വൻകൂവർ: വെസ്റ്റ് വൻകൂവറിൽ മീൻപിടിക്കാനിറങ്ങിയ യുവാവിന് ലഭിച്ചത് ജീവിതത്തിലൊരിക്കലും മറക്കാത്ത അപൂർവ്വ അനുഭവവും കാഴ്ചയും. സൺസെറ്റ് മറീനയിൽ മീൻപിടിച്ചുകൊണ്ടിരുന്ന ജോർദാൻ സ്റ്റീവൻസൺ എന്ന യുവാവിന്റെ ബോട്ടിന് തൊട്ടടുത്തായാണ് മൂന്ന് ഓർക്കകൾ (കൊലയാളി തിമിംഗലങ്ങൾ – Orcas) അപ്രതീക്ഷിതമായി വെള്ളത്തിന് മുകളിലേക്ക് ഉയർന്നുവന്നത്.
“വാവൂ!” എന്ന് അത്ഭുതത്തോടെ വിളിച്ച് കൊണ്ട് സ്റ്റീവൻസൺ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം പതിനായിരക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. ഏകദേശം ഒരു മണിക്കൂറോളം ഈ ഓർക്കകളുടെ സാന്നിധ്യം അവിടെയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വംശനാശഭീഷണി നേരിടുന്ന ഇത്തരം ജീവികളെ സംരക്ഷിക്കുന്നതിനായി കർശന നിയമങ്ങളാണ് കാനഡയിൽ നിലവിലുള്ളത്. ട്രാൻസ്പോർട്ട് കാനഡയുടെ പുതിയ ഉത്തരവ് പ്രകാരം ബോട്ടുകളും മറ്റ് യാനങ്ങളും ഈ ഓർക്കകളിൽ നിന്ന് കുറഞ്ഞത് 1,000 മീറ്റർ അകലം പാലിക്കേണ്ടതുണ്ട്. എന്നാൽ, നിയമങ്ങൾ പാലിച്ചുമാറി നിൽക്കുന്ന മനുഷ്യർക്ക് മുന്നിലേക്ക് തിമിംഗലങ്ങൾ സ്വയം നീന്തിയെത്തുന്ന ഇത്തരം സംഭവങ്ങൾ അത്യപൂർവ്വമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





