Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Canada Disability Tax Credit കാനഡയിൽ ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റ് അപേക്ഷയിൽ മാറ്റം: അപേക്ഷകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

Canada Varthakal by Canada Varthakal
August 21, 2026
in Canada
Reading Time: 1 min read
New CRA Rule For Disability Tax Credit Coming In September 2026

Canada Disability Tax Credit changes

ഓട്ടവ: കാനഡ റവന്യൂ ഏജൻസി (CRA) ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റ് അപേക്ഷാ പ്രക്രിയയിൽ വരുത്തിയ നിർണായക മാറ്റങ്ങൾ 2026 സെപ്റ്റംബർ 8 മുതൽ പ്രാബല്യത്തിൽ വരും. ഈ തീയതി മുതൽ 2023-ന് മുൻപുള്ള T2201 ഫോം പതിപ്പുകൾ ഉപയോഗിച്ച് സമർപ്പിക്കുന്ന പുതിയ DTC അപേക്ഷകൾ CRA പൂർണ്ണമായും നിരസിക്കും. സിആർഎയുടെ നിബന്ധന പാലിക്കാതെ പഴയ ഫോമിലാണ് അപേക്ഷ നൽകുന്നതെങ്കിൽ, അപേക്ഷ നിരസിക്കപ്പെടുകയും ഡോക്ടറെ കണ്ട് പുതിയ ഫോമിൽ വീണ്ടും വിവരങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കേണ്ടി വരികയും ചെയ്യും. അപേക്ഷകളിലെ തെറ്റുകൾ ഒഴിവാക്കാനും പ്രോസസ്സിംഗ് വേഗത്തിലാക്കാനും വേണ്ടിയാണ് ഈ തീരുമാനം.

WhatsApp Image 2026 08 03 at 2.31.52 AM 1

കഴിഞ്ഞ ജൂലൈ 14 മുതൽ പ്രാബല്യത്തിൽ വന്ന മറ്റൊരു പ്രധാന്യമുള്ള മാറ്റം, CRA My Account-ലെ ‘Submit Documents’ വിഭാം വഴിയുള്ള അപ്‌ലോഡുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ്. ഇനി മുതൽ സ്വന്തം ഇഷ്ടപ്രകാരം പുതിയ അപേക്ഷകളോ രേഖകളോ ഈ പോർട്ടൽ വഴി അപ്‍ലോഡ് ചെയ്യാൻ കഴിയില്ല. നിങ്ങളുടെ അപേക്ഷയിൽ കൂടുതൽ വിവരങ്ങൾ ആവശ്യമുള്ള പക്ഷം CRA നേരിട്ട് ബന്ധപ്പെട്ട് നൽകുന്ന നിർദ്ദിഷ്ട കേസ് റഫറൻസ് നമ്പർ ഉണ്ടെങ്കിൽ മാത്രമേ ഈ പോർട്ടൽ ഉപയോഗിക്കാൻ സാധിക്കൂ.

ADVERTISEMENT

അപേക്ഷകർക്ക് സിആർഎ നൽകുന്ന ഏറ്റവും മികച്ച നിർദ്ദേശം My Account വഴിയുള്ള ഓൺലൈൻ ഡിജിറ്റൽ ഫോം ഉപയോഗിക്കുക എന്നതാണ്. ഇത് അപേക്ഷ നിരസിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കുകയും വേഗത്തിൽ പ്രൊസസ്സ് ചെയ്യാൻ സഹായിക്കുകയും ചെയ്യും. തപാൽ വഴി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ canada.ca പോർട്ടലിൽ നിന്ന് ലഭ്യമാകുന്ന 2023 അല്ലെങ്കിൽ അതിനുശേഷമുള്ള പുതിയ പതിപ്പ് T2201 ഫോം മാത്രമേ ഉപയോഗിക്കാവൂ.

READ MORE: വിസയും ടിക്കറ്റുമുണ്ടായിട്ടും ഇന്ത്യക്കാരന്റെ കാനഡ യാത്ര തടഞ്ഞു, വ്യാജ വാദം പൊളിഞ്ഞു; വിമാനക്കമ്പനിക്ക് ഒന്നര ലക്ഷം പിഴ

ഡിസെബിലിറ്റി ടാക്സ് ആനുകൂല്യങ്ങൾക്ക് പുറമെ കാനഡ ഡിസെബിലിറ്റി ബെനഫിറ്റ്, ചൈൽഡ് ഡിസെബിലിറ്റി ബെനഫിറ്റ്, രജിസ്റ്റേർഡ് ഡിസെബിലിറ്റി സേവിംഗ്സ് പ്ലാൻ തുടങ്ങിയ പ്രധാന ഫെഡറൽ സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നതിനും ഈ അംഗീകൃത DTC സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പുതിയതായി കാനഡയിൽ എത്തിയവരും വർക്ക് പെർമിറ്റ് അല്ലെങ്കിൽ സ്റ്റുഡന്റ് വിസയിലുള്ളവരും 2025-ലെ ഇൻകം ടാക്സ് റിട്ടേൺ പൂർത്തിയാക്കുന്നതിനൊപ്പം ഈ ഡിസെബിലിറ്റി നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada newsMark Carney
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canada Grocery Benefit
Canada

നിങ്ങളുടെ അക്കൗണ്ടിൽ പണമെത്തിയോ? കാനഡയിൽ ഗ്രോസറീസ് ബെനഫിറ്റ് തുക ഇന്ന് അക്കൗണ്ടുകളിലേക്ക്

by Canada Varthakal
October 5, 2026
Jupiter behind Moon
Canada

കാനഡയിൽ നാളെ അപൂർവ്വ ആകാശക്കാഴ്ച: ചന്ദ്രന് പിന്നിൽ വ്യാഴം മറയും; തത്സമയം കാണാം

by Canada Varthakal
October 5, 2026
Medical Transport Jet Crash
Canada

മെഡിക്കൽ വിമാനാപകടം: തിരച്ചിൽ അവസാനിപ്പിച്ച് കോസ്റ്റ് ഗാർഡ്; ആറുപേരും മരിച്ചതായി വിമാനക്കമ്പനി

by Canada Varthakal
October 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.