ഓട്ടവ; കാനഡ തങ്ങളുടെ ആദ്യത്തെ രണ്ട് F-35 യുദ്ധവിമാനങ്ങൾ അമേരിക്കയിൽ നിന്ന് ഏറ്റുവാങ്ങി. എന്നിരുന്നാലും, യുഎസ് നിർമ്മിത പോർവിമാനങ്ങൾ എത്രയെണ്ണം വാങ്ങുമെന്ന കാര്യത്തിൽ രാജ്യത്തിന്റെ തലസ്ഥാനമായ ഓട്ടാവയിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.ഫിനിക്സിൽ നിന്നുള്ള വിമാനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് റോയൽ കനേഡിയൻ എയർഫോഴ്സ് വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഈ വിമാനങ്ങൾ ഉപയോഗിച്ച് പൈലറ്റുമാർക്ക് എന്ന് പരിശീലനം തുടങ്ങുമെന്ന് സേന വ്യക്തമാക്കിയിട്ടില്ല.
88 F-35 വിമാനങ്ങൾ വാങ്ങാനുള്ള മുൻ പദ്ധതി പ്രധാനമന്ത്രി മാർക്ക് കാർണി തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികളെത്തുടർന്ന് നടത്തുന്ന പുനഃപരിശോധനയുടെ ഭാഗമാണിത്. പകരം സ്വീഡന്റെ ഗ്രീപ്പൻ വിമാനങ്ങളും കൂടി ഉൾപ്പെടുത്തി പുതിയൊരു വ്യോമസേന രൂപീകരിക്കാനും ആലോചനയുണ്ട്.
അമേരിക്കൻ മേധാവിത്വം നിലനിർത്താൻ സഖ്യരാജ്യങ്ങൾക്ക് പരിമിത ശേഷിയുള്ള വിമാനങ്ങൾ നൽകുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. F-35 വിമാനങ്ങളുടെ സോഫ്റ്റ്വെയർ പൂർണ്ണമായും വാഷിംഗ്ടണിന്റെ നിയന്ത്രണത്തിലായതിനാൽ സുരക്ഷാ ആശങ്കകളും നിലനിൽക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





