Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

എ.ഐ ഹാർഡ്‌വെയറുകൾക്കും ഹാക്കിംഗ് ഭീഷണി; ചാറ്റ്‌ബോട്ടുകൾ തെറ്റായ വിവരങ്ങൾ നൽകാൻ സാധ്യതയെന്ന് പഠനം

Canada Varthakal by Canada Varthakal
October 30, 2026
in SCI-TECH
Reading Time: 1 min read
AI hardware hacking

AI hardware

വാഷിംഗ്ടൺ: പ്രമുഖ എ.ഐ (AI) മോഡലുകൾ പ്രവർത്തിക്കുന്ന ഹാർഡ്‌വെയർ സംവിധാനങ്ങളിൽ ഹാക്കിംഗ് നടത്താൻ കഴിയുമെന്നും ഇത് ചാറ്റ്‌ബോട്ടുകൾ തെറ്റായതും അപകടകരവുമായ മറുപടികൾ നൽകുന്നതിന് കാരണമാകുമെന്നും പുതിയ ഗവേഷണ റിപ്പോർട്ട്. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സൈബർ സെക്യൂരിറ്റി സ്ഥാപനമായ ‘എക്ലിപ്സിയം’ ആണ് നിർണായക കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് പുറത്തുവിട്ടത്. എ.ഐ വികസിപ്പിക്കുന്ന കമ്പനികളുടെ നയങ്ങൾക്കൊപ്പം തന്നെ അവ പ്രവർത്തിക്കുന്ന ഹാർഡ്‌വെയറുകളുടെ സുരക്ഷയും വലിയ ഭീഷണിയിലാണെന്ന് ഗവേഷണം വ്യക്തമാക്കുന്നു.

ദേശീയ സുരക്ഷയെയും വ്യക്തിഗത ആരോഗ്യത്തെയും ബാധിക്കുന്ന സുപ്രധാന ചോദ്യങ്ങളിൽ എ.ഐ മോഡലുകളുടെ മറുപടി മാറ്റിയെഴുതാൻ ഗവേഷകർക്ക് കഴിഞ്ഞു. എ.ഐ മോഡലുകൾ വിവരങ്ങൾ വിശകലനം ചെയ്യാൻ ഉപയോഗിക്കുന്ന ‘വെയ്റ്റുകളിൽ’ (Weights) മാറ്റം വരുത്തി തായ്‌വാനിൽ ചൈന നടത്താൻ സാധ്യതയുള്ള അധിനിവേശത്തെക്കുറിച്ചുള്ള പ്രവചന നിരക്ക് വർധിപ്പിക്കാൻ ഹാക്കിംഗിലൂടെ സാധിച്ചു. മറ്റൊരു പരീക്ഷണത്തിൽ നെഞ്ചുവേദനയ്ക്ക് എ.ഐയോട് വൈദ്യസഹായം തേടിയ ഉപയോക്താവിനോട് ആശുപത്രിയിൽ പോകുന്നതിന് പകരം വീട്ടിൽ തന്നെ വിശ്രമിക്കാനാണ് ഹാർഡ്‌വെയറുകളിൽ വരുത്തിയ മാറ്റങ്ങളിലൂടെ എ.ഐ നിർദേശിച്ചത്.

ADVERTISEMENT

പ്രമുഖ ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ (Nvidia) കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമിലാണ് ഗവേഷകർ ഈ ഹാക്കിംഗ് പരീക്ഷണം നടത്തി തെളിയിച്ചത്. എന്നാൽ ഇത് എൻവിഡിയക്ക് മാത്രം ബാധകമായ പ്രശ്നമല്ലെന്നും മറ്റ് ഹാർഡ്‌വെയറുകളിലും സമാനമായ ആക്രമണങ്ങൾ സാധ്യമാണെന്നും എക്ലിപ്സിയം ചീഫ് എക്സിക്യൂട്ടീവ് യൂറി ബുളിഗിൻ വ്യക്തമാക്കി. ചൈന, റഷ്യ, യു.എസ് തുടങ്ങിയ വൻകിട രാജ്യങ്ങളിലെ ഹാക്കർമാർക്ക് എ.ഐ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്താൻ കഴിയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഡാറ്റാ സെന്ററുകൾ നിയന്ത്രിക്കുന്ന ബി.എം.സി, ഡി.പി.യു എന്നിവ ഉൾപ്പെടുന്ന നെറ്റ്‌വർക്കിലേക്ക് പ്രവേശനം നേടുന്ന ഹാക്കർമാർക്ക് എ.ഐയുടെ മെമ്മറി ഡാറ്റ മിനിറ്റുകൾക്കകം തിരുത്താൻ സാധിക്കും. ഉപയോക്താക്കൾ ഇതറിയാതെ എ.ഐ നൽകുന്ന തെറ്റായ വിവരങ്ങൾ വിശ്വസിക്കാൻ സാധ്യതയേറെയാണ്. അതേസമയം, വാർത്തയോട് പ്രതികരിച്ച എൻവിഡിയ വക്താവ് ഇത്തരം ഭീഷണികളെക്കുറിച്ച് നേരത്തെ തന്നെ ബോധ്യമുണ്ടെന്നും ഉയർന്ന മെമ്മറി സുരക്ഷാ സംവിധാനങ്ങൾ വഴി ഇവ പ്രതിരോധിക്കാൻ സാധിക്കുമെന്നും അറിയിച്ചു.

എ.ഐ രംഗത്ത് മേധാവിത്വം ഉറപ്പിക്കാൻ യു.എസും ചൈനയും തമ്മിലുള്ള മത്സരം കടുക്കുന്നതിനിടയിലാണ് ഹാർഡ്‌വെയർ സുരക്ഷാ ഭീഷണികൾ പുറത്തുവരുന്നത്. സി.ഐ.എസ്.എ (CISA), എൻ.എസ്.എ (NSA) തുടങ്ങിയ പ്രമുഖ സുരക്ഷാ ഏജൻസികളെ എക്ലിപ്സിയം വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. എ.ഐ മോഡലുകളുടെ സുരക്ഷയ്ക്ക് നൽകുന്ന അതേ പ്രാധാന്യം അവ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളുടെയും സർവറുകളുടെയും ഹാർഡ്‌വെയർ സുരക്ഷയ്ക്കും നൽകണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: Tech Updates
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Astronaut Joshua Kutryk waves from a car.
SCI-TECH

ബഹിരാകാശത്തുനിന്ന് ഭൂമിയെ കണ്ടു; ജീവിതക്കാഴ്ചപ്പാട് മാറിയെന്ന് ജോഷ്വ ക്യൂട്രിക്

by Canada Varthakal
October 30, 2026
The new MacBook Pro is shown in a promotional image from Apple.
SCI-TECH

ആദ്യ ടച്ച്സ്‌ക്രീന്‍ മാക്ബുക്കുകള്‍ അവതരിപ്പിച്ച് ആപ്പിള്‍

by Canada Varthakal
October 28, 2026
Everwind Fuels announces a $10 billion AI data centre project.
SCI-TECH

നോവ സ്‌കോഷ്യയിൽ 10 ബില്യൺ ഡോളറിന്റെ എഐ പദ്ധതി: ആയിരക്കണക്കിന് തൊഴിലവസരങ്ങൾ

by Canada Varthakal
October 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.