ആൽബർട്ട: ആൽബർട്ടയിൽ നടന്ന നിർണായക റഫറണ്ടത്തിന്റെ വോട്ടെണ്ണൽ 48 മണിക്കൂർ സമയപരിധി പിന്നിട്ടിട്ടും പൂർത്തിയായില്ല. വ്യാഴാഴ്ച രാവിലെ 6.30 വരെയുള്ള കണക്കുകൾ പ്രകാരം 97 ശതമാനം പോളിങ് കേന്ദ്രങ്ങളിലെ വോട്ടുകൾ റിപ്പോർട്ട് ചെയ്തതായി തിരഞ്ഞെടുപ്പ് മേൽനോട്ട ഏജൻസിയായ ‘ഇലക്ഷൻസ് ആൽബർട്ട’ (Elections Alberta) അറിയിച്ചു. ഓരോ വോട്ടർക്കും പത്ത് ചോദ്യങ്ങളടങ്ങിയ ബാലറ്റുകൾ നൽകിയതിനാൽ, ഇതുവരെ എണ്ണിക്കഴിഞ്ഞ ബാലറ്റുകളുടെ എണ്ണം ഏകദേശം 1.94 കോടിയോളമാണ്.

തിങ്കളാഴ്ച രാത്രി 10.59-നാണ് അവസാന പോളിങ് കേന്ദ്രവും അടച്ചത്. മുൻ നിശ്ചയിച്ച ചട്ടപ്രകാരം ബുധനാഴ്ച രാത്രി 10.59-നകം വോട്ടെണ്ണൽ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ വ്യാഴാഴ്ചയും വോട്ടെണ്ണൽ തുടരുകയാണെന്നും പ്രക്രിയ എപ്പോൾ പൂർത്തിയാകുമെന്ന് ഇപ്പോൾ വ്യക്തമാക്കാനാകില്ലെന്നും അധികൃതർ അറിയിച്ചു.
യന്ത്രങ്ങൾക്ക് പകരം ബാലറ്റുകൾ പൂർണ്ണമായും കൈകൊണ്ട് എണ്ണേണ്ടിവന്നതാണ് നടപടികൾ വൈകാൻ കാരണമെന്ന് ഇലക്ഷൻസ് ആൽബർട്ട വ്യക്തമാക്കി. 60,000 ജീവനക്കാരെ ആവശ്യമായിരുന്ന സ്ഥാനത്ത് 47,000-ത്തിലധികം പേരെയാണ് ഇതിനായി നിയോഗിക്കാനായത്. ഇവർ രാപ്പകൽ പ്രവർത്തിച്ചിട്ടും നിശ്ചിത സമയത്തിനുള്ളിൽ വോട്ടെണ്ണൽ പൂർത്തിയാക്കാനായില്ല. മുഴുവൻ ബാലറ്റുകളും എണ്ണിക്കഴിയുന്നതുവരെ നടപടികൾ തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കുടിയേറ്റ നയം, ഭരണഘടനാ പരിഷ്കാരം, കാനഡയിൽനിന്ന് ആൽബർട്ട വേർപിരിയണമോ തുടങ്ങിയ നിർണായക വിഷയങ്ങളിലാണ് ജനഹിതപരിശോധന നടന്നത്. പ്രാഥമിക വിവരങ്ങൾ പ്രകാരം കുടിയേറ്റ നിയന്ത്രണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അനുകൂല നിലപാടാണ് മുന്നിലെന്നാണ് സൂചന. മുഴുവൻ വോട്ടുകളും എണ്ണിത്തീർത്ത ശേഷമേ അന്തിമ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Alberta Referendum Results Delayed’




