ഓട്ടവ: ബ്രിട്ടനിൽ നിന്ന് കുട്ടിക്കാലത്ത് കാനഡയിലേക്ക് അയക്കപ്പെട്ട ‘ബ്രിട്ടീഷ് ഹോം ചിൽഡ്രന്റെ’ പിൻതലമുറക്കാർക്ക് പുതിയ കനേഡിയൻ പൗരത്വ നിയമത്തിലൂടെ (Bill C-3) പൗരത്വം നേടാൻ അവസരമൊരുങ്ങുന്നു. മുൻപ് വിദേശത്ത് ജനിച്ച തുടർന്നുള്ള തലമുറകൾക്ക് പൗരത്വം നൽകുന്നതിന് തടസ്സമായിരുന്ന ‘ഫസ്റ്റ് ജനറേഷൻ ലിമിറ്റ്’ വ്യവസ്ഥ കാനഡ സർക്കാർ നീക്കിയതോടെയാണിത്. 1869-നും 1930-കൾക്കും ഇടയിൽ ബ്രിട്ടനിലെ ദാരിദ്ര്യവും കുറ്റകൃത്യങ്ങളും ഒഴിവാക്കാനെന്ന പേരിൽ ചാരിറ്റി പ്രസ്ഥാനങ്ങളാണ് ഒരു ലക്ഷത്തിലധികം കുട്ടികളെ കാനഡയിലെ ഫാമുകളിലേക്കും വീട്ടുജോലികൾക്കുമായി അയച്ചത്.
1947 ജനവരി 1-ന് കാനഡയിൽ ആദ്യമായി പൗരത്വ നിയമം വന്നപ്പോൾ അവിടെ സ്ഥിരതാമസമാക്കിയ ഈ കുട്ടികൾക്ക് കനേഡിയൻ പൗരത്വം ലഭിച്ചിരുന്നു. എന്നാൽ ഇവരുടെ പിൻതലമുറക്കാർ കാനഡയ്ക്ക് പുറത്താണ് ജനിച്ചതെങ്കിൽ, മുൻപത്തെ നിയമപ്രകാരം മൂന്നാം തലമുറയ്ക്ക് പൗരത്വം കൈമാറാൻ സാധിച്ചിരുന്നില്ല. പുതിയ നിയമഭേദഗതി വന്നതോടെ, കാനഡയ്ക്ക് പുറത്ത് ജനിച്ച തുടർച്ചയായ തലമുറകൾക്കും തങ്ങളുടെ പൂർവികർ കനേഡിയൻ പൗരന്മാരായിരുന്നു എന്ന് തെളിയിക്കാൻ കഴിഞ്ഞാൽ പൗരത്വത്തിന് അർഹതയുണ്ടാകും.
Also Read: 2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്
കാനഡയ്ക്ക് പുറത്ത് ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഈ നിയമം വഴി പൗരത്വം ലഭിക്കാൻ സാധ്യതയുണ്ട്. പൂർവികരുടെ ജനന സർട്ടിഫിക്കറ്റുകളും പഴയ കപ്പൽ യാത്രക്കാരുടെ രേഖകളും ഉപയോഗിച്ച് തലമുറകളുടെ ബന്ധം തെളിയിച്ച് ഇമിഗ്രേഷൻ വകുപ്പ് വഴി പൗരത്വ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. നിലവിൽ അമേരിക്ക അടക്കമുള്ള മറ്റ് രാജ്യങ്ങളിലെ പൗരത്വമുള്ളവർക്ക് തങ്ങളുടെ പൗരത്വം നഷ്ടപ്പെടാതെ തന്നെ കാനഡയുടെ ഇരട്ടപൗരത്വം സ്വന്തമാക്കാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









