Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പണപ്പെരുപ്പ ഭീഷണി; പലിശനിരക്ക് 2.5 ശതമാനമാക്കി ഉയര്‍ത്തി കാനഡ ബാങ്ക്

Canada Varthakal by Canada Varthakal
October 28, 2026
in Canada
Reading Time: 1 min read
Bank of Canada Governor Tiff Macklem speaking at a press conference.

The Bank of Canada raised its key interest rate to 2.5% amid rising inflation and higher energy costs.

ഓട്ടവ: പണപ്പെരുപ്പം വീണ്ടും ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ച് കാനഡ ബാങ്ക്. ഇതോടെ നിരക്ക് 2.5 ശതമാനമായി. 2023 ജൂലൈയ്ക്കുശേഷം ആദ്യമായാണ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുന്നത്. ഇന്ധനവില വര്‍ധന രാജ്യത്തെ മറ്റ് ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയിലേക്ക് വ്യാപിക്കുന്നത് തടയുകയാണ് ലക്ഷ്യം.

yfa

കാനഡയിലെ നിലവിലെ പണപ്പെരുപ്പം 3.1 ശതമാനമാണ്. ഊര്‍ജവില വര്‍ധനയും അമേരിക്കയുമായുള്ള വ്യാപാരബന്ധത്തിലെ അനിശ്ചിതത്വവുമാണ് ജീവിതച്ചെലവ് ഉയരുന്നതിനുള്ള പ്രധാന ഭീഷണികളെന്ന് ബാങ്കിന്റെ ഒക്ടോബറിലെ സാമ്പത്തിക നയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ചെലവുകള്‍ വര്‍ധിച്ചതിനാല്‍ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില ഉയര്‍ത്തേണ്ടിവരുമെന്ന് നിരവധി കമ്പനികളും സൂചിപ്പിച്ചിട്ടുണ്ട്.

ADVERTISEMENT

മിഡില്‍ ഈസ്റ്റിലെ യുദ്ധം ആഗോള എണ്ണവില ഉയര്‍ന്ന നിലയില്‍ തുടരാന്‍ കാരണമാകുമെന്ന് ബാങ്ക് ഗവര്‍ണര്‍ ടിഫ് മാക്ലം പറഞ്ഞു. ഒക്ടോബറില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ശരാശരി വില ബാരലിന് 124.96 ഡോളറാണ്. ജൂലൈയിലേതിനേക്കാള്‍ ഏകദേശം 35 ഡോളര്‍ കൂടുതലാണിത്. ഇന്ധനവില വര്‍ധിക്കുന്നത് വാഹനമോടിക്കുന്നവരെയും ബിസിനസ് സ്ഥാപനങ്ങളെയും ഒരുപോലെയാണ് ബാധിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത ഉപഭോക്തൃ മേഖലയിലെ 60 ശതമാനം സ്ഥാപനങ്ങളും അടുത്ത 12 മാസത്തിനുള്ളില്‍ അധിക ചെലവുകള്‍ ഉപഭോക്താക്കളിലേക്ക് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമോ? പലിശനിരക്കിൽ നിർണായക തീരുമാനത്തിനൊരുങ്ങി ബാങ്ക് ഓഫ് കാനഡ

അതേസമയം, കാനഡയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടിട്ടുണ്ട്. രണ്ടാം പാദത്തില്‍ വളര്‍ച്ച 3.3 ശതമാനത്തിലെത്തി. മൂന്നാം പാദത്തില്‍ ഇത് രണ്ട് ശതമാനമായി കുറയുമെന്നാണ് പ്രവചനം. അമേരിക്കയുടെ പുതിയ തീരുവകള്‍ നാലാം പാദത്തിലെ വളര്‍ച്ചയെ ബാധിക്കാനും സാധ്യതയുണ്ട്. എണ്ണ-വാതക മേഖലയിലെ നിക്ഷേപവും ഉപഭോക്തൃ ചെലവുകളുമാണ് വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കിയത്.

തൊഴിലില്ലായ്മ നിരക്ക് അടുത്ത മാസങ്ങളായി 6.5 ശതമാനത്തിന് സമീപമാണ്. തൊഴിലില്ലാത്തവര്‍ക്ക് ജോലി കണ്ടെത്തുന്നത് സാധാരണയേക്കാള്‍ ബുദ്ധിമുട്ടാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2027-ല്‍ സാമ്പത്തിക വളര്‍ച്ച വീണ്ടും മെച്ചപ്പെടുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ. പണപ്പെരുപ്പ ഭീഷണി തുടരുകയാണെങ്കില്‍ പലിശനിരക്ക് വീണ്ടും ഉയര്‍ത്തേണ്ടിവരുമെന്ന് മാക്ലം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സാമ്പത്തിക അനിശ്ചിതത്വം കണക്കിലെടുത്ത് തുടര്‍നടപടികള്‍ സൂക്ഷിച്ചായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Bank of Canada Raises Interest Rate to 2.5%’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Bank of Canada interest rates
Canada

തൊഴിലവസരങ്ങൾ കുറഞ്ഞു; കനേഡിയൻ ഡോളറിനെ വീഴ്ത്തി യുഎസ് ഡോളർ, വിപണിയിലെ ട്രെൻഡ് ഇങ്ങനെ!

by Canada Varthakal
November 7, 2026
Manulife insurance
Canada

യാത്രയ്ക്കിടെ വീണ് പരിക്കേറ്റു; ഇൻഷുറൻസ് തുക കിട്ടിയില്ല,60,000 ഡോളർ ബില്ലുമായി കനേഡിയൻ ദമ്പതികൾ പ്രതിസന്ധിയിൽ

by Canada Varthakal
November 7, 2026
Food Delivery
Canada

നേരം പോക്കിന് ഫുഡ് ഡെലിവറി തുടങ്ങി; കാനഡയിൽ ഇന്ത്യൻ ദമ്പതികൾ ഒരാഴ്ച കൊണ്ട് പോക്കറ്റിലാക്കിയത് ഇത്രയും പണം

by Canada Varthakal
November 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.