Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ താത്കാലിക റെസിഡൻസി വിസ കാത്തിരിപ്പ് സമയം കൂടി; പുതിയ കണക്കുകൾ ഇങ്ങനെ

Canada Varthakal by Canada Varthakal
October 20, 2026
in Immigration
Reading Time: 2 mins read
Processing Time

Processing Time

ഓട്ടവ: കാനഡയിൽ താത്കാലിക റെസിഡൻസി വിസ കാത്തിരിപ്പ് സമയം കൂടി. ഒക്ടോബർ 14-ന് IRCCപുറത്തുവിട്ട ഏറ്റവും പുതിയ പ്രൊസസിങ് കണക്കുകൾ പ്രകാരം തൊഴിൽ, പഠന ആവശ്യങ്ങൾക്കായും സന്ദർശനത്തിനായും അപേക്ഷിക്കുന്ന വിവിധ രാജ്യക്കാരുടെ കാത്തിരിപ്പ് സമയം മുൻ ആഴ്ചയെ അപേക്ഷിച്ച് വർദ്ധിച്ചിരിക്കുകയാണ്.

CT CLIENT WEB ADS eHouse 13

പ്രധാന മാറ്റങ്ങൾ പരിശോധിക്കുമ്പോൾ, വർക്ക് പെർമിറ്റ് അപേക്ഷകളിൽ കാനഡ, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കാത്തിരിപ്പ് സമയം ഒരു ആഴ്ച വർദ്ധിച്ചു. സ്റ്റഡി പെർമിറ്റിന്റെ കാര്യത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് പ്രൊസസിങ് സമയത്തിൽ ഒരു ആഴ്ചയുടെ വർദ്ധനവുണ്ടായിട്ടുണ്ട്. ഇതിൽ പാകിസ്ഥാനിൽ നിന്നുള്ള സ്റ്റഡി പെർമിറ്റ് കാത്തിരിപ്പ് സമയം കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. സൂപ്പർ വിസ വിഭാഗത്തിൽ ഫിലിപ്പീൻസിൽ നിന്നുള്ള അപേക്ഷകർക്ക് കാത്തിരിപ്പ് സമയം ഏകദേശം രണ്ട് ആഴ്ചയോളമാണ് കൂടിയത്. അതേസമയം, കാനഡയ്ക്കുള്ളിൽ നിന്നും അമേരിക്കയിൽ നിന്നും സമർപ്പിച്ച സ്റ്റഡി പെർമിറ്റ് അപേക്ഷകളുടെ പ്രൊസസിങ് സമയത്തിൽ ഒരു ആഴ്ചയുടെ കുറവുണ്ടായത് ആശ്വാസകരമാണ്.

ADVERTISEMENT

വർക്ക് പെർമിറ്റ് അപേക്ഷകൾ

വർക്ക് പെർമിറ്റ് വിസ കാത്തിരിപ്പ് സമയത്തിൽ കാനഡയിൽ നിന്നുള്ള അപേക്ഷകർക്ക് നിലവിൽ 15 ആഴ്ചയാണ് സമയം, ഇത് മുൻപ് 14 ആഴ്ചയായിരുന്നു. ഇന്ത്യയിൽ നിന്നുള്ളവർക്ക് 11 ആഴ്ചയും നൈജീരിയയിൽ നിന്നുള്ളവർക്ക് 10 ആഴ്ചയും അമേരിക്കയിൽ നിന്നുള്ളവർക്ക് 6 ആഴ്ചയുമായി മാറ്റമില്ലാതെ തുടരുന്നു. പാകിസ്ഥാനിൽ നിന്നുള്ളവർക്ക് കാത്തിരിപ്പ് സമയം 8 ആഴ്ചയിൽ നിന്ന് 9 ആഴ്ചയായും ഫിലിപ്പീൻസിൽ നിന്നുള്ളവർക്ക് 7 ആഴ്ചയിൽ നിന്ന് 8 ആഴ്ചയായും ഉയർന്നു.

വർക്ക് പെർമിറ്റിൽ കാനഡയ്ക്കുള്ളിൽ നിന്നുള്ള അപേക്ഷകൾക്ക് 120 ദിവസവും കാനഡയ്ക്ക് പുറത്തുനിന്നുള്ളവയ്ക്ക് 60 ദിവസവുമാണ് ഔദ്യോഗിക സെർവീസ് സ്റ്റാൻഡേർഡ് സമയമായി നിശ്ചയിച്ചിട്ടുള്ളത്.

സ്റ്റഡി പെർമിറ്റ് അപേക്ഷകൾ

സ്റ്റഡി പെർമിറ്റിന്റെ കാര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരുടെ പ്രൊസസിങ് സമയം 6 ആഴ്ചയിൽ നിന്ന് 7 ആഴ്ചയായി വർദ്ധിച്ചു. പാകിസ്ഥാനിൽ നിന്നുള്ളവർക്ക് 7 ആഴ്ചയിൽ നിന്ന് 8 ആഴ്ചയായും ഫിലിപ്പീൻസിൽ നിന്നുള്ളവർക്ക് 5 ആഴ്ചയിൽ നിന്ന് 6 ആഴ്ചയായും ഉയർന്നിട്ടുണ്ട്. നൈജീരിയൻ അപേക്ഷകർക്ക് മാറ്റമില്ലാതെ 10 ആഴ്ച തന്നെയാണ് സമയം. അതേസമയം, കാനഡയ്ക്കുള്ളിൽ നിന്നുള്ള അപേക്ഷകർക്ക് കാത്തിരിപ്പ് സമയം 8 ആഴ്ചയിൽ നിന്ന് 7 ആഴ്ചയായും അമേരിക്കയിൽ നിന്നുള്ളവർക്ക് 6 ആഴ്ചയിൽ നിന്ന് 5 ആഴ്ചയായും കുറഞ്ഞിട്ടുണ്ട്.

സ്റ്റഡി പെർമിറ്റിനും ഇൻ-കാനഡ അപേക്ഷകൾക്ക് 120 ദിവസവും ഔട്ട്-ഓഫ്-കാനഡ അപേക്ഷകൾക്ക് 60 ദിവസവുമാണ് സെർവീസ് സ്റ്റാൻഡേർഡ്.

വിസിറ്റർ വിസ അപേക്ഷകൾ

വിസിറ്റർ വിസയ്ക്ക് അപേക്ഷിക്കുന്നവരിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് കാത്തിരിപ്പ് സമയം 30 ദിവസത്തിൽ നിന്ന് 29 ദിവസമായി കുറഞ്ഞു. പാകിസ്ഥാൻ (71 ദിവസത്തിൽ നിന്ന് 65 ദിവസം), ഫിലിപ്പീൻസ് (25 ദിവസത്തിൽ നിന്ന് 24 ദിവസം) എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും സമയം കുറഞ്ഞിട്ടുണ്ട്. അമേരിക്കയിൽ നിന്നുള്ളവർക്ക് 18 ദിവസം തന്നെയാണ്. എന്നാൽ കാനഡയ്ക്കുള്ളിൽ നിന്നുള്ളവർക്ക് സമയം 11 ദിവസത്തിൽ നിന്ന് 12 ദിവസമായും നൈജീരിയയിൽ നിന്നുള്ളവർക്ക് 100 ദിവസത്തിൽ നിന്ന് 103 ദിവസമായും വർദ്ധിച്ചു.

കാനഡയ്ക്ക് പുറത്തുനിന്നുള്ള വിസിറ്റർ വിസ അപേക്ഷകൾ തീർപ്പാക്കുന്നതിനുള്ള സെർവീസ് സ്റ്റാൻഡേർഡ് 14 ദിവസമാണ്.

സൂപ്പർ വിസ അപേക്ഷകൾ

കാനഡയ്ക്ക് പുറത്തുനിന്ന് മാത്രം അപേക്ഷിക്കാൻ കഴിയുന്ന സൂപ്പർ വിസ വിഭാഗത്തിൽ നൈജീരിയ ഒഴികെയുള്ള രാജ്യങ്ങൾക്ക് സമയം വർദ്ധിച്ചു. ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർക്ക് കാത്തിരിപ്പ് സമയം 74 ദിവസത്തിൽ നിന്ന് 77 ദിവസമായി. പാകിസ്ഥാനിൽ നിന്നുള്ളവർക്ക് 101 ദിവസത്തിൽ നിന്ന് 105 ദിവസമായും അമേരിക്കയിൽ നിന്നുള്ളവർക്ക് 66 ദിവസത്തിൽ നിന്ന് 68 ദിവസമായും ഉയർന്നപ്പോൾ ഫിലിപ്പീൻസിൽ നിന്നുള്ളവർക്ക് 90 ദിവസത്തിൽ നിന്ന് 103 ദിവസമായി വലിയ വർദ്ധനവുണ്ടായി. അതേസമയം നൈജീരിയക്കാർക്ക് കാത്തിരിപ്പ് സമയം 37 ദിവസത്തിൽ നിന്ന് 35 ദിവസമായി കുറഞ്ഞിട്ടുണ്ട്.

സൂപ്പർ വിസ പ്രൊസസിങ് സെർവീസ് സ്റ്റാൻഡേർഡ് 112 ദിവസമാണ്.

വിസ എക്സ്റ്റൻഷൻ അപേക്ഷകൾ

കാനഡയ്ക്കുള്ളിൽ നിന്ന് സമർപ്പിച്ച വിസിറ്റർ റെക്കോർഡ് അപേക്ഷകൾക്ക് നിലവിൽ 357 ദിവസത്തെ പ്രൊസസിങ് സമയമാണ് കണക്കാക്കുന്നത്. സ്റ്റഡി പെർമിറ്റ് എക്സ്റ്റൻഷനായി 8 ആഴ്ച സമയമെടുക്കും; ഇതിൽ 27,700 അപേക്ഷകൾ നിലവിൽ പ്രൊസസിങ് ക്യൂവിലുണ്ട്. വർക്ക് പെർമിറ്റ് എക്സ്റ്റൻഷനായി 13 ആഴ്ച വേണ്ടിവരും; ഇതിൽ പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ്, ബ്രിഡ്ജിംഗ് ഓപ്പൺ വർക്ക് പെർമിറ്റ്, വർക്ക് പെർമിറ്റ് നിബന്ധനകളിലെ മാറ്റങ്ങൾ എന്നിവയുൾപ്പെടെ 2,05,400 അപേക്ഷകൾ തീരുമാനമാകാതെ ശേഷിക്കുന്നുണ്ട്.

പ്രൊസസിങ് സമയവും സെർവീസ് സ്റ്റാൻഡേർഡും തമ്മിലുള്ള വ്യത്യാസം


IRCC പ്രസിദ്ധീകരിക്കുന്ന പ്രൊസസിങ് സമയം എന്നത് ഒരു നിശ്ചിത സമയപരിധിയോ ഉറപ്പോ അല്ല, മറിച്ച് ഒരു ജനറൽ ഗൈഡ് അല്ലെങ്കിൽ അനുമാനം മാത്രമാണ്. മുൻകാല അപേക്ഷകൾ പൂർത്തിയാക്കാൻ എടുത്ത സമയവും നിലവിൽ ശേഷിക്കുന്ന അപേക്ഷകളുടെ എണ്ണവും ലഭ്യമായ വിഭവങ്ങളും കണക്കാക്കിയാണ് ഇത് തിട്ടപ്പെടുത്തുന്നത്. അതേസമയം, സാധാരണ സാഹചര്യങ്ങളിൽ 80 ശതമാനം അപേക്ഷകളും തീർപ്പാക്കാൻ ഇമിഗ്രേഷൻ വകുപ്പ് ലക്ഷ്യമിടുന്ന സമയമാണ് സെർവീസ് സ്റ്റാൻഡേർഡ്. ഫയലിന്റെ സങ്കീർണ്ണത, കൂടുതൽ രേഖകൾ ആവശ്യപ്പെടൽ, അധിക പരിശോധനകൾ എന്നിവ അനുസരിച്ച് വ്യക്തിഗത അപേക്ഷകളുടെ പ്രൊസസിങ് സമയം മാറാറുണ്ട്.

2026 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ IRCC ആകെ 18,32,065 താത്കാലിക റെസിഡൻസ് അപേക്ഷകളുടെ നടപടികൾ പൂർത്തിയാക്കി. ജൂലൈ 31 ലെ കണക്കനുസരിച്ച് 3,94,000-ത്തിലധികം അപേക്ഷകൾ നടപടികൾ പൂർത്തിയാകാനായി ബാക്കിയുണ്ട്. ഇമിഗ്രേഷൻ വകുപ്പിന്റെ അടുത്ത വിവരങ്ങൾ ഒക്ടോബർ 21-ഓടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canadaCanada Immigrationcanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Immigration Minister Lena
Immigration

കുടിയേറ്റ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമോ? കാനഡയുടെ പുതിയ ഇമിഗ്രേഷൻ പ്ലാൻ വ്യാഴാഴ്ച ബജറ്റിൽ പുറത്തുവിടും

by Canada Varthakal
November 3, 2026
canada-immigration-plan-student-worker
Immigration

കാനഡ എക്സ്പ്രസ് എൻട്രി 2026: വരുന്നു പുതിയ പരിഷ്കാരങ്ങൾ; CRS സ്കോറുകൾ ഉയർന്നേക്കും

by Canada Varthakal
November 3, 2026
Canada Immigration
Immigration

തണ്ടർ ബേ ഇമി​ഗ്രേഷൻ ക്വാട്ട വെട്ടിച്ചുരുക്കി

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.