ഓട്ടവ: യുഎസ് പൗരത്വമില്ലെന്ന് അറിഞ്ഞിട്ടും മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്‌തെന്ന ആരോപണത്തില്‍ 75-കാരിയായ കനേഡിയന്‍ പൗര ക്രിസ്റ്റ്യന്‍ വിനറ്റ് യങ്ങിനെതിരെ യുഎസില്‍ കേസ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. 2022-ലെ പ്രൈമറി തെരഞ്ഞെടുപ്പിലും പൊതുതെരഞ്ഞെടുപ്പിലും 2024-ലെ പൊതുതെരഞ്ഞെടുപ്പിലും യങ് വോട്ട് ചെയ്‌തെന്നാണ് ഫ്‌ലോറിഡയിലെ യുഎസ് അറ്റോര്‍ണി ഓഫീസ് ആരോപിച്ചത്.

യുഎസ് പൗരയല്ലെന്ന് അറിഞ്ഞുകൊണ്ടാണ് യങ് വോട്ട് ചെയ്തതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് അവര്‍ യുഎസില്‍ നിയമവിരുദ്ധമായി താമസിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു.
മൂന്ന് തെരഞ്ഞെടുപ്പുകളിലും അനധികൃതമായി വോട്ട് ചെയ്‌തെന്ന മൂന്ന് കുറ്റങ്ങളാണ് യങിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ പരമാവധി മൂന്ന് വര്‍ഷം ഫെഡറല്‍ തടവ് ലഭിക്കാം.
ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സാണ് കേസ് അന്വേഷിച്ചത്. ഫ്‌ലോറിഡ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലോ എന്‍ഫോഴ്സ്മെന്റിന്റെയും ലീ കൗണ്ടി സൂപ്പര്‍വൈസര്‍ ഓഫ് ഇലക്ഷന്‍സിന്റെയും സഹായത്തോടെയായിരുന്നു അന്വേഷണം.
യങ് കുറ്റം ചെയ്തതായി ഇതുവരെ കോടതി കണ്ടെത്തിയിട്ടില്ല. കുറ്റം തെളിയുന്നതുവരെ പ്രതി നിരപരാധിയാണെന്നാണ് നിയമപരമായ നിലപാട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘Canadian Woman Charged in U.S. Voting Case’




