Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

ലോകത്തിന്റെ നെറുകയിൽ മലയാളി നഴ്സ്: ആസ്റ്റർ ഗ്ലോബൽ നഴ്‌സിങ് അവാർഡ് അജിമോൾക്ക്; സമ്മാനത്തുക 2.5 കോടി രൂപ

Canada Varthakal by Canada Varthakal
September 14, 2026
in Kerala, World
Reading Time: 1 min read
Aster Global Nursing Award

Aster Global Nursing Award

കൊച്ചി: 2026-ലെ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ് അവാർഡ് കരസ്ഥമാക്കി യുകെയിൽ സേവനമനുഷ്ഠിക്കുന്ന കോട്ടയം സ്വദേശിനി ഡോ.അജിമോൾ പ്രദീപ്. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, ആസ്റ്റർ ഡിഎം സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് 250,000 യുഎസ് ഡോളർ (ഏകദേശം 2.5 കോടി രൂപ) സമ്മാനത്തുകയുള്ള ഈ ആഗോള പുരസ്‌കാരം സമ്മാനിച്ചത്. ലോക ആരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനം ഗെബ്രിയേസസിന്റെ പ്രത്യേക ആശംസാ സന്ദേശവും ചടങ്ങിൽ അവതരിപ്പിച്ചു. 214 രാജ്യങ്ങളിൽ നിന്നുള്ള 1,34,000-ത്തിൽപ്പരം രജിസ്‌ട്രേഷനുകളിൽ നിന്നാണ് യുകെയിലെ കിങ്‌സ് കോളേജ് ഹോസ്പിറ്റലിലെ സീനിയർ ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്ററും സൽഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഓണററി സീനിയർ ലക്ചററുമായ അജിമോൾ പ്രദീപ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.

യുകെയിലെ ദക്ഷിണേഷ്യൻ വംശജർക്കിടയിൽ അവയവദാനവും സ്റ്റെംസെൽ ദാനവും പ്രോത്സാഹിപ്പിക്കുന്നതിനായി അജിമോൾ ആരംഭിച്ച ‘ഉപഹാർ’ പദ്ധതിയിലൂടെ പതിനായിരത്തിലധികം ദാതാക്കളെ രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നു. മുമ്പ് ബ്രിട്ടീഷ് എംപയർ മെഡൽ നൽകി യുകെ ഭരണകൂടവും ഇവരുടെ സേവനങ്ങളെ ആദരിച്ചിട്ടുണ്ട്. സമ്മാനത്തുകയുടെ പകുതിഭാഗം ‘ഉപഹാർ’ പദ്ധതിയുടെ വളർച്ചയ്ക്കും അവയവ-സ്റ്റെംസെൽ ദാന ബോധവൽക്കരണത്തിനുമായി വിനിയോഗിക്കുമെന്നും ബാക്കി തുക നഴ്‌സിങ് വിദ്യാഭ്യാസത്തിലും പരിശീലനത്തിലും നിക്ഷേപിക്കുമെന്നും വിജയിയായ ശേഷം അജിമോൾ വ്യക്തമാക്കി.

ADVERTISEMENT

സ്വീഡനിൽ നിന്നുള്ള ഡോ. ഐഡ അൽകൈസി, സൗദി അറേബ്യയുടെ ദിനാ സെവില്ല, ഹോങ്കോങ്ങിന്റെ ഡോ. ഹമ്മോഡ അബു-ഒഡാ, ഇന്ത്യയുടെ ഹിന്ദുംബി കൌരോം കക്കഡ, കൊളംബിയയുടെ ജോഹാന പട്രീഷ്യ ഗാൽവൻ ബാരിയോസ്, നമീബിയയുടെ ജോസഫൈൻ നെലാഗോ അംഗുല, നൈജീരിയയുടെ ഒലുച്ചി ഏഞ്ചൽ ഒകോയി, പാപ്പുവ ന്യൂ ഗിനിയയുടെ പീറ്റർ ഫോറെ, കൊളംബിയയുടെ റൊണാൾഡ് മരിയോ കനാസ് റോജാസ് എന്നിവരായിരുന്നു അന്തിമപട്ടികയിൽ ഇടംപിടിച്ച മറ്റ് ഒൻപത് ഫൈനലിസ്റ്റുകൾ. ഏണസ്റ്റ് ആന്റ് യങ് എൽഎൽപിയുടെ നേതൃത്വത്തിൽ നടന്ന സമഗ്രമായ പരിശോധനകൾക്കൊടുവിലാണ് ആഗോളതലത്തിൽ സ്വാധീനമുണ്ടാക്കിയ മികച്ച നഴ്‌സിനെ കണ്ടെത്തിയത്.

Tags: canada malayalam newsINDIAkerala
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

₹77 lakh Germany salary and savings for Indian expats
World

₹77 ലക്ഷം ശമ്പളം, പക്ഷേ സേവിങ്സ് എത്ര? വിദേശ ജോലി സ്വപ്നം കാണുന്നവർ അറിയേണ്ട കണക്ക് വൈറൽ

by Canada Varthakal
September 19, 2026
Donald Trump announces ban on CNN and Politico from White House
World

‘കെട്ടുകഥകളും നുണകളും’; CNN, Politico ഇനി വൈറ്റ് ഹൗസിൽ വേണ്ട; വിലക്ക് പ്രഖ്യാപിച്ച് ട്രംപ്

by Canada Varthakal
September 19, 2026
Kim Jong Un and North Korea nuclear programme
World

ആണവ പദ്ധതിക്കെതിരായ IAEA പ്രമേയം തള്ളി; നിലപാട് കടുപ്പിച്ച് ഉത്തരകൊറിയ

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.