റിയാദ്: സൗദി അറേബ്യയ്ക്ക് അത്യധുനിക എഫ്-35 ലൈറ്റ്നിങ് II യുദ്ധവിമാനങ്ങൾ വിൽക്കാൻ അമേരിക്കൻ വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. 2,430 കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്നതാണ് ഈ കൂറ്റൻ പ്രതിരോധ കരാർ. റിയാദിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും നിലവിലുള്ളതും ഭാവിയിലുണ്ടാകാവുന്നതുമായ ഭീഷണികളെ ചെറുക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് യു.എസ്. വ്യക്തമാക്കുന്നു. ഇസ്രായേലിന് ശേഷം പശ്ചിമേഷ്യയിൽ സൗദി അറേബ്യയ്ക്കാണ് അമേരിക്ക ഈ വിമാനങ്ങൾ കൈമാറുന്നത്.
ശത്രുക്കളുടെ റഡാറുകളിൽ പെടാത്ത ‘സ്റ്റെൽത്ത്’ സാങ്കേതികവിദ്യ, നിർമിത ബുദ്ധി, ഒന്നിലധികം ദൗത്യങ്ങൾ ഒരേസമയം ചെയ്യാനുള്ള കഴിവ് എന്നിവയാണ് എഫ്-35 വിമാനങ്ങളുടെ പ്രധാന സവിശേഷത. വ്യോമാക്രമണം, കരയാക്രമണം, നിരീക്ഷണം എന്നിവയ്ക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന ഈ വിമാനത്തിൽ, ശത്രു മിസൈലുകളെ തകർക്കാനും തത്സമയ വിവരങ്ങൾ പങ്കുവെക്കാനുമുള്ള സംവിധാനങ്ങളുണ്ട്. മണിക്കൂറിൽ 1,900 കിലോമീറ്റർ വേഗതയിൽ പറക്കുന്ന എഫ്-35-ന് ഇന്ധനം നിറയ്ക്കാതെ 2,200 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ സാധിക്കും. കൂടാതെ, വലിയ അളവിൽ ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയും ഇതിനുണ്ട്.
Also Read : സഞ്ജു സാംസൺ ഇനി ‘ജൻ കൗശൽ കേന്ദ്ര’യുടെ ബ്രാൻഡ് അംബാസഡർ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത
പശ്ചിമേഷ്യയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റിയാദ് ഈ കരാറിലേക്ക് കടക്കുന്നത്. സാങ്കേതിക രൂപകൽപ്പനയിലും ആയുധശേഷിയിലും ലോകത്ത് മുൻപന്തിയിൽ നിൽക്കുന്ന എഫ്-35 വിമാനങ്ങൾ നിലവിൽ അമേരിക്ക, ഇസ്രായേൽ, ജപ്പാൻ തുടങ്ങി 10 രാജ്യങ്ങളുടെ പക്കൽ മാത്രമാണുള്ളത്. ഈ അത്യാധുനിക ആയുധശേഖരം സ്വന്തമാക്കുന്നതോടെ, മേഖലയിലെ ഏറ്റവും കരുത്തുറ്റ വ്യോമസേനകളിൽ ഒന്നായി സൗദി അറേബ്യ മാറും. കരാറിന്റെ അടുത്തഘട്ട നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









