Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ഇറാന് പിന്തുണ നൽകിയവർക്ക് പൂട്ടിട്ട് അമേരിക്ക; ഇന്ത്യൻ കമ്പനികളും ഉപരോധപ്പട്ടികയിൽ

Canada Varthakal by Canada Varthakal
November 5, 2026
in World
Reading Time: 1 min read
US sanctions Indian companies Iran

US sanctions Indian companies

വാഷിങ്‌ടൺ: ഇറാനെ സഹായിച്ച വിദേശ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെയുള്ള നടപടികൾ കടുപ്പിച്ച് യുഎസ്. വ്യാജ രേഖകളും പതാകകളും നിർമ്മിച്ച് ഇറാൻ എണ്ണക്കപ്പലുകളെ സഹായിച്ച ഇന്ത്യക്കാർക്കെതിരെയും വിമാനസർവീസുകൾക്ക് സഹായം നൽകിയ തുർക്കിഷ് കമ്പനിക്കെതിരെയുമാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെൻ്റ് ഉപരോധം ഏർപ്പെടുത്തിയത്. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൻ്റെ ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന വിപുലമായ പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടി.

ഇന്ത്യൻ പൗരനായ സുനിൽ കുമാർ ശർമ്മ, ഭാര്യ ജസ്‌പ്രീത് പ്രീതി ഷാഹിദ് എന്നിവരുടെ നേതൃത്വത്തിലുള്ള നെറ്റ്‌വർക്കിനെയാണ് യുഎസ് ട്രഷറി പ്രധാനമായും ലക്ഷ്യമിട്ടത്. ചണ്ഡീഗഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ ഗയാന, എസ്‌വാറ്റിനി, ലാവോസ് തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളാണെന്ന വ്യാജേന വെബ്‌സൈറ്റുകൾ ഉണ്ടാക്കുകയും ഇറാൻ സൈന്യത്തിനും അനുബന്ധ സ്ഥാപനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന കപ്പലുകൾക്ക് വ്യാജ പതാകകളും സർട്ടിഫിക്കറ്റുകളും നൽകുകയും ചെയ്തതായി യുഎസ് കണ്ടെത്തി. ഇവരുമായി ബന്ധപ്പെട്ട മറ്റ് രണ്ട് വ്യക്തികളെയും ഇവരുടെ ഒമ്പത് സ്ഥാപനങ്ങളെയും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

അന്താരാഷ്ട്ര സുരക്ഷാ-പരിസ്ഥിതി മാനദണ്ഡങ്ങളും ഇൻഷുറൻസ് സുരക്ഷയുമില്ലാതെയാണ് ഇത്തരം കപ്പലുകൾ അനധികൃതമായി എണ്ണക്കടത്തിന് ഉപയോഗിക്കുന്നത്. ഇത് വൻ പരിസ്ഥിതി നാശത്തിനും കടൽമാർഗ്ഗമുള്ള സാമ്പത്തിക വ്യവസ്ഥകൾക്ക് കോടിക്കണക്കിന് ഡോളറിൻ്റെ നഷ്ടത്തിനും കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇതുകൂടാതെ, ഉപരോധം നേരിടുന്ന ഇറാൻ എയർ ടൂർ, സഹ എയർലൈൻസ്, തബാൻ എയർലൈൻസ് തുടങ്ങിയ വിമാനക്കമ്പനികൾക്ക് സാങ്കേതിക സഹായം നൽകിയതിനാണ് തുർക്കിയിലെ ഫുഗോ ഗ്രൗണ്ട് സർവീസസിന് ഉപരോധമേർപ്പെടുത്തിയത്.

കര, കടൽ, ആകാശം എന്നീ ഏത് മാർഗ്ഗത്തിലൂടെ ഇറാനെ സഹായിക്കാൻ ശ്രമിച്ചാലും അവർ എവിടെയുണ്ടെന്ന് തങ്ങൾക്ക് അറിയാമെന്നും കർശന നടപടി തുടരുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സൻ്റ് വ്യക്തമാക്കി. ഇറാനുമേൽ സാമ്പത്തിക ഉപരോധം ശക്തമാക്കിയതോടെ അവരുടെ സമ്പദ്‌വ്യവസ്ഥ തകരുകയാണെന്നും റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതായും നാണയപ്പെരുപ്പം 90 ശതമാനത്തോടടുത്തതായും ട്രഷറി വിഭാഗം വ്യക്തമാക്കി. ഉപരോധ ഭീഷണിയുള്ള ഇത്തരം കപ്പലുകളുമായി ഇടപാടുകൾ നടത്തരുതെന്ന് യുഎസ് ട്രേഡ് ഓഫീസിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read: എക്സ്പ്രസ് എൻട്രിയിൽ നിർണ്ണായക മാറ്റം: LMIA ഒഴിവാക്കി; പകരം പുതിയ സംവിധാനം

അതിനിടെ, ഇറാന് എതിരെയുള്ള സൈനിക നടപടിയും യുഎസിലെ ഉയർന്ന ഇന്ധനവിലയും ജനങ്ങളിൽ കടുത്ത അമർഷം ഉണ്ടാക്കിയതാണ് കഴിഞ്ഞ ദിവസം നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് തിരിച്ചടിയായതെന്ന വിലയിരുത്തലുമുണ്ട്. കോൺഗ്രസിൻ്റെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടെങ്കിലും ഇറാനെതിരെയുള്ള സാമ്പത്തിക തന്ത്രങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന സന്ദേശമാണ് പുതിയ ഉപരോധത്തിലൂടെ വാഷിങ്‌ടൺ നൽകുന്നത്. തിരഞ്ഞെടുപ്പ് തിരിച്ചടി അംഗീകരിക്കുമ്പോഴും ഇറാനെതിരെയുള്ള സൈനിക നടപടി അനിവാര്യമാണെന്നാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിലപാട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Continue Reading
Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Modi Trump meeting ASEAN Summit 2026
World

ആസിയാൻ ഉച്ചകോടിയിൽ മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത; യുഎസ് തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ചർച്ച

by Canada Varthakal
November 4, 2026
US Midterm Election
World

അമേരിക്കയിൽ ഡെമോക്രാറ്റ് മുന്നേറ്റം: ഇരുസഭകളും തിരിച്ചുപിടിച്ചു; ട്രംപിന് കനത്ത തിരിച്ചടി

by Canada Varthakal
November 4, 2026
Three Malayali candidates in Texas elections
World

അമേരിക്കൻ മണ്ണിൽ മലയാളിത്തിളക്കം ; തിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ പട്ടേലും ജൂലി മാത്യുവും ഉൾപ്പെടെ മൂന്ന് പേർക്ക് തകർപ്പൻ വിജയം!

by Canada Varthakal
November 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.