവിട്ട 2026-ലെ ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് റാങ്കിങ് പ്രകാരമാണ് ടൊറന്റോ ഈ നേട്ടം സ്വന്തമാക്കിയത്. ബ്രിട്ടീഷ് കൊളംബിയയിലെ വൻകൂവർ രണ്ടാമതും ക്യുബെക്കിലെ മോൺട്രിയൽ മൂന്നാമതുമെത്തി. ആൽബർട്ടയിലെ കാൽഗറി നാലാം റാങ്കും, ഒന്റാരിയോ-ക്യുബെക്ക് അതിർത്തിയിലെ ഒട്ടാവ-ഗാറ്റിനോ അഞ്ചാം റാങ്കും നേടി.

തൊട്ടുപിന്നാലെ എഡ്മിന്റൻ ആറാം സ്ഥാനത്തും, ഒന്റാരിയോയിലെ പ്രമുഖ സാങ്കേതിക കേന്ദ്രമായ കിച്ച്നർ-കേംബ്രിഡ്ജ്-വാട്ടർലൂ ഏഴാം സ്ഥാനത്തും എത്തി. നോവ സ്കോഷ്യയുടെ തലസ്ഥാനമായ ഹാലിഫാക്സ് എട്ടാം സ്ഥാനവും, ക്യുബെക്ക് സിറ്റി ഒൻപതാം സ്ഥാനവും, മാനിറ്റോബയിലെ വിന്നിപെഗ് പത്താം സ്ഥാനവും കരസ്ഥമാക്കി. ആഗോള തലത്തിലെ ആയിരത്തോളം പ്രധാന നഗരങ്ങളെ ഉൾപ്പെടുത്തിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. നഗരങ്ങളുടെ പരമ്പരാഗത മുനിസിപ്പൽ അതിർത്തികൾ മാത്രം കണക്കിലെടുക്കാതെ, നഗര കേന്ദ്രങ്ങളെയും അവയോട് ചേർന്നുനിൽക്കുന്ന വാണിജ്യ-ഗതാഗത മേഖലകളെയും ഒന്നിച്ചെടുത്താണ് ഓക്സ്ഫോർഡ് ഇക്കണോമിക്സ് ഈ വിശകലനം നടത്തിയത്.

ADVERTISEMENT

ലോകത്തെ മൊത്തം ആദ്യ 100 മുൻനിര നഗരങ്ങളുടെ പട്ടിക പരിശോധിച്ചാൽ, അതിൽ കാനഡയിൽ നിന്ന് നാല് പ്രധാന നഗരങ്ങൾ സ്ഥാനം നേടിയിട്ടുണ്ട്. മൊത്തത്തിൽ 84.9 സ്കോർ സ്വന്തമാക്കി രാജ്യത്ത് ഒന്നാമതെത്തിയ ടൊറന്റോ, സാമ്പത്തിക ശക്തിയിൽ 77.7 സ്കോറും ജനങ്ങളുടെ തൊഴിൽ നൈപുണ്യവും പഠനമികവും അളക്കുന്ന മനുഷ്യവിഭവശേഷിയിൽ 79.0 സ്കോറും രേഖപ്പെടുത്തി. 83.3 മൊത്തം സ്കോറോടെ തൊട്ടുപിന്നിലെത്തിയ വൻകൂവർ, ശുദ്ധമായ വായുവും കാലാവസ്ഥാ സുരക്ഷിതത്വവും അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതി വിഭാഗത്തിൽ 88.0 എന്ന മികച്ച സ്കോറാണ് നേടിയത്. മൊത്തം 75.9 സ്കോർ നേടിയ മോൺട്രിയൽ ജീവിതനിലവാരത്തിന്റെ കാര്യത്തിൽ 75.4 എന്ന ഉയർന്ന പ്രകടനം കാഴ്ചവെച്ചപ്പോൾ, 74.9 മൊത്തം സ്കോറോടെ കാൽഗറി നാലാം സ്ഥാനം നിലനിർത്തി.

ALSO READ: പ്രകൃതിദുരന്തമോ സൈബർ ആക്രമണമോ? 3 ദിവസത്തേക്ക് ഭക്ഷണവും വെള്ളവും കരുതണം; മുന്നറിയിപ്പുമായി കാനഡ

നഗരങ്ങളുടെ വളർച്ചയും ഗുണമേന്മയും കൃത്യമായി കണക്കാക്കുന്നതിനായി അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായുള്ള പ്രത്യേക മാനദണ്ഡങ്ങളാണ് ഓക്സ്ഫോർഡ് ഇക്കണോമിക്സ് പ്രയോജനപ്പെടുത്തിയത്. മൊത്തം സ്കോറിന്റെ 30 ശതമാനം വിഹിതമുള്ള സാമ്പത്തിക മേഖലയിൽ പ്രതിശീർഷ ജി.ഡി.പി, അഞ്ച് വർഷത്തെ തൊഴിൽ വളർച്ചാ പ്രവചനങ്ങൾ, സാമ്പത്തിക സ്ഥിരത എന്നിവ പരിശോധിച്ചു. 25 ശതമാനം വീതം പ്രാധാന്യമുള്ള മനുഷ്യവിഭവശേഷിയിൽ ഉന്നത വിദ്യാഭ്യാസം, സർവകലാശാലാ റാങ്കിങ്ങുകൾ, വിദേശ കുടിയേറ്റക്കാരുടെ സാന്നിധ്യം എന്നിവയും, ജീവിതനിലവാരത്തിൽ ജനങ്ങളുടെ ശരാശരി വരുമാനം, വീടുകളുടെ ചെലവ്, ആയുർദൈർഘ്യം, സുരക്ഷ എന്നിവയും അളന്നു. ബാക്കി 10 ശതമാനം വീതം പ്രാധാന്യമുള്ള പരിസ്ഥിതി വിഭാഗത്തിൽ വായു മലിനീകരണം, കാർബൺ വികരണത്തിന്റെ അളവ്, പ്രകൃതിദുരന്ത സാധ്യതകൾ എന്നിവയും, ഭരണനിർവഹണ വിഭാഗത്തിൽ അഴിമതി വിരുദ്ധ അന്തരീക്ഷം എന്നിവ പരി​ഗണിച്ചാണ് ​റാങ്കിം​ഗ് നൽകിയത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canadacanada malayalam newscanada news
YFA Ad 3
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canadian Foreign Affairs Minister Anita Anand speaking at an event.
Canada

ആണവ, മിസൈല്‍ പദ്ധതികള്‍ക്ക് സഹായം; ഇറാനിലെ 11 സ്ഥാപനങ്ങള്‍ക്കെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തി കാനഡ

by Canada Varthakal
November 10, 2026
Auditor General of Canada
Canada

കോവിഡ് ആനുകൂല്യം തിരിച്ചുപിടിക്കാനായില്ല; $4.5 ബില്യൺ എഴുതിത്തള്ളി കാനഡ; ഓഡിറ്റർ ജനറൽ റിപ്പോർട്ട്

by Canada Varthakal
November 10, 2026
Northern Lights
Canada

നോർത്തേൺ ലൈറ്റ്സ് കാണാൻ ആഗ്രഹമുണ്ടോ? കാനഡയിലെ ഈ സ്ഥലങ്ങൾ അറിയാം

by Canada Varthakal
November 10, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.