ഒന്റാരിയോ; കാനഡ പാർലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകാനിരിക്കെ, രാജ്യം സാമ്പത്തികമായും നിലപാടുകളിലും കൂടുതൽ കരുത്താർജ്ജിച്ചതായി പ്രധാനമന്ത്രി മാർക്ക് കാർണി. സമ്മേളനത്തിന് മുന്നോടിയായി ലിബറൽ പാർട്ടി എം.പിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ആശ്വാസം നൽകുന്നതും വിദേശബന്ധം ശക്തമാക്കുന്നതുമായ നിർണായക തീരുമാനങ്ങൾ പുതിയ സമ്മേളനത്തിലുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ധന എക്സൈസ് നികുതി ഒഴിവാക്കുന്നത് നീട്ടിനൽകുന്ന ബില്ലാണ് പുതിയ പാർലമെന്റ് സമ്മേളനത്തിലെ പ്രധാന ആകർഷണം.

സെപ്റ്റംബർ രണ്ടിന് പ്രഖ്യാപിച്ച ഈ ആനുകൂല്യം നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കുന്നതോടെ രാജ്യത്തെ സാധാരണക്കാർക്ക് വലിയ സാമ്പത്തിക ആശ്വാസം ലഭിക്കും. ആഭ്യന്തര വിഷയങ്ങൾക്ക് പുറമെ വിദേശനയത്തിലും മാറ്റങ്ങൾ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് കുറച്ച് യൂറോപ്യൻ രാജ്യങ്ങളുമായി അടുക്കാൻ കാനഡ നീക്കം തുടങ്ങിയിട്ടുണ്ട്. വ്യാപാരം, പ്രതിരോധം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ യൂറോപ്പുമായി കൂടുതൽ സഹകരിക്കും.
Also Read : യുഎസ്-കാനഡ വ്യാപാര യുദ്ധം: കായിക മേഖലയിലും വൻ തിരിച്ചടി
കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ ‘അസോസിയേറ്റ് അംഗം’ ആക്കാൻ ആഗ്രഹിക്കുന്നുവെന്ന യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയന്റെ നിർദേശത്തിന് കാർണി പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








