Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

Canada Visa Process Time New Rule; കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ

Canada Varthakal by Canada Varthakal
September 4, 2026
in Immigration
Reading Time: 1 min read
Canada Visa Processing Times

Screen grab

ഓട്ടവ: കാനഡയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ വിസ അപേക്ഷ നൽകി കാത്തിരിക്കുന്നവർക്കും തിരിച്ചടിയായി പുതിയ പ്രോസസ്സിംഗ് വിവരങ്ങൾ പുറത്ത്. രാജ്യത്തെ പ്രമുഖ ഇമിഗ്രേഷൻ വിഭാഗങ്ങളിലൊക്കെ അപേക്ഷകൾ തീർപ്പാക്കാനുള്ള സമയപരിധി വീണ്ടും ഗണ്യമായി വർദ്ധിച്ചു. പൗരത്വ സർട്ടിഫിക്കറ്റുകൾ മുതൽ പെർമനന്റ് റെസിഡൻസി (PR) വരെയുള്ള വിവിധ വിസ നടപടികളിൽ വലിയ കാലതാമസമാണ് ഇപ്പോൾ നേരിടുന്നത്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) സെപ്റ്റംബർ ആദ്യവാരത്തിൽ പുറത്തുവിട്ട പുതിയ കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.

EHOUSE AD 1

പൗരത്വ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചവരാണ് നിലവിൽ ഏറ്റവും കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. കഴിഞ്ഞ മാസം വരെ 25 മാസമായിരുന്ന കാത്തിരിപ്പ് സമയം ഒറ്റയടിക്ക് എട്ട് മാസം കൂടി വർധിച്ച് ഇപ്പോൾ 33 മാസമായി നീണ്ടു. അതായത് ഒരു സർട്ടിഫിക്കറ്റ് കൈയ്യിൽ കിട്ടണമെങ്കിൽ അപേക്ഷകർ ഏകദേശം മൂന്ന് വർഷത്തോളം കാത്തിരിക്കേണ്ടി വരും. ആറ് മാസം മുമ്പ് വെറും 10 മാസമായിരുന്ന സ്ഥാനത്താണ് ഈ കൂറ്റൻ വർധനവ്. വിദേശത്ത് ജനിച്ചവർക്ക് പൗരത്വം എളുപ്പമാക്കുന്ന പുതിയ നിയമം (Bill C-3) വന്നതോടെ അപേക്ഷകളുടെ പ്രവാഹമുണ്ടായതാണ് ഇമിഗ്രേഷൻ വകുപ്പിനെ പ്രതിസന്ധിയിലാക്കിയത്.

ADVERTISEMENT

കാനഡയിൽ സ്ഥിരതാമസത്തിന് വഴിതുറക്കുന്ന പെർമനന്റ് റെസിഡൻസി അപേക്ഷകളിലും വലിയ ആശ്വാസമൊന്നുമില്ല. നൈപുണ്യമുള്ള തൊഴിലാളികൾക്കായുള്ള ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം (FSWP) വഴി പി.ആർ ലഭിക്കാനുള്ള സമയം ഏഴ് മാസമായി ഉയർന്നു. വിദേശത്തുള്ള പങ്കാളികളെ കാനഡയിലേക്ക് കൊണ്ടുവരുന്നതിനുള്ള സ്പൗസൽ സ്പോൺസർഷിപ്പ് അപേക്ഷകൾ തീർപ്പാക്കാൻ ഇനി 18 മാസത്തോളം എടുക്കും. കഴിഞ്ഞ മാസത്തേക്കാൾ ഒരു മാസം കൂടുതലാണിത്. എന്നാൽ കാനഡയിലുള്ള മാതാപിതാക്കളെയും മുത്തശ്ശിമാരെയും കൂടെനിർത്താനുള്ള അപേക്ഷകളിൽ കാത്തിരിപ്പ് സമയം 28 മാസമായി കുറഞ്ഞിട്ടുണ്ട് എന്നത് മാത്രമാണ് ഏക ആശ്വാസം.

Also Read : Express Entry Draw: 2026 സെപ്റ്റംബർ 3-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

ഇന്ത്യയിൽ നിന്നുള്ള വർക്ക് പെർമിറ്റ് അപേക്ഷകളുടെ പ്രോസസ്സിംഗ് സമയം ഒരു ആഴ്ച കൂടി വർധിച്ച് ഇപ്പോൾ 10 ആഴ്ചയായിട്ടുണ്ട്. എന്നാൽ പാകിസ്ഥാനിൽ നിന്നുള്ള സൂപ്പർ വിസ അപേക്ഷകളുടെ കാത്തിരിപ്പ് സമയത്തിൽ ഒറ്റയടിക്ക് 37 ദിവസത്തിന്റെ വൻ കുറവുണ്ടായി 139 ദിവസത്തിലേക്ക് എത്തിയത് ശ്രദ്ധേയമാണ്. ഇതോടൊപ്പം കെയർഗിവർ വിസ വഴി പി.ആറിന് അപേക്ഷിച്ചവരുടെ കാത്തിരിപ്പ് സമയം ആദ്യമായി പുറത്തുവിട്ടപ്പോൾ, അത് കേട്ട് ഞെട്ടിയിരിക്കുകയാണ് അപേക്ഷകർ. നിലവിൽ 76 മാസമാണ് (ഏകദേശം ആറര വർഷം) കെയർഗിവർ പി.ആർ അപേക്ഷകൾ തീർപ്പാക്കാൻ എടുക്കുന്ന ശരാശരി സമയം.

സെപ്റ്റംബർ 1 മുതൽ എക്സ്പ്രസ് എൻട്രിയിൽ പുതിയ മാറ്റങ്ങൾ വരികയും സെപ്റ്റംബർ 7 മുതൽ കൂടുതൽ കടുപ്പമേറിയ പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ പ്രാബല്യത്തിൽ വരികയും ചെയ്യുന്ന പശ്ചാത്തലത്തിൽ അപേക്ഷകർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. രേഖകളിൽ ചെറിയൊരു തെറ്റോ അപൂർണ്ണതയോ ഉണ്ടായാൽ പോലും അപേക്ഷകൾ തിരിച്ചയക്കപ്പെടാനോ അല്ലെങ്കിൽ മാസങ്ങളോളം വൈകാനോ സാധ്യതയുണ്ട്. അതിനാൽ ഇമിഗ്രേഷൻ പോർട്ടലുകൾ കൃത്യമായി പരിശോധിച്ച്, ആവശ്യമായ രേഖകളെല്ലാം കൃത്യമായി ഉറപ്പുവരുത്തിയ ശേഷം മാത്രം സമർപ്പിക്കുന്നതാകും ബുദ്ധി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

New rules for Canada visa processing times; planning to travel to Canada? Major changes in visa processing—here are the new timelines.
Tags: Canada Immigration
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Express Entry healthcare immigration draw
Immigration

Express Entry Draw: 2026 സെപ്റ്റംബർ 4-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 4, 2026
IRCC document requirements
Immigration

കനേഡിയൻ പൗരത്വം; യു.എസ് രേഖകൾ മാത്രം പോരാ: മുന്നറിയിപ്പുമായി കാനഡ

by Canada Varthakal
September 3, 2026
Express Entry Draw
Immigration

Express Entry Draw: 2026 സെപ്റ്റംബർ 3-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.