ഹാമിൽട്ടൺ: വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹാമിൽട്ടണിൽ രണ്ടുപേർക്ക് പരിക്കേറ്റ വെടിവയ്പ്പിനെ തുടർന്ന് മൂന്ന് സ്കൂളുകളിൽ ഏർപ്പെടുത്തിയിരുന്ന ‘ഹോൾഡ് ആൻഡ് സെക്യൂർ’ സുരക്ഷാ നിയന്ത്രണം നീക്കി. റോസ്ഡെയിൽ എലിമെന്ററി സ്കൂൾ, വിസ്കൗണ്ട് മോണ്ട്ഗോമറി എലിമെന്ററി സ്കൂൾ, സെന്റ് യൂജീൻ കാത്തലിക് എലിമെന്ററി സ്കൂൾ എന്നിവിടങ്ങളിലാണ് ‘ഹോൾഡ് ആൻഡ് സെക്യൂർ’ ഏർപ്പെടുത്തിയിരുന്നത്.
കോക്രെയ്ൻ റോഡിനും ലോറൻസ് റോഡിനും സമീപമാണ് വെടിവയ്പ്പ് നടന്നതെന്ന് ഹാമിൽട്ടൺ പോലീസ് അറിയിച്ചു. വെടിവയ്പ്പിൽ പരിക്കേറ്റ രണ്ടുപേരെയും പോലീസ് സ്ഥലത്തുനിന്ന് കണ്ടെത്തി. ഇരുവർക്കും ഗുരുതരമല്ലാത്ത പരിക്കുകളാണെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾ ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









