കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസി. വധശ്രമക്കേസിൽ ആദ്യമായി പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത ഇഡി, പൊലീസെടുത്ത കേസിലെ മുഴുവൻ പ്രതികളെയും പുതിയ കേസിലും പ്രതികളാക്കി. ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഇക്കഴിഞ്ഞ മെയ് 27നാണ് പിണറായി വിജയൻ്റെ സ്വകാര്യ വസതിയിലെ പരിശോധന കഴിഞ്ഞ് കാറിൽ മടങ്ങിയ ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ തടഞ്ഞുവെച്ച് ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് 27 പേരെ പ്രതിചേർത്തിരുന്നുവെങ്കിലും ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം നീളാത്തതിൽ ഇഡിക്ക് അതൃപ്തിയുണ്ടായിരുന്നു.
വധശ്രമവും ഗൂഢാലോചനയും പിഎംഎൽഎ പ്രകാരം ഷെഡ്യൂൾഡ് ഒഫൻസുകളിൽ വരുന്ന കുറ്റകൃത്യങ്ങളായതിനാലാണ് കടുത്ത നടപടിയിലേക്ക് ഏജൻസി കടന്നത്. അന്വേഷണം നേരിടുന്നവരിൽനിന്ന് സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും ഉന്നത നേതാക്കൾക്ക് ഇതിൽ പങ്കുണ്ടോ എന്നും ഇഡി സമഗ്രമായി പരിശോധിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








