ന്യൂഫൗണ്ടൻലാൻഡ്: ന്യൂഫൗണ്ടൻലാൻഡിലെ സെന്റ് ജോൺസിൽ പുതിയ ശാഖ തുറന്ന് 1ക്ലിക്ക് എനർജി സൊല്യൂഷൻസ്. പ്രവിശ്യയിലെ രണ്ടാമത്തെ ശാഖയാണിത്. ഇതോടെ രാജ്യത്താകെ കമ്പനിക്ക് ഏഴ് ശാഖകളായി.
2021 മുതൽ ന്യൂഫൗണ്ടൻലാൻഡിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ആദ്യ ശാഖ കോർണർ ബ്രൂക്കിലാണ്. വീടുകളിൽ എണ്ണ ഉപയോഗിച്ച് ചൂടാക്കുന്നതിന് പകരം ഹീറ്റ് പമ്പുകളും മറ്റ് വൈദ്യുത സംവിധാനങ്ങളും സ്ഥാപിക്കുന്നതിനുള്ള സേവനങ്ങളാണ് കമ്പനി നൽകുന്നത്.
ALSO READ: ഭവന പ്രതിസന്ധി രൂക്ഷം; സെന്റ് ജോൺസിൽ വീടില്ലാത്തവർ തെരുവിലേക്ക്
പുതിയ ശാഖയിലെ വെയർഹൗസ് വഴി ഉപകരണങ്ങൾ വേഗത്തിൽ എത്തിക്കാനും തണുപ്പ് തുടങ്ങുന്നതിന് മുമ്പ് വീടുകളിലെ ജോലികൾ പൂർത്തിയാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. ഹീറ്റ് പമ്പ് സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കാത്ത സ്ഥലങ്ങളിലേക്കും സേവനം എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഒന്റാറിയോ, നോവ സ്കോട്ടിയ, ന്യൂഫൗണ്ടൻലാൻഡ്, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലും ശാഖകളുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





