Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Grizzly Bear Encounter കാനഡയിൽ പടർന്ന് ടിക് ടോക് വൈറൽ വീഡിയോ: ഭീമൻ കരടിയുടെ തൊട്ടടുത്ത് വളർത്തുനായ; യുവതിക്ക് 1,500 കനേഡിയൻ ഡോളർ പിഴ

Canada Varthakal by Canada Varthakal
August 20, 2026
in Canada
Reading Time: 1 min read
Charges have been laid against hikers who, along with their off-leash dog, encountered a grizzly bear in Banff National Park, officials said

grizzly bear ENCOUNTER IN Banff National Park

കാൻമോർ: വനപാതയിലൂടെ നടന്നുപോകുന്ന കൂറ്റൻ ഗ്രിസ്ലി കരടിയുടെ തൊട്ടടുത്തേക്ക് ബെൽറ്റോ ലൈൻ ചങ്ങലയോ ഇല്ലാതെ വളർത്തുനായ ഓടിയെത്തിയ സംഭവത്തിൽ ഉടമയായ യുവതിക്ക് പിഴ ചുമത്തി കനേഡിയൻ കോടതി. വന്യജീവി നിയമങ്ങൾ ലംഘിച്ച് നായയെ തുറന്നുവിട്ടതിന് വാഷിംഗ്ടൺ സ്വദേശിയായ ബ്രൂക്ക് കൊസ്കിക്കാണ് 1,500 കനേഡിയൻ ഡോളർ പിഴ ശിക്ഷ വിധിച്ചത്.

WhatsApp Image 2026 08 03 at 2.31.52 AM 1

ആൽബർട്ടയിലുള്ള കാൻമോർ കോർട്ട് ഓഫ് ജസ്റ്റിസിന് മുൻപാകെ കഴിഞ്ഞ ദിവസം ഹാജരായ ബ്രൂക്ക്, തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സമ്മതിക്കുകയും കോടതിയിൽ പൊട്ടിക്കരയുകയും ചെയ്തു. “ഞങ്ങൾ വലിയൊരു പാഠം പഠിച്ചുകഴിഞ്ഞു” എന്ന് വിതുമ്പലോടെയാണ് ബ്രൂക്ക് കോടതിയോട് പറഞ്ഞത്. കഴിഞ്ഞ ജൂലൈ 19-നാണ് പ്രശസ്തമായ ബാൻഫ് ദേശീയ പാർക്കിൽ വെച്ച് ഈ അപകടകരമായ സംഭവം നടന്നത്.

ADVERTISEMENT

ബ്രൂക്കും ഭർത്താവും ടൈലർ ലേക്ക് ട്രെക്കിംഗ് നടത്തുന്നതിനിടെ നായ്ക്കളെ തുറന്നുവിടുകയായിരുന്നു. തൊട്ടടുത്തായി വനമേഖലയിൽ പ്രശസ്തമായ ഗ്രിസ്ലി ‘ബെയർ 142’ എന്ന ഭീമൻ കരടി പ്രത്യക്ഷപ്പെട്ടു. 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ശാന്തയായി നടന്നുപോകുന്ന കരടിക്ക് തൊട്ടരികിലേക്ക് ഇവരുടെ വളർത്തുനായ ഓടിച്ചെല്ലുന്നത് കാണാം. കരടിയെ ഭയപ്പെടുത്താൻ ശ്രമിക്കുന്ന നായ ദമ്പതികൾക്കിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുമുണ്ടായിരുന്നു. ഭർത്താവ് കൈയിൽ ബെയർ സ്പ്രേയുമായി കരടിയോട് പിന്നോട്ട് പോകാൻ ഉറക്കെ ആക്രോശിക്കുന്നതും വീഡിയോയിലുണ്ട്. ഈ ദൃശ്യങ്ങൾ ടിക് ടോക്കിൽ വൈറലാവുകയും ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും ചെയ്തതോടെയാണ് സംഭവം പാർക്സ് കാനഡ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നതും നിയമനടപടികളിലേക്ക് നീങ്ങിയതും.

 READ MORE : ഒൻ്റാരിയോയിലാണോ താമസം, പുതിയ വാടക നിയമങ്ങൾ വരുന്നു:അറിയേണ്ട പ്രധാന മാറ്റങ്ങൾ ഇതാ

അപകടകരമായ ഇത്തരം സംഭവങ്ങളിൽ കാനഡ നാഷണൽ പാർക്സ് ആക്ട് പ്രകാരം 25,000 കനേഡിയൻ ഡോളർ വരെ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്. അതിനാൽ തന്നെ 1,500 ഡോളർ പിഴ ശിക്ഷ വളരെ കുറഞ്ഞുപോയെന്നാണ് വന്യജീവി സംരക്ഷകരും പരിസ്ഥിതി പ്രവർത്തകരും വാദിക്കുന്നത്. തുറന്നുവിട്ട നായ്ക്കൾ കരടിയെ പ്രകോപിപ്പിച്ചിരുന്നെങ്കിൽ ആളുകളുടെയോ മറ്റ് മൃ​ഗങ്ങളുടെയോ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു എന്നാണ് ഇവരുടെ വാദം. എന്നാൽ, ദമ്പതികളുടെ റെക്കോഡുകളിൽ ഇതിന് മുൻപ് മറ്റ് കേസുകളൊന്നും ഇല്ലാത്തതിനാലും, തെറ്റ് തികച്ചും അബദ്ധത്തിൽ സംഭവിച്ചതാണെന്ന് അവർ സമ്മതിച്ചതിനാലുമാണ് പിഴത്തുക കുറച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Immigration Fraud case
Canada

Immigration Fraud Case: മോൺട്രിയൽ സ്വദേശിയായ അബുൽ കാസിം രാജ്യം വിട്ടതായി സംശയം, വാറന്റ് പുറപ്പെടുവിച്ച് കോടതി

by Canada Varthakal
August 21, 2026
A Russian-registered Antonov AN-124 owned by Volga-Dnepr
Canada

Russian Plane In Canada വർഷങ്ങളായി പിയേഴ്സൺ വിമാനത്താവളത്തിൽ, ഇനി ആ കൂറ്റൻ റഷ്യൻ വിമാനം യുക്രൈന്?; കോടതി വിധി ഇങ്ങനെ

by Canada Varthakal
August 21, 2026
New US Visa Early Appointments Now Available Across Canada
Canada

യു.എസ് വിസ വൈകുമെന്ന പേടി വേണ്ട! കാനഡയിൽ ഇന്റർവ്യൂ 10 ദിവസത്തിനകം; വരുന്നു പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനം

by Canada Varthakal
August 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.