Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ജർമ്മനിയിൽ ‘ജെൻ സി’ പ്രക്ഷോഭത്തിന് പിന്നാലെ വ്യാപക അക്രമം: കുടിയേറ്റക്കാരെ കുറ്റപ്പെടുത്തി ആഭ്യന്തര മന്ത്രി

Canada Varthakal by Canada Varthakal
November 2, 2026
in World
Reading Time: 1 min read
germany gen z protest

germany gen z protest

ബെർലിൻ: ജർമ്മനിയിലെ പ്രമുഖ നഗരങ്ങളിൽ യുവാക്കൾ നടത്തിയ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ അരങ്ങേറിയ അക്രമസംഭവങ്ങളിലും കൊള്ളയിലും കുടിയേറ്റ സമൂഹത്തിനും തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകൾക്കും പങ്കുണ്ടെന്ന ആരോപണവുമായി ജർമ്മൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ്ര് രം​ഗത്തെത്തി. ശനിയാഴ്ച രാജ്യത്തുടനീളം നടന്ന ‘ജെൻ സി റെഗൽറ്റ്!’ പ്രക്ഷോഭത്തിന്റെ മറവിലാണ് വൻതോതിലുള്ള അക്രമങ്ങളും കൊള്ളയും അരങ്ങേറിയത്.

CT CLIENT WEB ADS eHouse 17

യുവാക്കളുടെ ജീവിത സാഹചര്യങ്ങളെയും ഭാവിയെയും ബാധിക്കുന്ന കാതലായ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് പതിനായിരക്കണക്കിന് പേർ തെരുവിലിറങ്ങിയത്. ദിനംപ്രതി വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പാക്കുന്ന ബജറ്റ് വെട്ടിക്കുറയ്ക്കലുകൾ, മറ്റ് സാമ്പത്തിക നയങ്ങൾ എന്നിവയ്ക്കെതിരെ ശക്തമായ ശ്രദ്ധ ക്ഷണിക്കുക എന്നതായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ലക്ഷ്യം. ഫ്രാൻസിലും ഇറ്റലിയിലും സമീപകാലത്തുണ്ടായ സമാനമായ യുവജന പ്രക്ഷോഭങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജർമ്മനിയിലെ യുവാക്കളും സംഘടിച്ചത്.

ADVERTISEMENT

എന്നാൽ, സമാധാനപരമായി തുടങ്ങിയ പ്രക്ഷോഭത്തിന്റെ മറവിൽ ചില നഗരങ്ങളിൽ വൻ തോതിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഫ്രാങ്ക്ഫർട്ടിൽ മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ കടകൾ കൊള്ളയടിച്ചു. ബർലിൻ, കോളോൺ, ഹാംബർഗ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ ക്രമസമാധാന നില തകർന്നു.

അതേസമയം,’ബിൽഡ്’ ദിനപത്രത്തോട് സംസാരിച്ച ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ്, അക്രമത്തിന് പിന്നിൽ അക്രമവാസനയുള്ള ഇടതുപക്ഷ ഗ്രൂപ്പുകളും കുടിയേറ്റ വിഭാഗങ്ങളിൽ നിന്നുള്ള ആളുകളുമാണെന്ന് തുറന്നടിച്ചു. എങ്കിലും ഫ്രാൻസിലെ പാരീസിൽ നടന്ന സമാനമായ അക്രമങ്ങളേക്കാൾ തീവ്രത കുറഞ്ഞ സംഭവങ്ങളാണ് ജർമ്മനിയിൽ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാജ്യത്തെ തീവ്ര വലതുപക്ഷ പാർട്ടിയായ എ.എഫ്.ഡി (AfD) അനിയന്ത്രിതമായ കുടിയേറ്റത്തെയും തീവ്ര ഇടതുപക്ഷ അക്രമവാസനയെയുമാണ് സംഭവങ്ങൾക്ക് ഉത്തരവാദികളാക്കിയത്.

എന്നാൽ ചില സംഘങ്ങൾ നടത്തുന്ന അക്രമങ്ങൾ കാരണം പ്രക്ഷോഭകരുടെ ന്യായമായ ആവശ്യങ്ങളെ നിസ്സാരവൽക്കരിക്കരുതെന്ന് പ്രതിപക്ഷ-ഇടതുപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. അക്രമാസക്തരായ ചെറിയ ഗ്രൂപ്പുകൾ വാൻഡലിസം നടത്തിയതുകൊണ്ട് മാത്രം സമാധാനപരമായി പ്രതിഷേധിച്ചവരുടെ ആവശ്യങ്ങൾല്ലാതാകില്ലെന്ന് ‘ഡൈ ലിങ്കെ’ (The Left) പാർട്ടി മേധാവി ഐനസ് ഷ്വേർട്നർ ‘റൈനിഷെ പോസ്റ്റ്’ പറഞ്ഞു. അക്രമം ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് തിരിച്ചടിയായെന്ന് ഗ്രീൻസ് പാർട്ടി സഹ-അധ്യക്ഷ ഫ്രാൻസിസ്ക ബ്രാന്റ്നറും അഭിപ്രായപ്പെട്ടു.

ALSO READ: കാനഡയിലെ ‘നൈറ്റ്‌ലൈഫ്’ നഗരങ്ങളിൽ ഒന്നാമത് ലണ്ടൻ തന്നെ ; ഊബർ സർവേ റിപ്പോർട്ട് പുറത്ത്

ചില നഗരങ്ങളിൽ അക്രമം അരങ്ങേറിയെങ്കിലും തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. ശനിയാഴ്ച നടന്നത് ഒരു തുടക്കം മാത്രമാണെന്നും, നവംബർ 14-ന് കൂടുതൽ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും ‘ജെൻ സി റെഗൽറ്റ്’ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

US Midterm Election
World

അമേരിക്കയിൽ ഡെമോക്രാറ്റ് മുന്നേറ്റം: ഇരുസഭകളും തിരിച്ചുപിടിച്ചു; ട്രംപിന് കനത്ത തിരിച്ചടി

by Canada Varthakal
November 4, 2026
Three Malayali candidates in Texas elections
World

അമേരിക്കൻ മണ്ണിൽ മലയാളിത്തിളക്കം ; തിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ പട്ടേലും ജൂലി മാത്യുവും ഉൾപ്പെടെ മൂന്ന് പേർക്ക് തകർപ്പൻ വിജയം!

by Canada Varthakal
November 4, 2026
US Midterm Elections
World

ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന് ട്രംപ്; ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ ഇംപീച്ച്‌മെന്റ് ഭീഷണിയോ?

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.