ഓട്ടവ: കാനഡയിൽ ഏറെ പ്രചാരമുള്ള ഷാപ്പ്സ്കോഫ് പ്രൊഫഷണൽ ഒസിസ് ഗ്രിപ്പ് മൂസ് (Schwarzkopf Professional Osis Grip Mousse) എന്ന ഹെയർ സ്റ്റൈലിംഗ് ഉൽപ്പന്നത്തിന്റെ 90,000-ത്തിലധികം യൂണിറ്റുകൾ വിപണിയിൽ നിന്ന് അടിയന്തരമായി തിരിച്ചുവിളിച്ചു. പാക്കേജിംഗിലെ തകരാറുകൾ കാരണം ഉൽപ്പന്നം പുറത്തുപോകാനും, കാനിനുള്ളിൽ സമ്മർദ്ദം വർദ്ധിച്ച് പൊട്ടിത്തെറിച്ച് ഉപഭോക്താക്കൾക്ക് പരിക്ക് പറ്റാനുമുള്ള സാധ്യത മുൻനിർത്തിയാണ് ഹെൽത്ത് കാനഡ ഈ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2023 നവംബർ മുതൽ 2026 ജൂൺ വരെ വിറ്റഴിക്കപ്പെട്ട, ഹംഗറിയിൽ നിർമ്മിച്ച 200 മില്ലിലിറ്റർ (6.76 ഫ്ലൂയിഡ് ഔൺസ്) കാനുകളെയാണ് ഈ നടപടി ബാധിച്ചിരിക്കുന്നത്.
സെപ്റ്റംബർ 18 വരെ കാനഡയിൽ ഇതുമായി ബന്ധപ്പെട്ട് ചില റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആർക്കും പരിക്കേറ്റതായി വിവരമില്ല. ഓഗസ്റ്റ് 11-ന് അമേരിക്കയിലെ 12 സംസ്ഥാനങ്ങളിലും യു.എസ്. എഫ്.ഡി.എ സമാനമായ നടപടി സ്വീകരിച്ചിരുന്നു. 25 ബാച്ച് കോഡുകളിലുള്ള ഉൽപ്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്.
Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്
ഈ ഉൽപ്പന്നം കൈവശമുള്ള ഉപഭോക്താക്കൾ ഇതിന്റെ ഉപയോഗം ഉടൻ നിർത്തിവെക്കുകയും, പണം തിരികെ ലഭിക്കുന്നതിനായി ഉൽപ്പന്നം വാങ്ങിയ സ്ഥാപനങ്ങളിൽ ഏൽപ്പിക്കുകയും ചെയ്യേണ്ടതാണ്. കൂടാതെ skpcanada-support@henkel.com എന്ന ഇമെയിൽ വഴി കമ്പനിയുമായി ബന്ധപ്പെടാം. എന്തെങ്കിലും അപകടങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായാൽ ഹെൽത്ത് കാനഡയുടെ ഓൺലൈൻ ഇൻസിഡന്റ് റിപ്പോർട്ട് ഫോം വഴി പരാതിപ്പെടാമെന്നും അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









