ന്യൂ ഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനം. ഇന്ത്യയുടെ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും കാനഡയുടെ അന്താരാഷ്ട്ര വ്യാപാര സഹമന്ത്രി മനിന്ദർ സിദ്ധുവും തമ്മിൽ നടത്തിയ ഉന്നതതല കൂടിക്കാഴ്ചയിലാണ് കരാർ എത്രയും വേഗം പൂർത്തിയാക്കാൻ ധാരണയായത്.
ചരക്ക്-സേവന മേഖലകളിലെ വ്യാപാരം, നിക്ഷേപം, മറ്റ് സാമ്പത്തിക സഹകരണങ്ങൾ എന്നിവയിൽ വൻ അവസരങ്ങൾ തുറന്നുനൽകുന്നതാണ് നിർദ്ദിഷ്ട CEPA കരാർ. കരാർ യാഥാർത്ഥ്യമാകുന്നതോടെ ഉഭയകക്ഷി വ്യാപാരം ഗണ്യമായി വർധിപ്പിക്കാനും ഇരുരാജ്യങ്ങൾക്കും പരസ്പര പ്രയോജനകരമായ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കാനും സാധിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









