ഡൽഹി: ഇന്ത്യയിൽ പുതിയ സിം കാർഡ് നിയമങ്ങൾ ഓഗസ്റ്റ് 24 മുതൽ ഔദ്യോഗികമായി നിലവിൽ വന്നിരിക്കുകയാണ്. അനുവദനീയമായ പരിധിയിൽ കൂടുതൽ സിം കാർഡുകൾ ആളുകൾ സ്വന്തമാക്കുന്നത് തടയാനാണ് ടെലികോം വകുപ്പ് (DoT) ടെലികോം കമ്പനികൾക്ക് ഈ നിർദേശം നൽകിയിരിക്കുന്നത്. പുതിയ ഉത്തരവ് അനുസരിച്ച് ഒരാൾക്ക് കൈവശം വെക്കാവുന്ന സിം കാർഡുകളുടെ എണ്ണം നിശ്ചിത പരിധിയിൽ കൂടുതലാണെങ്കിൽ പുതിയ കണക്ഷൻ നൽകില്ല. നിലവിൽ ഒൻപത് സിം കാർഡുകളും, ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആറ് സിം കാർഡുകളുമാണ് ഒരാളുടെ പേരിൽ പരമാവധി അനുവദിക്കുന്നത്. തട്ടിപ്പുകൾ തടയാനും സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടി.
ഡിജിറ്റൽ പരിശോധന
പുതിയ സിം കാർഡിനായി അപേക്ഷിക്കുന്ന വ്യക്തിയുടെ ഫോട്ടോ അടിസ്ഥാനമാക്കിയാണ് കൂടുതൽ കണക്ഷനുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ ‘ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം’ വഴി പരമാവധി പരിധി പിന്നിട്ട ആളുകളുടെ ചിത്രങ്ങൾ ഓഗസ്റ്റ് 23 മുതൽ ടെലികോം കമ്പനികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. പുതിയ സിം കാർഡ് നൽകുന്നതിന് മുൻപ് ഈ ഡാറ്റാബേസുമായി താരതമ്യം ചെയ്ത് ഉപഭോക്താവിനെ തിരിച്ചറിയാൻ ടെലികോം ഓപ്പറേറ്റർമാർ ദിവസവും ഈ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
Also Read: സ്പോൺസറുടെ കീഴിലല്ലാതെ ജോലിയെടുത്താൽ നാടുകടത്തും: സൗദിയിൽ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
പരിധി ലംഘിച്ചാൽ കണക്ഷൻ സസ്പെൻഡ് ചെയ്യും
ആദ്യഘട്ടത്തിൽ പുതിയ കണക്ഷൻ നൽകിയ ശേഷമായിരിക്കും (പോസ്റ്റ്-ഫാക്ടോ) കമ്പനികൾ ഈ പരിശോധന പൂർത്തിയാക്കുക. പരിശോധനയിൽ അപേക്ഷകൻ പരമാവധി സിം പരിധി ലംഘിച്ചതായി കണ്ടത്തിയാൽ ആ ദിവസത്തിനുള്ളിൽ തന്നെ പുതിയ സിം കാർഡ് സസ്പെൻഡ് ചെയ്യും. തടസ്സങ്ങൾ പൂർണ്ണമായി പരിഹരിക്കുന്നത് വരെ ഈ കണക്ഷൻ ഉപയോഗിക്കാൻ സാധിക്കില്ല. തുടക്കത്തിൽ സിം നൽകിയ ശേഷമാണ് പരിശോധനയെങ്കിലും, അപേക്ഷ സമർപ്പിക്കുന്ന സമയത്തുതന്നെ അധിക സിമ്മുകൾ തടയാവുന്ന രീതിയിലേക്ക് നവംബർ 30-ഓടെ മാറാൻ എല്ലാ ടെലികോം കമ്പനികൾക്കും ടെലികോം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Restriction on the number of SIM cards one can hold; Department of Telecommunications introduces new rule.





