ടൊറന്റോ: കാനഡയിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്കുള്ള കാനഡ ചൈൽഡ് ബെനഫിറ്റ് (CCB) പദ്ധതിയുടെ അടുത്ത പേയ്മെന്റ് സെപ്റ്റംബർ 18 വെള്ളിയാഴ്ച അക്കൗണ്ടുകളിൽ എത്തും. സാധാരണയായി എല്ലാ മാസവും 20-ാം തീയതിയിലാണ് കാനഡ റവന്യൂ ഏജൻസി (CRA) ഈ തുക വിതരണം ചെയ്യാറുള്ളത്. എന്നാൽ ഈ മാസം 20 ഞായറാഴ്ചയായതിനാലാണ് തൊട്ടുമുമ്പുള്ള പ്രവൃത്തിദിവസമായ വെള്ളിയാഴ്ച തുക നിക്ഷേപിക്കുന്നത്. പുതിയ ബെനഫിറ്റ് വർഷത്തിലെ മൂന്നാമത്തെ ഗഡുവാണിത്.
പണപ്പെരുപ്പം കണക്കിലെടുത്ത് ജൂലൈ മുതൽ ആനുകൂല്യ തുകയിൽ 2 ശതമാനം വർധനവ് വരുത്തിയിട്ടുണ്ട്. 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രതിമാസം പരമാവധി $679.75 ഉം, 6 മുതൽ 17 വയസ്സുവരെയുള്ളവർക്ക് $573.58 വരെയുമാണ് ലഭിക്കുക. 2025-ലെ നികുതി റിട്ടേൺ രേഖകൾ അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിക്കുന്നത്. $38,237-ൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് പൂർണ്ണ ആനുകൂല്യം ലഭിക്കും. അതിൽ കൂടുതൽ വരുമാനമുള്ളവർക്ക് തുകയിൽ കുറവുണ്ടാകും.
Also Read: ‘വൻ കുടിയേറ്റ പ്രവാഹം നേരിടണം’; അടിയന്തര നടപടി നിർദേശിക്കുമെന്ന് യൂറോപ്യൻ യൂണിയൻ
തടസ്സമില്ലാതെ തുക ലഭിക്കുന്നതിന് മാതാപിതാക്കൾ കൃത്യമായി നികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടതുണ്ട്. കുട്ടികളുടെ പ്രധാന സംരക്ഷണച്ചുമതലയുള്ള കനേഡിയൻ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും അർഹതയുണ്ട്. താമസസ്ഥലം, മരിറ്റൽ സ്റ്റാറ്റസ് , ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയിൽ മാറ്റമുണ്ടെങ്കിൽ അത് ഉടൻ CRA-യെ അറിയിക്കണം. തുക ലഭിക്കാനുള്ളവർക്ക് CRA My Account വഴി വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. ഡയറക്ട് ഡെപ്പോസിറ്റ് സൗകര്യം ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് തുക നേരിട്ടെത്തും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









