ടൊറന്റോ: സെന്റ് മേരീസ് സീറോ മലങ്കര കത്തോലിക്കാ ഇടവകയിലെ മുതിര്‍ന്ന അംഗമായിരുന്ന തോമസ് വര്‍ഗീസ് (102) അന്തരിച്ചു. അദ്ദേഹത്തിന്റെ പൊതുദര്‍ശനവും പ്രാര്‍ത്ഥനയും ഒക്ടോബര്‍ 30-നും സംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 31-നും നടക്കുമെന്ന് ഇടവക അധികൃതര്‍ അറിയിച്ചു. തോമസ് വര്‍ഗീസിന്റെ നിര്യാണത്തില്‍ ഇടവക അനുശോചനം രേഖപ്പെടുത്തി.

ഒക്ടോബര്‍ 30 വെള്ളിയാഴ്ച വൈകുന്നേരം നാലുമുതല്‍ രാത്രി എട്ടുവരെ സ്കാര്‍ബറോയിലെ ഓഗ്ഡന്‍ ഫ്യൂണറല്‍ ഹോമില്‍ (4164 Sheppard Avenue East) പൊതുദര്‍ശനവും പ്രാര്‍ത്ഥനയും നടക്കും. ഒക്ടോബര്‍ 31 ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെ പിക്കറിങ്ങിലെ സെന്റ് ഐസക് ജോഗസ് കത്തോലിക്കാ ദേവാലയത്തില്‍ (1148 Finch Avenue, Pickering) ഔദ്യോഗിക സംസ്കാര ശുശ്രൂഷകള്‍ നടത്തും.
ALSO READ: ഓസ്ട്രേലിയയിൽ സന്ദർശനത്തിനെത്തിയ മലയാളി അന്തരിച്ചു
തുടര്‍ന്ന് അന്നേ ദിവസം മാര്ക്കത്തിലെ ക്രൈസ്റ്റ് ദി കിംഗ് സെമിത്തേരിയില്‍ (7770 Steeles Avenue East, Markham) മൃതദേഹം സംസ്കരിക്കും. സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാനും അന്തിമോപചാരം അര്‍പ്പിക്കാനും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇടവകാംഗങ്ങളും എത്തിച്ചേരും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Toronto Malayali Thomas Varghese Dies at 102’




