Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

അഞ്ച് വർഷത്തിനിടെ ഇരട്ടി വർധന; മാനിറ്റോബയിൽ പ്രതിമാസം ഫുഡ്ബാങ്കുകളെ ആശ്രയിക്കുന്നത് 60,000-ത്തിലധികം പേർ

Canada Varthakal by Canada Varthakal
September 25, 2026
in Manitoba
Reading Time: 1 min read
Manitoba Food Bank

Image credits: screen grab

വിന്നിപെഗ്: മാനിറ്റോബയിൽ പ്രതിമാസം 60,000-ത്തിലധികം ആളുകൾ ഫുഡ്ബാങ്കുകളുടെ സഹായം തേടുന്നതായി മാനിറ്റോബ ഹാർവെസ്റ്റിന്റെ 2025-26 വാർഷിക റിപ്പോർട്ട്. വിന്നിപെഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ റിപ്പോർട്ട് പ്രകാരം സഹായം തേടുന്നവരിൽ പകുതിയോളം കുട്ടികളാണ്. ഉയർന്ന ജീവിതച്ചെലവാണ് പ്രവിശ്യയിലുടനീളം ഭക്ഷ്യസുരക്ഷാ ഭീഷണി വർധിക്കാൻ പ്രധാന കാരണം.

example pic 16

കഴിഞ്ഞ മാർച്ചിൽ മാത്രം 61,188 ആളുകളാണ് 400 കമ്മ്യൂണിറ്റി കേന്ദ്രങ്ങൾ വഴി സഹായം സ്വീകരിച്ചത്. അഞ്ച് വർഷത്തിനിടെ സഹായം തേടുന്നവരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധനയുണ്ടായതായി സിഇഒ വിൻസ് ബാർലെട്ട പറഞ്ഞു. പ്രതിമാസം ശരാശരി 24,880 കുടുംബങ്ങളാണ് ഫുഡ്ബാങ്കുകളെ ആശ്രയിക്കുന്നത്. കൂടാതെ വടക്കൻ മേഖലകളിലേക്ക് 3,15,000 കിലോഗ്രാം ഭക്ഷണവും കുട്ടികൾക്കുള്ള അത്യാവശ്യ സാധനങ്ങളും വിതരണം ചെയ്തു.

ADVERTISEMENT

1985-ൽ വിന്നിപെഗ് ഹാർവെസ്റ്റ് എന്ന പേരിൽ 91,000 കിലോഗ്രാം ഭക്ഷണ വിതരണവുമായി ആരംഭിച്ച സംഘടന 40 വർഷം പിന്നിടുമ്പോൾ വലിയ ശൃംഖലയായി മാറി. നിലവിൽ ആഴ്ചതോറും 1,15,000 കിലോഗ്രാം ഭക്ഷണം ഇവർ വിതരണം ചെയ്യുന്നുണ്ട്. ബ്രാൻഡൺ, പോർട്ടേജ് ല പ്രെയറി തുടങ്ങി 50 കമ്മ്യൂണിറ്റികളിലും ഫസ്റ്റ് നേഷൻ മേഖലകളിലും സംഘടനയുടെ സേവനങ്ങൾ ലഭ്യമാണ്.

കഴിഞ്ഞ വർഷം സംഘടന 60 ലക്ഷത്തിലധികം കിലോഗ്രാം ഭക്ഷണം വിതരണം ചെയ്യുകയും 31.85 മില്യൺ ഡോളർ മൂല്യമുള്ള ഭക്ഷണം ശേഖരിക്കുകയും ചെയ്തു. 20 സ്കൂളുകളിലെ 6,752 കുട്ടികൾക്ക് ആഴ്ചതോറും ഭക്ഷണ കിറ്റുകൾ നൽകി. കൂടാതെ വെയർഹൗസ് പരിശീലനം വഴി ആളുകൾക്ക് ജോലി ലഭിക്കാൻ സഹായിക്കുകയും 66,597 മണിക്കൂറിന്റെ സന്നദ്ധ സേവനം ഏകോപിപ്പിക്കുകയും ചെയ്യാൻ സംഘടനയ്ക്ക് കഴിഞ്ഞു.

Also Read: അമിതമായി ചൂടാകുന്നു: INMO സ്മാർട്ട് ഗ്ലാസുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 46 മില്യൺ ഡോളർ ചെലവിൽ പുതിയ ‘മാനിറ്റോബ ഫുഡ് ട്രാൻസ്ഫോർമേഷൻ സെന്റർ’ ആരംഭിക്കാൻ പദ്ധതിയുണ്ട്. 1,00,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ പുതിയ കേന്ദ്രം 2028-29 ഓടെ പ്രവർത്തനസജ്ജമാകും. ഇത് വഴി വർഷംതോറും 1.3 കോടി കിലോഗ്രാം ഭക്ഷണം വിതരണം ചെയ്യാനും പ്രതിമാസം 40,000 കുടുംബങ്ങൾക്ക് സഹായമെത്തിക്കാനും സാധിക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Winnipeg Drug Contamination
Manitoba

ഇനി കൂടുതൽ അപകടം? വിന്നിപെഗിലെ മയക്കുമരുന്നുകളിൽ വിഷാംശം വർധിക്കുന്നതായി റിപ്പോർട്ട്

by Canada Varthakal
September 24, 2026
Grifols Winnipeg
Manitoba

ഗുണനിലവാരത്തിൽ വീഴ്ച: വിന്നിപെഗിലെ പ്ലാസ്മ ശേഖരണ സ്ഥാപനമായ ഗ്രിഫോൾസിന്റെ ലൈസൻസ് റദ്ദാക്കി ഹെൽത്ത് കാനഡ

by Canada Varthakal
September 23, 2026
plane is pictured in a ditch at the Portage la Prairie Airport
Manitoba

ടേക്ക്-ഓഫിനിടെ സാങ്കേതിക തകരാർ, റൺവേയിൽ നിന്ന് തെന്നി മറിഞ്ഞ് വിമാനം; മാനിറ്റാേബയിൽ രണ്ടുപേർക്ക് പരിക്ക്

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.