നയാഗ്ര: ഓന്റാരിയോയിലെ ബെൽവില്ലെ സിനഗോഗിന് സമീപം നടന്ന വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ നയാഗ്ര മേഖലയിലുടനീളമുള്ള ആരാധനാലയങ്ങളിൽ നയാഗ്ര റീജിയണൽ പോലീസ് സർവീസ് (NRPS) സുരക്ഷയും പട്രോളിങ്ങും ശക്തമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായും പ്രാദേശിക മതവിഭാഗങ്ങളുമായുള്ള ബന്ധം ഉറപ്പുവരുത്തുന്നതിനുമാണ് ഈ നീക്കമെന്ന് പോലീസ് വക്താവ് കോൺസ്റ്റബിൾ ജെസീക്ക മാർട്ടിൻ അറിയിച്ചു.
ബെൽവില്ലെയിലെ ജൂത സമൂഹം വിശുദ്ധ ദിനമായ യോം കിപ്പൂർ ആചരിക്കാൻ ഒത്തുകൂടിയ ഞായറാഴ്ചയാണ് സിനഗോഗിന് നേരെ ആക്രമണമുണ്ടായത്. കെട്ടിടത്തിന്റെ ജനലുകളിലായി 20-ഓളം വെടിയുണ്ടകൾ പതിക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പ്രതിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കനേഡിയൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ള 29-കാരനായ പ്രതി തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടതായി ഒന്റാരിയോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റ് സ്ഥിരീകരിച്ചു.
Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്
വരാനിരിക്കുന്ന ‘സുക്കോട്ട്’ ആഘോഷങ്ങൾ കൂടി കണക്കിലെടുത്ത് ജൂത ആരാധനാലയങ്ങൾക്ക് പുറമെ മേഖലയിലെ മോസ്കുകൾ, ക്ഷേത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ആരാധനാലയങ്ങളിലും പോലീസ് സാന്നിധ്യം കൂട്ടിയിട്ടുണ്ട്. പ്രദേശത്തെ മതനേതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും സാഹചര്യം വിലയിരുത്തി ആവശ്യാനുസരണം കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









