ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BC PNP) തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 സെപ്റ്റംബർ 10-ന് നടന്ന ഈ ഡ്രോയിൽ സ്കിൽസ് ഇമിഗ്രേഷൻ (Skills Immigration) വിഭാഗത്തിന് കീഴിലാണ് അപേക്ഷകരെ തിരഞ്ഞെടുത്തിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയുടെ സാമ്പത്തികവും തൊഴിൽ വിപണിയുമായി ബന്ധപ്പെട്ടതുമായ ആവശ്യങ്ങൾ മുൻനിർത്തിയാണ് യോഗ്യരായ ഉദ്യോഗാർഥികളെ ഇതിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ഈ ഡ്രോയിലൂടെ മൊത്തം 437 പേർക്കാണ് അപേക്ഷിക്കാൻ ഇൻവിറ്റേഷൻസ് (Invitations to Apply – ITA) ലഭിച്ചത്. ചൈൽഡ് കെയർ (Childcare), ഹെൽത്ത് കെയർ (Healthcare), വെറ്ററിനറി കെയർ (Veterinary Care), കൺസ്ട്രക്ഷൻ (Construction Trades) എന്നീ നാല് പ്രധാന വിഭാഗങ്ങളിൽ നിന്നാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ പ്രീ-സ്കൂൾ അധ്യാപകർക്കായി (ECE) നൽകിയ ചൈൽഡ് കെയർ സ്ട്രീമിൽ 99 കട്ട് ഓഫ് സ്കോറോടെ 182 ഇൻവിറ്റേഷൻസും, ഹെൽത്ത് കെയർ സ്ട്രീമിൽ 76 സ്കോറോടെ 143 ഇൻവിറ്റേഷൻസും, വെറ്ററിനറി കെയർ സ്ട്രീമിൽ 90 സ്കോറോടെ 5-ൽ താഴെ ഇൻവിറ്റേഷൻസും നൽകി. കൂടാതെ കൺസ്ട്രക്ഷൻ ട്രേഡ്സ് സ്ട്രീമിൽ 94 കട്ട് ഓഫ് സ്കോറോടെ 104 പേർക്കുമാണ് അപേക്ഷാ ഇൻവിറ്റേഷൻസ് ലഭിച്ചത്.
Also Read : MPNP EOI ഡ്രോ: സെപ്റ്റംബർ 10-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം
നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങളും പ്രൊഫഷണൽ അംഗീകാരങ്ങളുമുള്ള ഉദ്യോഗാർഥികൾക്കാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്. പ്രത്യേകിച്ച് വെറ്ററിനറി കെയർ വിഭാഗത്തിൽ ആനിമൽ ഹെൽത്ത് ടെക്നോളജിസ്റ്റ്, വെറ്ററിനറി ടെക്നീഷ്യൻ (NOC 32104) എന്നിവർക്ക് സാധുവായ പ്രൊഫഷണൽ ലൈസൻസ് അല്ലെങ്കിൽ അംഗീകാരം നിർബന്ധമാണ്. കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന ബി.സി പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ എന്നറിയാൻ ഉദ്യോഗാർഥികൾക്ക് BC PNP ഓൺലൈൻ യൂസർ പ്രൊഫൈലിലേക്ക് ലോഗിൻ ചെയ്ത് സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. ITA ലഭിച്ചവർ നിശ്ചിത സമയപരിധിക്കുള്ളിൽ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ പൂർത്തിയാക്കേണ്ടതുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









